ബംഗളുരുവിലെ തിരക്കുള്ള പ്രഭാതം... സമീപത്തുള്ള കടകളില്‍ നിന്ന് ചൂട് കോഫിയുടെ മണം മൂക്കില്‍ തുളച്ചു കേറുന്നു.... ! പതിവുള്ള പ്രഭാത സവാരിയിലാണ് ഞാനും എന്റെ സുഹൃത്തും ... ഞങ്ങള്‍ ഓരോ കോഫി വാങ്ങി ആ സിമെന്റ് ബെഞ്ചിലിരുന്നു... ഒരു തമിഴ് പെണ്‍കുട്ടി . അവളുടെ കണ്ണുകളിലെ ദൈന്യത ....എന്നും കാണാറുണ്ട് അവളെ...! അവളുടെ കൈകളില്‍ നിറയെ ചുവന്ന റോ സപ് പൂക്കളായിരുന്നു . എന്നും, എനിക്ക് അവന്‍ ഓരോ പൂവാങ്ങിത്തരും . അതുകൊണ്ടുതന്നെ , അവള്‍ എന്നെ കണ്ടപ്പോള്‍ അടുത്ത് വന്നു . എന്തോ ഇന്നെനിക്ക്, ആ പൂക്കള്‍ മുഴുവന്‍ വാങ്ങാന്‍ തോന്നി , അവളുടെ നില്പ് കണ്ടപ്പോള്‍ . ഞാന്‍ അവനെ നോക്കിയതെയുള്ളൂ , അവന്‍ ഒന്നും മിണ്ടാതെ മുഴുവന്‍ പൂകളും വാങ്ങി ... അങ്ങിനെ ആണവന്‍ ... എന്റെ ശ്വാസ താളം പോലും അറിയുന്നവന്‍ .. ഇങ്ങനെ ഒരു കൂട്ടുകാരന്‍ എനിക്ക് കിട്ടിയതെന്റെ പുണ്യം .
പൂക്കള്‍ വാങ്ങിയതും അവള്‍ പൊട്ടികരഞ്ഞു . ഇന്നവളുടെ അമ്മയ്ക് സീരിയസ് ആണത്രേ , ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടര്‍ പറഞ്ഞു കരഞ്ഞു കൊണ്ട് അവള്‍ തിരിച്ചു പോയി . ഞാന്‍ അത് നോക്കി നിന്നു കുറച്ചു നേരത്തേക്ക് ...! പിന്നെ ഞങ്ങളുടെ തിരക്കിന്റെ ലോകത്തേക് ഞങ്ങളും തിരിച്ചു പോയി .
—പൂക്കള്‍ വാങ്ങിയതും അവള്‍ പൊട്ടികരഞ്ഞു . ഇന്നവളുടെ അമ്മയ്ക് സീരിയസ് ആണത്രേ , ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടര്‍ പറഞ്ഞു കരഞ്ഞു കൊണ്ട് അവള്‍ തിരിച്ചു പോയി . ഞാന്‍ അത് നോക്കി നിന്നു കുറച്ചു നേരത്തേക്ക് ...! പിന്നെ ഞങ്ങളുടെ തിരക്കിന്റെ ലോകത്തേക് ഞങ്ങളും തിരിച്ചു പോയി .
No comments:
Post a Comment