Saturday, 23 March 2013
Thursday, 21 March 2013
akakkannu
കണ്ണടകളില്ലാതെ കാണുവാൻ ശ്രമിക്കുന്നു ഞാൻ ...!
അകക്കണ്ണ് തുറക്കേണ്ട കാഴ്ചകളിലേക്കെൻ ,
മനക്കണ്ണു തുറന്നിട്ടു നോക്കിയിട്ടും ...!
തിമിരം ബാധിച്ചുവെന്നോർത്തിട്ടടച്ചോരെൻ
അകക്കണ്ണുകൾ തുറന്നപ്പോൾ , കണ്ണടയില്ലാതെ ...
കണ്ണാടിയില്ലാതെ എന്നെ കാണുന്നു ഞാൻ ...!
പുറം ലോകത്തിൻ മുഖംമൂടികൾ കാണുന്നു ...!
മഞ്ഞളിച്ചു വികൃതമാം വൈരൂപ്യം കാണുന്നു ...!
നേർക്കണ്ണിൽ കാണാത്ത കാഴ്ചകൾ കാണുന്നു ...
കാണുന്ന കാഴ്ചകളിൽ മനം മടുത്തിട്ടെൻ ,
കണ്ണുകൾ തുറക്ക വേണ്ടായരുതാത്ത കാഴ്ചകൾ
കാണ്‍ക വേണ്ടായെന്നു നിരൂപിച്ചെൻ കണ്‍കളിൽ
ഒരു ഗാന്ധാരീശീല മുറുക്കിക്കെട്ടി ഞാൻ ,
എൻ കണ്‍കളെ ഇരുട്ടിലാഴ്ത്തി വീണ്ടും ...!
Tuesday, 19 March 2013
thathwamassi
ഒരു ചോദ്യം .... എന്നോട് എന്റെ സുഹൃത്ത് ......
" കൃഷ്ണനെ സ്നേഹിക്കുന്ന രാധ , എങ്ങിനെ അഘോര ശിവനെ കുറിച്ച് കവിത എഴുതുന്നു ?.."
കൃഷ്ണനും , ക്രിസ്തുവും , നബിയും .... ഈശ്വരന്റെ പ്രതിരൂപങ്ങൾ നാം കാണുന്ന എന്തും നമ്മുടെ ഉള്ളിൽ തന്നെ ആണ് ..... ! ആത്യന്തികമായി എല്ലാം ഒന്ന് തന്നെ ! വെള്ളം... ഏതു ഭാഷയിൽ പറഞ്ഞാലും , ഏതു മതക്കാർ പറഞ്ഞാലും , ഏതു രാജ്യക്കാർ പറഞ്ഞാലും, ഉപയോഗം ഒന്ന് തന്നെ !
പല പേരുകൾ .... വെള്ളം , തണ്ണി , നീരു , പാനി , മായി , വാട്ടർ ..... ! എല്ലാം തന്നെ, ദാഹം ശമിപ്പിക്കുന്ന ഒരേ വസ്തു .... ജീവജലം !
ഇനി ഇതിനു വേറെയും രൂപങ്ങളുണ്ട്... ജ്യൂസ് ... കൊക്ക കോള ... കരിക്ക് ... അങ്ങിനെ പല കൂട്ടങ്ങൾ .... എങ്കിലും ഇതും ദാഹം ശമിപ്പിക്കുന്നു ...!
ഓരോരുത്തർക്കും ദാഹം ശമിപ്പിക്കാൻ ഇതിൽപെടുന്ന പല രൂപങ്ങൾ ഉപയോഗിക്കുന്നു അവരവരുടെ ഇഷ്ടത്തിന് ... യുക്തിക്ക് തോന്നുന്നത് !
അതുപോലെ ഈശ്വരനെയും പല പേരുകൾ ഇട്ടു വിളിച്ചാലും എല്ലാം ഒരു ശക്തി തന്നെ ....!
