ഓര്‍മ്മക്കുറിപ്പുകള്‍ .. !!- (1)
-----------------------------------
ഞാന്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന സമയത്തുള്ള ഒരു സംഭവം .. എറണാകുളം സരിത തീയറ്റര്‍ സ്റ്റോപ്പ് ആണ് എന്റെ സ്കൂള്‍ സ്റ്റോപ്പ് . അവിടെ നിന്നും ജനത റോഡ് സ്റ്റോപ്പ്
(കലൂര്‍ സ്റ്റേഡിയം ) വരെയുള്ളതാണ് എന്റെ സ്കൂള്‍ യാത്രകള്‍ . പലപ്പോഴും തനിച്ചു തന്നെ . അന്ന് എന്നെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി കൂടി വേണ്ടി വരും .. ആകെ കൂടി ഒരു പുഴുവിന്റെ വലിപ്പം എന്നു പറഞ്ഞാല്‍ ഇച്ചിരെ കൂടിപ്പോകും .. !! എന്നാല്‍ കുരുത്തക്കേടുകള്‍ക്ക് ആനയേക്കാളും വലിപ്പമുണ്ട് . ഇടക്കൊക്കെ അച്ഛനോ രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ചേട്ടനോ വരും കൂടെ .. അവരില്ലാത്ത ദിവസങ്ങള്‍ എന്റെ സാഹസികതയ്ക്കു ഞാന്‍ ഒറ്റക്കു പോരും !
ഇടക്ക് , തൊങ്ങി തൊട്ട് (ഒരു കാല്‍ പൊക്കി ചാടി കളങ്ങളില്‍ കൂടി ഓടിന്‍ കഷണം എറിഞ്ഞുള്ള കളി ) കളിക്കുമ്പോള്‍ ലൈന്‍ ബസ്സിനു കൊടുക്കാനുള്ള 10 പൈസ കളയുന്ന പതിവുണ്ട് . എന്നിട്ട് നടന്നു പോരും സ്കൂള്‍ തുടങ്ങി വീടുവരെ ! അങ്ങിനെ ഒരു ദിവസം കയ്യിലുള്ള പൈസ കളഞ്ഞിട്ടു നടക്കാന്‍ തുടങ്ങി . സ്കൂളില്‍ പോരും മുന്നേ ദിവസവും അച്ഛന്‍റെ വക ഉപദേശമുണ്ട് .. പിള്ളേര് പിടുത്തക്കാര്‍ ഉണ്ടാകും .. "ആര് വിളിച്ചാലും നോക്കരുത് .. തരുന്നതൊന്നും തിന്നരുത് . അപരിചിതരോട് മിണ്ടാന്‍ പോലും നില്‍ക്കരുത്,"
എന്നൊക്കെ ! അതൊക്കെ കൃത്യായിട്ടു പാലിച്ചിരുന്നു ഞാന്‍ ! അങ്ങിനെ നടന്നു നടന്നു ലിസി സ്റ്റോപ്പ് എത്തിയപ്പോ അച്ഛന്‍ ഏതോ ബസ്സിലിരുന്നു എന്നെ കണ്ടു .. അച്ഛന്‍ പോലീസായിരുന്നു .. ബസ്സിലിരുന്നു തന്നെ അച്ഛന്‍ വഴിയേ പോയ ഒരാളോട് ആ കൊച്ചിനെ ഒന്നു പിടിച്ച് നിറുത്തൂ എന്നു വിളിച്ച് പറഞ്ഞു. അത് കേട്ട ഒരാള്‍ എന്നെ വഴിയില്‍ തടഞ്ഞു . ഞാനത് വക വയ്ക്കാതെ അയാളെ തട്ടി മാറ്റി മുന്നോട്ടും . അച്ഛന്‍ ബസ് നിറുത്തി ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ടു അയാള്‍ എന്റെ കയ്യില്‍ പിടിച്ച് നിറുത്തി . " കൊച്ചേ.. നിന്റെ അച്ഛന്‍ ഇപ്പോ വരും .. അവിടെ നില്‍ക്ക് " എന്നു പറയുന്നുണ്ട് . ഞാന്‍ അയാളുടെ കയ്യില്‍ ഒരു കടി കൊടുത്തിട്ടു ഉറക്കെ കരയാന്‍ തുടങ്ങി ... ഓടി വായോ .. ഈ പിള്ളേര് പിടിത്തക്കാരന്‍ എന്നെ പിടിച്ചോണ്ട് പോണേ ... " ആളുകള്‍ ഓടിക്കൂടി ..! അയാളെ തല്ലാന്‍ ഒരുങ്ങി .. അപ്പോഴേക്കും അച്ഛന്‍ അടുത്തെത്തി .. ! ഹിഹിഹി .. പാവം എന്നെ സഹായിക്കാന്‍ ശ്രമിച്ചു എന്റെ പല്ലുകളുടെ പാടു കയ്യില്‍ ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ മുഖം പോലും ഓര്‍മ്മയില്ല എനിക്കെങ്കിലും .. ഈ അവസരം മനസ്സ് കൊണ്ട് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു .. ! എന്റെ നമസ്കാരം

No comments:
Post a Comment