Friday, 19 July 2013

ഏദന്‍ തോട്ടം


നിന്റെ ഈ തുറന്നിട്ട വാതായനങ്ങൾ
എന്നെ പേടിപ്പെടുത്തുന്നു വല്ലാതെ
സ്നേഹത്തിന്റെ മാസ്മരിക ലോകമുണ്ടതിനുള്ളിൽ
നന്മ ഉള്ളൊരു ലോകമെങ്കിലും ആശങ്കകൾ
എന്നെ തിരുത്തുന്നു പുറംതിരിപ്പിക്കുന്നു
അതിനുള്ളിലെ പൂവുകളും കായകളും
എന്നെ മോഹിപ്പിക്കുന്നുണ്ട് ഇപ്പോഴും
ഒരു ശലഭായുസ്സിൽ ആ സ്വർഗം തീരില്ലത്രേ
ഞാനോ ഒരു ചിത്രശലഭം ആയുസ്സറ്റവൾ
ഒരു പഞ്ചവർണക്കിളിയുടെ ആയുസ്സെങ്കിലും
എനിക്ക് സ്വന്തമെങ്കിൽ പാറിപ്പറന്നോരോ
പൂവിലും തേൻ നുകരും ശലഭമായി
ആ ഉദ്യാന ഭംഗിയിൽ മതിമറന്നേനെ ! 


Tuesday, 16 July 2013

vasantham


മഴവില്ലുകൾ ഞൊറിഞ്ഞുടുത്ത പാവാടയും
കാർമേഘം കരിച്ചുണക്കി കണ്ണെഴുതി
ചിങ്ങ നിലാവ് പോലെ ഞാൻ,
വസന്തം കടം വാങ്ങി നില്ക്കാം ..
നീ വരുമ്പോൾ ആ വസന്തം നൂറിരട്ടിയായി
നമുക്ക് തിരിച്ചു കൊടുക്കാം ..!

pranayam an over view



പ്രണയത്തെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾ :
---------------------------------------------------------------------
എനിക്ക് കൃഷ്ണനോടാണ് ഏറ്റവും പ്രണയം
നിറഞ്ഞ സന്ധ്യയുടെ ചുവപ്പിനോടും പ്രണയം
നനുത്ത , ശബ്ദമില്ലാതെ പെയ്യുന്ന മഴയെയും
ആ മഴയിൽ പീലി നീർത്തിയാടുന്ന മയിലിനെയും
ഞാൻ ഒരു പോലെ അന്ധമായി പ്രണയിക്കുന്നു
പുക പോലെ എന്നെ മൂടി പുതപ്പിക്കുന്ന
കുളിർത്തു നനയിപ്പികുന്ന ഈ മഞ്ഞിനോടും പ്രണയം
ഹൃദയ തന്ത്രികളെ മീട്ടിയുണർത്തുന്ന, ഇമ്പമാർന്ന
ഈ രാഗാർദ്ര ഗീതങ്ങളോടും എനിക്ക് പ്രണയം
വിങ്ങി വിതുമ്പുമ്പോൾ എന്നെ അരുമയായി
തഴുകി തലോടുന്ന ഈ കാറ്റിനോടും പ്രണയം
തരളിതമാക്കുന്ന പുല്ലാംകുഴൽ നാദത്തോടും പ്രണയം
വിസ്മയിപ്പിക്കുന്ന കവിതകളോടും പ്രണയം
എന്നിലെ പ്രണയിനിയെ പ്രണയിച്ചു പ്രണയിച്ചു
പ്രേമാർദ്രയാക്കും മമ പ്രാണവല്ലഭനോടും പ്രണയം
നീലരാവുകളിൽ എനിക്കൊരു പുതപ്പായി മാറും
എന്റെ പ്രാണവല്ലഭൻ തൻ മാറിടത്തിൻ ചൂടിൽ
എല്ലാ വ്യഥകളുമൊഴുക്കി ഞാനുറങ്ങുമ്പോൾ
എന്റെയീ പ്രണയമെല്ലാമവനിൽ തന്നെയെന്നൊരൊറ്റ
തോന്നൽ എന്നിൽ പടരുന്നതും ഞാൻ അറിയുന്നു
എല്ലാ പ്രണയവും അവനിൽ അടങ്ങുന്നതും കാണുന്നു
അവനെ ഞാനെന്റെ കൃഷ്ണനായി കരുതുന്നു
അവിടെയാനെന്റെ പ്രണയം അന്തിമമായി
എന്നോട് തന്നെ എന്ന് ഞാൻ തിരിച്ചറിയുന്നു
അതെ എനിക്ക് പ്രണയം എന്നോട് മാത്രമെന്നും
എന്നിലൂടെ ഞാൻ എന്നെത്തന്നെ പ്രണയിക്കുന്നെന്നും
പ്രണയമെന്നാൽ എനിക്ക് ഞാൻ മാത്രമാണെന്നും ....!