നന്ദി ..... നമസ്ക്കാരം ....!

Thursday, 7 March 2013
തിരിച്ചു വരവുകള്‍
തിരിച്ചു വരവുകള്‍
-----------------------------------
ഊട്ടിയിലെ ....ഒരു തണുത്ത പ്രഭാതം ... മഞ്ഞും , നനുത്ത മഴയും .... കോട മൂടിയ പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ... ഞാന്‍ കിന്നാരം പറയാറുള്ള എന്റെ കൊച്ചുകിളികളും , പൂക്കളും ...!
പ്രഭാത സവാരിക്കായി ... നേര്‍ത്ത ആ മഞ്ഞു മഴയില്‍ അലിഞ്ഞു , ആര്‍ദ്രമായ മനസ്സോടെ ഞാന്‍ നനഞ്ഞു കൊണ്ട് നടക്കുമ്പോള്‍ ....എന്നെ മറന്നു വേറൊരു ലോകത്തില്‍ ആകും എന്റെ മനസ്സ് ... ഈ കുളിര്‍ന്ന പ്രകൃതിക്ക് അല്ലാതെ മറ്റാര്‍ക്കാണ് ..എന്നെ ഇങ്ങനെ അടിമുടി തരളിതയാക്കുവാന്‍ കഴിയുക ! ഈ സന്തോഷത്തിനു പകരം വയ്ക്കാന്‍ മറ്റെന്തുണ്ട് ...!
വീഥിയിലെങ്ങും ആരുമില്ല . കൈകളില്‍ കയ്യുറകള്‍ ഉണ്ടായിട്ടും ...തണുപ്പ് വിരലുകള്‍ക്ക് നൊമ്പരം പകര്‍ന്നാലോ എന്ന് പേടിച്ചു ... കൈകള്‍ കോട്ടിന്റെ പോക്കെറ്റില്‍ തിരുകി ഞാന്‍...! ." " "ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍ .... " എന്ന മെലോഡിയസ് ഗാനം ... ഒരു മൂളി പാട്ടായ് മനസ്സില്‍ നിറച്ചു ... ഞാനും എന്റെ പ്രിയപ്പെട്ട മഴയും മാത്രം ... രസകരം ... മുന്‍പൊക്കെ , ഊട്ടിയുടെ തണുപ്പിനെ ശപിച്ചിരുന്ന ഞാന്‍ ... ഇപ്പോള്‍ അതുമായി പൊരുത്തപെടുക മാത്രമല്ല ..... ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു ... എനിക്ക് തന്നെ എന്നെ മനസ്സിലാവുന്നില്ല ...!
ഞങ്ങളുടെ ആ സ്വര്‍ഗത്തിലേക്ക് ...പൊട്ടിവീണത് പോലെ ... മുന്നിലായ് രണ്ടു രൂപങ്ങള്‍ ...! ആരാവും എന്നറിയാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗം കൂട്ടി , വെറുതെ ഒരു കൌതുകം , അത്രേ മനസ്സിലുള്ളൂ .... പക്ഷെ , രൂപങ്ങള്‍ക്ക് വ്യക്തത വന്നു തുടങ്ങിയപ്പോള്‍ ... ഞാന്‍ നടത്തം സാവധാനം ആക്കി . കാരണം, മുന്നില്‍ നടക്കുന്നവര്‍ യുവ മിഥുനങ്ങള്‍ ആയിരുന്നു . അവരുടെ ലോകത്തില്‍ ഒരു കട്ടുറുംബാവാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല .
