kadhaapaathram
ഇന്നും , അവള്‍ വന്നു ... എന്റെ കഥാപാത്രം ! കയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു .....! എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് ഇന്നും മടങ്ങിയത് ... കാരണം അവള്‍, അവനെ വല്ലാതെ സ്നേഹിക്കുന്നു ... എന്റെ കഥയിലെ നായകനെ ..... ! എഴുതുന്ന കഥയിലെ കഥാപാത്രങ്ങളെ, കഥാകൃത്ത് സ്നേഹിക്കുന്നത് സ്വാഭാവികമല്ലേ ... ? അതും, എന്റെ ഭാവനയില്‍, ഞാന്‍ ആഗ്രഹിക്കുന്ന സര്‍വ ഗുണങ്ങളും ഉള്ള പുരുഷരൂപം ആകുമ്പോള്‍ പ്രത്യേകിച്ചും ..! ശരിക്കും എനിക്കവനോട് പ്രണയം തോന്നി . അതിലെന്താ തെറ്റ് ..? പ്രണയിക്കുന്നു, എന്നത് കൊണ്ട് സ്വന്തമാക്കും , എന്നര്‍ത്ഥമുണ്ടോ ..? ഇല്ലല്ലോ ..? പിന്നെ ഇവള്‍ എന്താ ഇങ്ങനെ ?
എന്നാലും , എനിക്കവളോട് അസൂയ ഉണ്ടെന്നുള്ളത് സത്യമാണോ ...? അവള്‍ അങ്ങിനെ പറഞ്ഞു , എന്നത് കൊണ്ട് സത്യമാകണം, എന്നില്ലല്ലോ അല്ലെ...? ഞാനെന്തിനസൂയപെടണം .... എന്റെ സൃഷ്ടി ... എന്റെ ഭാവന .... അധികം ദേഷ്യം പിടിപിച്ചാല്‍ ..... ങാ ....എന്നെ അവള്‍ക്ക് അറിയില്ല അതാ... ഞാന്‍ പേനയെടുത്ത് അവളുടെ കൊലപാതകം നടത്തും .... പിന്നെ അവള്‍ക്ക് , പുറത്തു വരാന്‍ കഴിയില്ല .... അത് ഞാന്‍ ചെയ്യും അറ്റ കൈ .... അവള്‍ എന്നെ പ്രേരിപിച്ചിട്ടല്ലേ ... അല്ല പിന്നെ ...!
ഞാനത് വേണമെന്ന് വച്ചല്ല ചെയ്തത് ... ഇപ്പോള്‍ , പ്രശ്നമാണ് .... അവള്‍ യക്ഷിയായ് ..കൂട്ടുകാരെ ..! വീണ്ടും എന്നെ കൊല്ലുമെന്ന് പറയുന്നു ... ഇനിയിപ്പോള്‍ എന്താ ഒരു വഴി .... ഉറങ്ങാന്‍ പറ്റുന്നില്ല .... ദയവായ് .... എന്നെ സഹായിക്കൂ ... ഈ യക്ഷി എന്നേം കൊണ്ടേ പോകൂ .... !
ഒടുവില്‍ ഞാനതും ചെയ്തു ...! വേറെ നിവൃത്തിയില്ലായിരുന്നു . ' കിടിലന്‍ ഗുരുക്കള്‍ ' എന്ന മന്ത്രവാദിയെക്കൊണ്ട് , ആ കാഞ്ഞിരത്തില്‍ അവളെ അങ്ങ് തളച്ചു . എന്നോടാണോ കളി ...!
ക്ഷമിക്കണേ...ഇവളെ ആ കാഞ്ഞിരത്തില്‍ നിന്നും ഞാനിറക്കിക്കൊണ്ടു പോവാണേ...
ReplyDelete