ഒരു യാത്രാ മൊഴി
-------------------------- -------
മഴയത്ത് ഒരു കുടയും ചൂടി അവള്‍ നില്‍കുന്നുണ്ടായിരുന്നു .... ബസ് വളവു തിരിഞ്ഞതും ദൂരെ നിന്നെ അവളുടെ
സാരിയുടെ മുന്താണി കാറ്റില്‍ അലകള്‍ ഉതിര്‍കുന്നത് എനിക്ക് ബസിലിരുന്നു തന്നെ കാണാമായിരുന്നു ....
എനികിഷ്ടമുള്ള മാമ്പഴ മഞ്ഞ നിറമുള്ള ആ സാരിയില്‍ അവള്‍ ഏറെ സുന്ദരിയായിരുന്നു . ഏറെ നാളുകള്‍ക് ശേഷം എന്നെ കാണാന്‍ വരണമെന്ന് പറഞ്ഞു അവള്‍ കത്തയകുമ്പോള്‍... , ഇത്രയും കാലം , ഏഴു വര്‍ഷത്തോളം , മനസ്സില്‍ കൊണ്ട് നടന്ന എന്റെ പ്രണയം ഇന്ന് അവളുടെ മുഖത്ത് നോക്കി പറയാന്‍ തീരുമാനിച്ചാണ് ഞാന്‍ വണ്ടി കേറിയതും . ബസില്‍ നിന്നും ഞാനിറങ്ങിയത് തന്നെ , അവളെ കണ്‍ണിമ ചിമ്മാതെ നോക്കി കൊണ്ടാണ് . അവളുടെ മുഖത്ത് ഒരു തരം ശാന്തത ആയിരുന്നു .... ആ പച്ചപ്പ് നിറഞ്ഞ വയലേലകളിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി ... നനുത്ത ഞങ്ങള്കേറെ പ്രിയമുള്ള ആ ചാറ്റല്‍ മഴയില്‍ നടകുമ്പോള്‍ എന്റെ ഉള്ളില്‍ പ്രണയം ഉടുക്ക് കൊട്ടുന്ന പോലെ ....
ഞാന്‍ നടത്തം നിര്‍ത്തി ... അത് കണ്ടു അവളും നിന്നു . ഒരു നോട്ടത്തില്‍ ഞാനവളെ കോരിയെടുക്കുകയായിരുന്നു എന്ന് തന്നെ പറയാം ... അത്രമാത്രം തീവ്രാനുരാഗം... പ്രീഡിഗ്രി മുതല്‍ ഒരേ ക്ലാസ്സില്‍ ബിരുദാനന്തര ബിരുദം വരെ... കൊണ്ട് നടന്ന ആ അനുരാഗം .... അതാണിന്നു വെളിപെടുത്താനൊരുങ്ങുന്നത് ... അനുകൂലിക്കാനെന്ന പോലെ ഒരു കാറ്റ് ആഞ്ഞു വീശി .... മഴയുടെ ആക്കം കൂടി .... അവളുടെ കുട കാറ്റത്തു പൊങ്ങി മടങ്ങി ... അവള്‍ കുട ചുരുക്കി ബാഗിനുള്ളില്‍ വച്ചു , എന്നിട്ട് നടന്നു തുടങ്ങി , പിറകെ ഞാനും .... മഴത്തുള്ളികള്‍ ഞങ്ങളെ നനയിച്ചു കൊണ്ടിരുന്നു .... അവള്‍ പറഞ്ഞു തുടങ്ങി... , "" എന്റെ മനസമ്മതമാണ് അടുത്ത ആഴ്ച ... നീ വരണ്ട .... ഇത് നമ്മുടെ അവസാന കൂടി കാഴ്ച ആണ് . ഇവിടെ വച്ച് നമ്മള്‍ പിരിയുന്നു ... ഇനി ഒരിക്കലും കാണരുത് , കണ്ടാലും മിണ്ടാന്‍ ശ്രെമിക്കരുത് .... ""
