ഇന്നലെ കൃഷ്ണാ നിന്നെ കാത്തു കാത്തെന്റെ
കണ്ണടഞ്ഞു ....
ഞാനുറങ്ങാന്‍ തുടങ്ങുമ്പോഴേക്കും നീ എത്തി ,
നിന്റെ ഓടകുഴല്‍ കേള്കാതെ ഞാനെങ്ങനെ ഉറങ്ങും ..?
നീ എന്നെ വലയ്കുന്നല്ലോ കണ്ണാ ....!
നിന്റെ രുക്മിനിഭാമമാര്‍ ഇന്നെന്നെ കുറെ വഴക് പറഞ്ഞു ..
നീ എന്നെ മാത്രമാണ് സ്നേഹിക്കുന്നതെന്നും മറ്റും ചൊല്ലി ..!
അവര്‍ ഒട്ടും ഇഷ്ടപെടാത്തത് നിന്റെ പേരിനു മുന്നേ എന്റെ പേര് ചൊല്ലി വിളികുന്നതാണ് .
പക്ഷെ , എനിക്കത് വളരെ സന്തോഷമുള്ള കാര്യമാണ് . ആ ഒരു സ്ഥാനമെങ്കിലും മറ്റുള്ളവരുടെ
മുന്നില്‍ നീ എനികായ് തന്നുവല്ലോ കണ്ണാ ....
ഇപ്പോള്‍ ഭാര്യമാര്‍ അറിഞ്ഞുവോ .... നീ ഇങ്ങോട്ട് പോരുന്നതും ?
ഞാന്‍ ഒരു മണ്ടി തന്നെ അല്ലെ കൃഷ്ണാ ..
നിനക്ക് ഒരേ സമയം പലയിടത്തില്‍ ആവാന്‍ പറ്റുമെന്ന്
മറ്റാര്‍ക്കാണ് എന്നെക്കാള്‍ അറിയുക ....!
പക്ഷെ ഒന്നുണ്ട് കൃഷ്ണാ .. എനിക്കറിയാവുന്നതായി ...
നീ ലോകത്തിന്റെ ഇതു കോണില്‍ ആയാലും
ഈ രാധയുടെ അടുത്ത് മാത്രമാണ് നിന്റെ മനസ്സ് എന്ന് .
മറ്റുള്ളവര്‍ക്കെല്ലാം നിന്റെ ശരീരം ആണ് പങ്കു വയ്കുന്നതെന്നും ...!
രാധേ ശ്യാം എന്നും രാധാകൃഷ്ണ എന്നും നിന്നെ വിളികുന്നത് കേള്‍കുമ്പോള്‍
എനിക്ക് എന്നോട് തന്നെ ഒരു മതിപ്പുണ്ടാകുന്നു
എന്റെ പരിഭവങ്ങളൊന്നും നീ കാര്യമാക്കേണ്ട
എനിക്ക് ഈ ലോകത്ത് വെരാരുമില്ലല്ലൊ പരിഭവം പറയാനായ് ...!
ഇനി ഞാനുറങ്ങട്ടെ ...അല്ലലില്ലാതെ ...അസ്വസ്ഥതകളില്ലാതെ ....
ഞാനുണരും മുന്നേ നീ പോകുമെന്നറിയാം എനിക്ക് ..
പക്ഷെ, എന്റെ തല നിന്റെ മടിത്തട്ടില്‍ നിന്നിറക്കി
വയ്കുമ്പോള്‍ ഞാന്‍ ഉണരാതെ വേണം .
എന്തെന്നാല്‍ നീ പോകുന്നത് ഞാനറിയരുതേ ....!
ഇനിയൊന്നുറങ്ങട്ടെ .......ഉറങ്ങട്ടെ ...ഉറങ്ങട്ടെ ...!

No comments:
Post a Comment