പക്ഷേ , എവിടെയോ ഒരു നൊമ്പരം ... എന്തെന്നാല്‍, ഞാന്‍ ഒരു പാട് കൊതിക്കുന്നു ...അവരെ പോലെ സ്വന്തമായ ഒരു ലോകത്തില്‍ .. ഞാനും ഏട്ടനും മാത്രമായി വേറൊന്നിനെ കുറിച്ചും ചിന്തിക്കാതെ ... ഇങ്ങനെ ഒരുമിച്ചു നടക്കാന്‍ ...! എന്റെ പ്രിയനുമൊത്തു കുറച്ചു നേരമെങ്കിലും ഇങ്ങനെ ചിലവഴിക്കാന്‍ ... സാധിക്കുമോ എന്നറിയില്ലാത്ത ഒരു ആഗ്രഹം ... ജീവിത സായന്തനങ്ങളില്‍ എങ്കിലും പ്രതീക്ഷിക്കാം ... പ്രതീക്ഷകള്‍ ആണല്ലോ മുന്നോട്ടു നയിക്കുന്നതും .
എന്നെ സങ്കടപ്പെടുത്താന്‍ ... സവാരിയുടെ രസം കളയാന്‍ ... ഊട്ടിയുടെ ആ നാശം പിടിച്ച കാറ്റും തുടങ്ങി . ഓരോ രോമ കൂപങ്ങളിലും നീട്ടല്‍ നിറച്ചു ... ചെവി കൊട്ടിയടക്കുന്ന ആ കാറ്റ് ... ഞാന്‍ തിരിച്ചു നക്കാന്‍ തുടങ്ങി . അപ്പോഴും , ഒരു നൊമ്പരമായ് ആ കാഴ്ച എന്റെ ഉത്സാഹം കെടുത്തി മനസ്സില്‍ തെളിയുന്നു .
ഒരു നിമിഷം ... മിഴികളില്‍ നീര്‍ പൊടിഞ്ഞു , എങ്കിലും എന്റെ നിത്യ കാമുകനായ ആ നനുത്ത മഴ അത് തുടച്ചെടുത്തു ... എന്നെ ആശ്വസിപ്പിക്കും പോലെ ...!
പക്ഷേ , എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ... മഴയില്‍ നനഞ്ഞലിഞ്ഞു , എന്റെ മുന്നില്‍ ഒരു രൂപം തെളിഞ്ഞു . അതവനായിരുന്നു ...എന്റെ പ്രിയപ്പെട്ടവന്‍ ... എല്ലാ തിരക്കും മാറ്റി വച്ച് , എനിക്ക് മാത്രമായ് ... എന്റെ ഈ കൊച്ചു സന്തോഷത്തിനായ് ... എന്റേത് മാത്രമാവാന്‍ വന്നവന്‍ ...! ഞാന്‍ തിരിഞ്ഞു നടന്നു ... കൂടെ അവനും ... ചുണ്ടില്‍ നേര്‍ത്ത ചിരിയോടെ .. ഉള്ളില്‍ തുടികൊട്ടുന്ന ആഹ്ലാദത്തോടെ ... ഞാന്‍ അവനെ നോക്കി .... എന്റെ ആര്‍ദ്രമായ മനസ്സിന് അവന്റെ കണ്ണുകളെ വായിക്കാന്‍ കഴിഞ്ഞു ...!
"" നിനക്ക് കൂട്ടായി എന്നും ഞാനുണ്ട് "" !
marupadi
എന്റെ മൌനം നിന്നെ വേദനിപ്പിക്കുന്നു എന്ന് നീ പറയുന്നു ....!
വേദനകളും , വ്യസനങ്ങളും ഒരു ഭാഗം മാത്രമേ പാടുള്ളൂ എന്നുണ്ടോ?
മനുഷ്യരുടെ സ്ഥായി ആയ ഒരു ഭാവമാണത് , എനിക്ക് വേദനിക്കുന്നു ,
ഞാന്‍ എന്ത് കാണിച്ചാലും നിനക്ക് വേദനിക്കരുത് , എന്നെ വേദനിപ്പിക്കരുത് എന്നൊക്കെ !