ഞാന്‍ എന്റെ മരണം മുന്നില്‍ കണ്ടവനെ പോലെ ഒന്ന് പകച്ചു പോയി ... മഴയുടെ ശക്തി കൂടിയിരുന്നു ... അവളുടെ മുഖം കാണാന്‍ വയ്യായിരുന്നു .... ഞാന്‍ മുന്നില്‍ കേറി അവളുടെ മുഖം എന്റെ കൈകളില്‍ കോരിയെടുത്തു .... ഒരേ ഒരു ചോദ്യം ... "" ഇപ്പോള്‍ എന്റെ കൂടെ എന്റെ അഗ്രഹാരത്തിലേക്ക് പോരാന്‍ നീ തയ്യാറാണോ ...? ""
അവള്‍ എന്റെ കൈകള്‍ പതിയെ എടുത്തു മാറ്റി ... എന്നിട്ട് പറഞ്ഞു ... "" നീ നിന്നെ മറക്കരുത് ...നിന്റെ സമുദായം എന്നെ അന്ഗീകരിക്കില്ല ഒരിക്കലും . ഒരു ക്രിസ്ത്യാനി പെണ്ണിനെ സ്വീകരിച്ചാല്‍ നിന്റെ സഹോദരിമാര്‍ ഒരു തെറ്റും ചെയ്യാത്തവര്‍ ... അവരുടെ ഭാവി ... ഇല്ല , ഞാന്‍ അതാഗ്രഹിക്കുന്നില്ല . ഈ സ്നേഹം മരിക്കുവോളം ഇങ്ങനെ തന്നെ നമ്മുടെ ഹൃദയത്തില്‍ ഇരുന്നു കൊള്ളട്ടെ ... ""
തിരിച്ചു നടക്കുമ്പോള്‍ ആണ് എനിക്ക് മനസ്സിലായത് , എന്തിനാണവള്‍ കുട മടക്കി വച്ചിട്ട് നനഞ്ഞു നടന്നതെന്ന് .... പരസ്പരം കരയുന്നത് തിരിച്ചറിയാതെ പോവാന്‍ .... മടങ്ങി വരുന്ന ആ ബസില്‍ എന്നെ കയറ്റി വിട്ടിട്ടു അവള്‍ തിരിഞ്ഞു നോകാതെ .... മഴ ശമിച്ചിരുന്നു .... പക്ഷെ , എന്റെ ഉള്ളില്‍ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു അപ് പോഴും .... കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ എത്തി എത്തി നോക്കി കൊണ്ടിരുന്നു .... ഒരു പിന്‍വിളിക്കായ് ...
പക്ഷേ .....ഇന്ന് വരെ ....!
—--------------------------

എല്ലാത്തിനെയും തോല്‍പ്പിക്കാന്‍ കഴിയാത്ത തീവ്ര പ്രണയ ത്തിന്‍ തിരു ശേഷിപ്പുകള്‍ കൊള്ളാം നല്ല എഴുത്ത്
ReplyDeleteഎന്റെ കഥപോലെ തോന്നുന്ന എഴുത്ത് എഴുത്ത്കാരി അവിടെ വിജയിച്ചതായി കരുതുന്നു നന്ദി അഭിനന്ദനങ്ങള്‍ എന്റെ ആദ്യത്തെ ബ്ലോഗ് അനുഭവം അതിനു പ്രത്യേക നമസ്ക്കാരം
ReplyDeleteപലതും വഴിക്കുവെച്ച് കളഞ്ഞിട്ടു പോകേണ്ടി വരും ശക്തമായ ആഗ്രഹങ്ങളെയും മാറ്റിവച്ചുകൊണ്ട് ...അത് വിധി ..ആ വിധികളോ നമ്മുടെ മാത്രം സൃഷ്ടികളും ..ദൈവത്തിനോ ഒന്നും അതില്‍ പങ്കില്ല...സാഹചര്യങ്ങള്‍ ...സമ്മര്‍ദങ്ങള്‍ ...നന്നയെഴുതിയ ഒരു കഥ ഇഷ്ടമായി.....
ReplyDeleteനന്ദി നമസ്കാരം
ReplyDelete