ഇനി ഉറങ്ങു കുരുന്നേ ശാന്തമായി ..!.
ഇനി നിന്റെ ഉറക്കങ്ങൾ മുറിയുകില്ലാ ,
ഇനി ദു:സ്വപ്നങ്ങൾ നിന്നെ വേട്ടയാടില്ല..
ഇനി നായും,നരിയും ,നരനും കാണില്ല നിന്നെ !
ഇനി ഒരു നിന്ദ്യ ലോകവും വേണ്ടാ നിനക്ക് !
ഇനി ഒരു തീവണ്ടി യാത്ര വേണ്ടാ നിനക്ക് !
ഇനി നിന്നിളം മനം മുറിയുകില്ലാ ..!
ഇനി നിൻ പിഞ്ചുടൽ നീറുകില്ലാ ..!
ഇനി നിന്നുറക്കത്തിനു കാവലുണ്ടമ്മ !
ഇനി നിൻ ഉറക്കത്തിലാർത്തി പൂണ്ടു ..
ഇനി അമ്മയും കൂടെ ഉറങ്ങിടാം നിന്നൊപ്പം !
ഇനി നീയില്ലാതൊരു ലോകം എന്തിനായ് !
ഇനി ഒരു പെണ്‍ ജന്മം വേണ്ടാ നമുക്കായ് !
ഇനി ഉറങ്ങു കുരുന്നേ ശാന്തമായി ...!
No comments:
Post a Comment