എന്റെ മൌനം നിന്നെ വേദനിപ്പിക്കുന്നു എന്ന് നീ പറയുന്നു ....!
വേദനകളും , വ്യസനങ്ങളും ഒരു ഭാഗം മാത്രമേ പാടുള്ളൂ എന്നുണ്ടോ?
മനുഷ്യരുടെ സ്ഥായി ആയ ഒരു ഭാവമാണത് , എനിക്ക് വേദനിക്കുന്നു ,
ഞാന്‍ എന്ത് കാണിച്ചാലും നിനക്ക് വേദനിക്കരുത് , എന്നെ വേദനിപ്പിക്കരുത് എന്നൊക്കെ !
ഞാന്‍ ചിലപ്പോള്‍ മിണ്ടാതെ പോകും , എന്നാലും ഞാന്‍ പിന്നീട് മിണ്ടാന്‍ വരുമ്പോള്‍
നീ മിണ്ടാതിരിക്കരുത് , എനിക്കാവശ്യമുള്ളപ്പോള്‍ നീ ചിരിക്കണം ., കരയണം ...മിണ്ടുകയും വേണം .
ഒരു കാര്യം ചെയ്യാം .... ഒരു കളിപ്പവയെ വാങ്ങിത്തരാം ... ആവശ്യമുള്ളപ്പോള്‍ ....കീ കൊടുത്തു ചെയ്യിക്കൂ .... ഇതൊക്കെ നന്നായി അതിനു ചെയ്യാനാവും ....!
No comments:
Post a Comment