ഇന്ന് , സായാഹ്ന സവാരി പോയത് ... മരിച്ചവരോട് സംവദിക്കാൻ ആയിരുന്നു ... സെമിത്തേരിയിലേക്ക് .... ഇടയ്ക്കതും എന്റെ ഒരു ഭ്രാന്ത് ....! ഓരോ കല്ലറകളും കടന്നു അവരോടൊക്കെ കിന്നാരം പറഞ്ഞു ...സൌഖ്യം ചോദിച്ചും .... എന്റെ രണ്ടു കൂട്ടുകാരികളുടെ അടുത്തെത്തുമ്പോഴേക്കും .... മടങ്ങാറാവും .... ! എങ്കിലും അവരുടെ ആരുടെയെങ്കിലും മടിയിലിരുന്നു ... കാര്യങ്ങൾ പറയും ...പോരും ..! ഇടയ്ക്കവർ എന്നോട് ചോദിക്കും .. മരിച്ചാലും നീ ഞങ്ങൾക്ക് സ്വൈര്യം തരില്ല അല്ലെ എന്ന് .... ? ഇനിയെങ്കിലും നിന്റെ ഭ്രാന്ത് സഹിക്കേണ്ടല്ലോ എന്ന് സമാധാനിച്ചു .. എന്തിനാ .. ഇടയ്ക്കിങ്ങനെ വരുന്നതെന്ന് ...?
പക്ഷെ , ........................................................................................................................................
അത് പറയുമ്പോൾ ചിരിക്കുന്ന എന്റെയും , അവരുടെയും കണ്ണുകളിൽ ഒരു നീർത്തുള്ളി
തുളുമ്പുന്നുണ്ടാവും ...!
No comments:
Post a Comment