ഞാന്‍ ചിലപ്പോള്‍ മിണ്ടാതെ പോകും , എന്നാലും ഞാന്‍ പിന്നീട് മിണ്ടാന്‍ വരുമ്പോള്‍
നീ മിണ്ടാതിരിക്കരുത് , എനിക്കാവശ്യമുള്ളപ്പോള്‍ നീ ചിരിക്കണം ., കരയണം ...മിണ്ടുകയും വേണം .
ഒരു കാര്യം ചെയ്യാം .... ഒരു കളിപ്പവയെ വാങ്ങിത്തരാം ... ആവശ്യമുള്ളപ്പോള്‍ ....കീ കൊടുത്തു ചെയ്യിക്കൂ .... ഇതൊക്കെ നന്നായി അതിനു ചെയ്യാനാവും ....!

anveshanam
മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ തുടച്ചു കളഞ്ഞു , അയാള്‍ നടന്നു കൊണ്ടേയിരുന്നു ...
തേടുന്നതെന്തെന്നു പോലും നിശ്ചയമില്ലായിരുന്നു അയാള്‍ക്ക് .!
എങ്കിലും പ്രിയപ്പെട്ടതെന്തോ ... അവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് ഒരു തോന്നല്‍ ...!
ഇടയ്ക്കിടെ , പോരൂ ...പോരൂ ...ഇവിടെ ..ഇവിടെ ... എന്നൊക്കെ ആരോ വഴിതെളിക്കുന്നു ,
അതോ വഴിതെറ്റിക്കുന്നതോ ..? അവസാനം , ആ ഗന്ധം ... അയാളെ ഒരിടത്തു പിടിച്ചു നിര്‍ത്തും
പോലെ ....! അതെ , ഇതാണ് അയാള്‍ തേടിയ ഇടം ....അവളുടെ ഗന്ധം ....അവളില്‍ മാത്രം അയാള്‍ അനുഭവിച്ചിട്ടുള്ള ഒന്ന് . പക്ഷെ , ഗന്ധം മാത്രം... ഒന്നുകൂടി സൂക്ഷിച്ചു തിരഞ്ഞു ..ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താന്‍ ...! അപ്പോള്‍ അയാളില്‍ ഒളിച്ചു കളിക്കുന്ന ഒരു കുട്ടിയെ കണ്ടെത്താനുള്ള വെമ്പല്‍ കാണാമായിരുന്നു ! അയാള്‍ ഒരു മരത്തില്‍ ചെന്ന് മുട്ടി ... ! മഞ്ഞു പൊതിഞ്ഞിരുന്നു മരം മുഴുവന്‍ ..... അയാളെ കൊതിപ്പിച്ചിരുന്ന , മത്തു പിടിപിച്ചിരുന്ന ആ ഗന്ധം അയാളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു ....! അയാള്‍ നോക്കി ... ഉള്ളില്‍ തിരിച്ചറിഞ്ഞു തുടങ്ങി , അവളുടെ വാക്കുകള്‍ , " ഞാന്‍ വരും ..ഏതു രൂപത്തിലും .... പക്ഷെ , നീ തിരിച്ചറിയും ... കാരണം , അത് പോലെ നിന്നെ ആരും നോക്കിയിട്ടുണ്ടാവില്ല , ആരും അറിഞ്ഞിട്ടുണ്ടാവില്ല ...സ്വാധീനിച്ചിട്ടുണ്ടാവില്ല ..!"
അയാള്‍ തുകല്‍ സഞ്ചി തുറന്നു തിരയാന്‍ തുടങ്ങി .... ഒടുവില്‍ , ലഭിച്ചത് അയാള്‍ പുറത്തെടുത്തു ... ഉണങ്ങാന്‍ തുടങ്ങുന്ന കാട്ടു പൂവ് ...അയാള്‍ ആ മരത്തിലേക്ക് നോക്കി , പിന്നെ ചുറ്റിലും നടന്നു നോക്കി .... ഇല്ല , അത് പോലെ വേറൊന്നു കാണുന്നില്ല ... ! ഹാ ..... ഈശ്വരാ .... ഞാന്‍ എന്താണ് നഷ്ടപെടുത്തിയത് .... അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ...
