എന്റെ വിരുന്നുകാരന്‍
-------------------------- --------------
അവന്‍ വന്നു കൂട്ടി കൊണ്ട് പോകും മുന്നേ ... അവനെ പറ്റിച്ചു എങ്ങോട്ടെങ്കിലും ഓടിപ്പോകുകയോ,
ഒളിച്ചിരിക്കുകയോ ചെയ്യണമെന്നു കരുതിയാണ് ഞാന്‍ ഇറങ്ങിയത് .... പക്ഷെ , എന്നെ കൂട്ടാന്‍ ഒരു
മാലാഖയാണ് വന്നത്..! അവരുടെ മുഖത്ത് അസാധാരണ ചൈതന്യമാരുന്നു ...ആ കണ്ണുകളില്‍ ഞാന്‍
എന്റെ അമ്മയുടെ വാത്സല്യം കണ്ടു.... വെളുത്ത മേഘ പുതപ്പു പോലെ വസ്ത്രമണിഞ്ഞവള്‍ ......!
അവന്‍ .... അവള്‍ ആയതെങ്ങനെ..? എന്നായിരുന്നു എന്റെ അടുത്ത ചിന്ത ... അവനോടുള്ള വെറുപ്പ്
അവളോടുള്ള ഇഷ്ടം.... ! അവന്റെ കറുത്ത രൂപവും ആ പോത്തിന്‍ പുറത്തെ വരവും എപ്പോഴും
എന്നെ ഭയപെടുത്തിയിരുന്നു ... ആശുപത്രി കിടക്കകരുകില്‍ .. അവന്‍ വന്നു നില്‍കുമ്പോള്‍ എനിക്ക്
ഭയമായിരുന്നു ...
ഇപ്പോള്‍. , എനിക്ക് നനുത്ത തൂവല്‍ കൊണ്ട് തലോടുംപോലെ ... അവര്‍ എന്റെ നെറ്റിയില്‍ കൈകള്‍
ചേര്‍ത്ത് വച്ച് എന്തൊക്കെയോ മന്ത്രിച്ചു ...ആ മന്ത്രണം പോലും എന്നില്‍ അലൌകികമായ ഒരു ആനന്ദം
നിറയ്കുന്നു ....ഒരിക്കലും , ഇതിനു മുന്നേ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തത എനിക്കനുഭവപ്പെടുന്നു ....
നേര്‍ത്ത ചന്ദന ഗന്ധമായിരുന്നു അവര്‍ക്ക് .... എന്റെ അമ്മയ്ക്കും അതെ ഗന്ധമായിരുന്നു എന്റെ
ഓര്‍മകളില്‍ എപ്പോഴും ....!
പെട്ടെന്ന് ഒരു വെളിച്ചം ..... കണ്ണ് അടഞ്ഞു പോകും പോലെ .... എനിക്ക് നോക്കാന്‍ പറ്റുന്നില്ല ....
കണ്ണ് തുറക്കുമ്പോഴേക്കും...ഞാന്‍ എവിടെ ആണെന്ന് ബോധതലം തേടുംബോഴേക്കും ...ഒരു പുകമറ
പോലെ അവര്‍ മാഞ്ഞു തുടങ്ങുന്നു ... എന്നിലെന്തോ ഊര്‍ജം വന്നു നിറയുന്ന പോലെ .... കണ്ണില്‍
അരണ്ട വെളിച്ചം ....പച്ച വിരിയിട്ട ജാലകങ്ങളും , എന്റെ കിടക്കയും പിന്നെ വെളുത്ത വസ്ത്രം ധരിച്ച
നഴ്സും ....! തിരിയെ ജീവിതത്തിലേക്ക് വീണ്ടും .....! ഇത്തവണയും ഞാന്‍ ജയിച്ചിരിക്കുന്നു .....!
— --------------------------
അവന്‍ വന്നു കൂട്ടി കൊണ്ട് പോകും മുന്നേ ... അവനെ പറ്റിച്ചു എങ്ങോട്ടെങ്കിലും ഓടിപ്പോകുകയോ,
ഒളിച്ചിരിക്കുകയോ ചെയ്യണമെന്നു കരുതിയാണ് ഞാന്‍ ഇറങ്ങിയത് .... പക്ഷെ , എന്നെ കൂട്ടാന്‍ ഒരു
മാലാഖയാണ് വന്നത്..! അവരുടെ മുഖത്ത് അസാധാരണ ചൈതന്യമാരുന്നു ...ആ കണ്ണുകളില്‍ ഞാന്‍
എന്റെ അമ്മയുടെ വാത്സല്യം കണ്ടു.... വെളുത്ത മേഘ പുതപ്പു പോലെ വസ്ത്രമണിഞ്ഞവള്‍ ......!
അവന്‍ .... അവള്‍ ആയതെങ്ങനെ..? എന്നായിരുന്നു എന്റെ അടുത്ത ചിന്ത ... അവനോടുള്ള വെറുപ്പ്
അവളോടുള്ള ഇഷ്ടം.... ! അവന്റെ കറുത്ത രൂപവും ആ പോത്തിന്‍ പുറത്തെ വരവും എപ്പോഴും
എന്നെ ഭയപെടുത്തിയിരുന്നു ... ആശുപത്രി കിടക്കകരുകില്‍ .. അവന്‍ വന്നു നില്‍കുമ്പോള്‍ എനിക്ക്
ഭയമായിരുന്നു ...
ഇപ്പോള്‍. , എനിക്ക് നനുത്ത തൂവല്‍ കൊണ്ട് തലോടുംപോലെ ... അവര്‍ എന്റെ നെറ്റിയില്‍ കൈകള്‍
ചേര്‍ത്ത് വച്ച് എന്തൊക്കെയോ മന്ത്രിച്ചു ...ആ മന്ത്രണം പോലും എന്നില്‍ അലൌകികമായ ഒരു ആനന്ദം
നിറയ്കുന്നു ....ഒരിക്കലും , ഇതിനു മുന്നേ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തത എനിക്കനുഭവപ്പെടുന്നു ....
നേര്‍ത്ത ചന്ദന ഗന്ധമായിരുന്നു അവര്‍ക്ക് .... എന്റെ അമ്മയ്ക്കും അതെ ഗന്ധമായിരുന്നു എന്റെ
ഓര്‍മകളില്‍ എപ്പോഴും ....!
പെട്ടെന്ന് ഒരു വെളിച്ചം ..... കണ്ണ് അടഞ്ഞു പോകും പോലെ .... എനിക്ക് നോക്കാന്‍ പറ്റുന്നില്ല ....
കണ്ണ് തുറക്കുമ്പോഴേക്കും...ഞാന്‍
പോലെ അവര്‍ മാഞ്ഞു തുടങ്ങുന്നു ... എന്നിലെന്തോ ഊര്‍ജം വന്നു നിറയുന്ന പോലെ .... കണ്ണില്‍
അരണ്ട വെളിച്ചം ....പച്ച വിരിയിട്ട ജാലകങ്ങളും , എന്റെ കിടക്കയും പിന്നെ വെളുത്ത വസ്ത്രം ധരിച്ച
നഴ്സും ....! തിരിയെ ജീവിതത്തിലേക്ക് വീണ്ടും .....! ഇത്തവണയും ഞാന്‍ ജയിച്ചിരിക്കുന്നു .....!
No comments:
Post a Comment