Thursday, 11 July 2013

love

നീ വന്നതെന്റെ മുന്നിൽ വിട പറയാൻ
നിനക്ക് തരാൻ എന്റെ കയ്യിൽ 
ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും 
എന്റെ രക്തത്തിൽ നിന്നോടുള്ള 
പ്രണയം ചാലിച്ചിട്ടുണ്ടോ എന്ന് 
നോക്കാൻ പറഞ്ഞു , നീ തിരിഞ്ഞു
നടന്നു പോകുന്നതും നോക്കി
ഞാൻ നിന്നു . എന്നിട്ട് അവസാന
തുള്ളിയും ഒഴുക്കി ഞാൻ
നോക്കി നിന്റെ പ്രണയം
എന്റെ രക്തത്തിൽ
എവിടെയെങ്കിലും കാണുന്നോ എന്ന് ...

facebook

മുഖപുസ്തകത്തിലെ മുഖമുള്ളവർ പറയുന്നു
മുഖമില്ലാത്ത ഞാൻ മുഖം വയ്ക്കണമെന്നു
മുഖത്തിനു മുന്നിൽ പൊയ്മുഖം വേണമെന്നോ 
മുഖത്തിനു കുറച്ചു ചന്തം വേണമെന്നോ 
മുഖം കണ്ടിട്ടല്ലാല്ലോ ഇതിലാരും തന്നെ , എന്നെ ,
മുഖപുസ്തക സുഹൃത്തായി സ്വീകരിച്ചത് .
മുഖമില്ലാത്തോരെനിക്ക് അറുനൂറു സുഹൃത്തുക്കളുണ്ടീ
മുഖപുസ്തകത്തിൽ മുഖം നോക്കാത്തവരായീട്ടെന്നെ
മുഖപുസ്തക സുഹൃത്തായി കൂടെ കൂട്ടിയവർ .
മുഖപുസ്തക സുഹൃത്തായി എന്നെ മുഖം നോക്കാതെയീ
മുഖപുസ്തകത്തിൽ കൂട്ടുകാരിയാക്കിയവരെ ,
മുഖപുസ്തകത്തിലൂടെന്റെ നന്ദി നമസ്ക്കാരം !

the prince of gazals


Tuesday 

ഗസലിന്റെ വഴികളിൽ ഉസ്താദിനെ
കണ്ടുമുട്ടിയത്‌ മുതൽ പറയു
എന്റെ ഗസൽ രാജകുമാരാ ..
ഗലികളിൽ മഹ്ഫിൽ, നൃത്തചുവടുകളിൽ
ജുഗൽ ബന്ദികളിൽ മുഖരിതമായിരുന്നുവോ ?
തബലകളിൽ, വിരലിന്റെ താളലയങ്ങളിൽ ,
ഹിന്ദുസ്ഥാനി സംഗീത വിസ്മയങ്ങളിൽ
ആടിത്തിമിർക്കുന്ന ഉമ്രാവൊ ജാനിനെയും
അനാർക്കലിയെയും എവിടെയെങ്കിലും കണ്ടുവോ ?
ഉസ്താദ് നിനക്കായി സ്വരതന്ത്രികൾ ഉണർത്തിയോ ?
എനിക്കായി മൂളാൻ ഒരു ഗസലെങ്കിലും
നീ ഹൃദയത്തിൽ കൊണ്ട് വന്നുവോ എന്റെ ഷഹ്സാദ
ഇന്നും അമര പ്രണയത്തിൽ ഗസലിന്റെ
ആരവങ്ങൾ ഒടുങ്ങാതെ പുനർജനിക്കുന്ന
ഈ സുരയ്യയെ സലിം രാജകുമാരൻ മറന്നുവോ ?
എന്റെ പ്രണയം എന്നെ ഭയങ്ങളിൽ നിന്നു
മുക്തയാക്കിയിരിക്കുന്നു എന്നെന്നേക്കുമായി
എന്റെ കാത്തിരിപ്പുകൾക്കൊടുവിൽ
വരുമോ നീ എനിക്കായി, എന്റെ ഷഹ്സാദ
ഈ മഹ്ഫിൽ ഗസൽ സാന്ദ്രമാക്കുവാൻ ...!
 — with Shoukathali Vp.
Like ·  · Unfollow Post · Share · Edit