ഗന്ധം മുഴുവന്‍ അയാളില്‍ വന്നു മൂടി അലിഞ്ഞു ....! " നീ കളഞ്ഞിട്ടു പോയ എന്റെ സ്നേഹം ....,, ഇനി എന്താണ് എനിക്കും നിനക്കുമിടയില്‍ ബാക്കിയാവുന്നത് , മുഷിഞ്ഞു തുടങ്ങിയ ഈ ഉടുപ്പോ ..? ഊരിയെറിയൂ ..! വരൂ ... എന്നിലേക്ക് ... നമുക്കിവിടെ കാറ്റാവാം .. മഞ്ഞാവാം ... മഴയാവാം ...പൂക്കളാവാം ...ഒന്നായ് അലിഞ്ഞു ചേരാം ...! "
Monday, 4 March 2013
ഒരു യാത്രാ മൊഴി
ഒരു യാത്രാ മൊഴി
-------------------------- -------
മഴയത്ത് ഒരു കുടയും ചൂടി അവള്‍ നില്‍കുന്നുണ്ടായിരുന്നു .... ബസ് വളവു തിരിഞ്ഞതും ദൂരെ നിന്നെ അവളുടെ
സാരിയുടെ മുന്താണി കാറ്റില്‍ അലകള്‍ ഉതിര്‍കുന്നത് എനിക്ക് ബസിലിരുന്നു തന്നെ കാണാമായിരുന്നു ....
എനികിഷ്ടമുള്ള മാമ്പഴ മഞ്ഞ നിറമുള്ള ആ സാരിയില്‍ അവള്‍ ഏറെ സുന്ദരിയായിരുന്നു . ഏറെ നാളുകള്‍ക് ശേഷം എന്നെ കാണാന്‍ വരണമെന്ന് പറഞ്ഞു അവള്‍ കത്തയകുമ്പോള്‍... , ഇത്രയും കാലം , ഏഴു വര്‍ഷത്തോളം , മനസ്സില്‍ കൊണ്ട് നടന്ന എന്റെ പ്രണയം ഇന്ന് അവളുടെ മുഖത്ത് നോക്കി പറയാന്‍ തീരുമാനിച്ചാണ് ഞാന്‍ വണ്ടി കേറിയതും . ബസില്‍ നിന്നും ഞാനിറങ്ങിയത് തന്നെ , അവളെ കണ്‍ണിമ ചിമ്മാതെ നോക്കി കൊണ്ടാണ് . അവളുടെ മുഖത്ത് ഒരു തരം ശാന്തത ആയിരുന്നു .... ആ പച്ചപ്പ് നിറഞ്ഞ വയലേലകളിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി ... നനുത്ത ഞങ്ങള്കേറെ പ്രിയമുള്ള ആ ചാറ്റല്‍ മഴയില്‍ നടകുമ്പോള്‍ എന്റെ ഉള്ളില്‍ പ്രണയം ഉടുക്ക് കൊട്ടുന്ന പോലെ ....
