ഒരു മിന്നാ മിനുങ്ങിനെ പോലെ അവള്‍ എന്റെ രാത്രികളില്‍ വെളിച്ചമായ് പറന്നിറങ്ങി.. പതിയെ, പതിയെ , ഞാന്‍ അവള്‍ക് അടിമപെട്ട് കൊണ്ടിരുന്നു ... യക്ഷിയോ , അപ്സരസ്സോ , ഏതായാലും എന്നെ ഉപദ്രവിക്കുന്നതിനു പകരം സ്നേഹിച്ചു ....സ്നേഹിച്ചു, എന്നെ അടിമയാക്കി . എന്റെ ഉണര്‍വുകളും, നിദ്രകളും അവളുടെ സ്വന്തമായ് .....എനിക്കായ് ഞാന്‍ പോലും ഇല്ലാതായ്.....! അവസാനം , കണ്ണാടി നോക്കുമ്പോള്‍ എന്നെ ഞാന്‍, തിരിച്ചറിയാതായ്..... വലിഞ്ഞു മുറുകിയ ഞരമ്പുകള്‍...., ഉന്തി നില്‍കുന്ന കവിളുകള്‍ , ഇത് എന്റെ രൂപം തന്നെയാണോ എന്ന് പോലും തിരിച്ചറിയാന്‍ ആവുന്നില്ല .... ഉര്‍വശിയെ, സ്നേഹിച്ച പുരൂരവസ്സിനു പോലും ഇങ്ങനെ ഒരു അനുഭവം ഇല്ലാല്ലോ ? എങ്കിലും എനിക്കവളെ കൂടാതെ കഴിയില്ല...!
No comments:
Post a Comment