ഞാന്‍ നടത്തം നിര്‍ത്തി ... അത് കണ്ടു അവളും നിന്നു . ഒരു നോട്ടത്തില്‍ ഞാനവളെ കോരിയെടുക്കുകയായിരുന്നു എന്ന് തന്നെ പറയാം ... അത്രമാത്രം തീവ്രാനുരാഗം... പ്രീഡിഗ്രി മുതല്‍ ഒരേ ക്ലാസ്സില്‍ ബിരുദാനന്തര ബിരുദം വരെ... കൊണ്ട് നടന്ന ആ അനുരാഗം .... അതാണിന്നു വെളിപെടുത്താനൊരുങ്ങുന്നത് ... അനുകൂലിക്കാനെന്ന പോലെ ഒരു കാറ്റ് ആഞ്ഞു വീശി .... മഴയുടെ ആക്കം കൂടി .... അവളുടെ കുട കാറ്റത്തു പൊങ്ങി മടങ്ങി ... അവള്‍ കുട ചുരുക്കി ബാഗിനുള്ളില്‍ വച്ചു , എന്നിട്ട് നടന്നു തുടങ്ങി , പിറകെ ഞാനും .... മഴത്തുള്ളികള്‍ ഞങ്ങളെ നനയിച്ചു കൊണ്ടിരുന്നു .... അവള്‍ പറഞ്ഞു തുടങ്ങി... , "" എന്റെ മനസമ്മതമാണ് അടുത്ത ആഴ്ച ... നീ വരണ്ട .... ഇത് നമ്മുടെ അവസാന കൂടി കാഴ്ച ആണ് . ഇവിടെ വച്ച് നമ്മള്‍ പിരിയുന്നു ... ഇനി ഒരിക്കലും കാണരുത് , കണ്ടാലും മിണ്ടാന്‍ ശ്രെമിക്കരുത് .... ""
ഞാന്‍ എന്റെ മരണം മുന്നില്‍ കണ്ടവനെ പോലെ ഒന്ന് പകച്ചു പോയി ... മഴയുടെ ശക്തി കൂടിയിരുന്നു ... അവളുടെ മുഖം കാണാന്‍ വയ്യായിരുന്നു .... ഞാന്‍ മുന്നില്‍ കേറി അവളുടെ മുഖം എന്റെ കൈകളില്‍ കോരിയെടുത്തു .... ഒരേ ഒരു ചോദ്യം ... "" ഇപ്പോള്‍ എന്റെ കൂടെ എന്റെ അഗ്രഹാരത്തിലേക്ക് പോരാന്‍ നീ തയ്യാറാണോ ...? ""
അവള്‍ എന്റെ കൈകള്‍ പതിയെ എടുത്തു മാറ്റി ... എന്നിട്ട് പറഞ്ഞു ... "" നീ നിന്നെ മറക്കരുത് ...നിന്റെ സമുദായം എന്നെ അന്ഗീകരിക്കില്ല ഒരിക്കലും . ഒരു ക്രിസ്ത്യാനി പെണ്ണിനെ സ്വീകരിച്ചാല്‍ നിന്റെ സഹോദരിമാര്‍ ഒരു തെറ്റും ചെയ്യാത്തവര്‍ ... അവരുടെ ഭാവി ... ഇല്ല , ഞാന്‍ അതാഗ്രഹിക്കുന്നില്ല . ഈ സ്നേഹം മരിക്കുവോളം ഇങ്ങനെ തന്നെ നമ്മുടെ ഹൃദയത്തില്‍ ഇരുന്നു കൊള്ളട്ടെ ... ""
തിരിച്ചു നടക്കുമ്പോള്‍ ആണ് എനിക്ക് മനസ്സിലായത് , എന്തിനാണവള്‍ കുട മടക്കി വച്ചിട്ട് നനഞ്ഞു നടന്നതെന്ന് .... പരസ്പരം കരയുന്നത് തിരിച്ചറിയാതെ പോവാന്‍ .... മടങ്ങി വരുന്ന ആ ബസില്‍ എന്നെ കയറ്റി വിട്ടിട്ടു അവള്‍ തിരിഞ്ഞു നോകാതെ .... മഴ ശമിച്ചിരുന്നു .... പക്ഷെ , എന്റെ ഉള്ളില്‍ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു അപ് പോഴും .... കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ എത്തി എത്തി നോക്കി കൊണ്ടിരുന്നു .... ഒരു പിന്‍വിളിക്കായ് ...
പക്ഷേ .....ഇന്ന് വരെ ....!
—--------------------------

Subscribe to:
Posts (Atom)