ഒരു പുനര്‍ ജന്മം
--------------------------
പുനര്‍ജനിയുടെ തീരത്ത് നിന്ന് മടങ്ങുമ്പോള്‍......, എവിടെയോ കണ്ടു മറന്ന മുഖം പോലെ....പൊടുന്നനെ, ഒരു തേങ്ങല്‍ നെഞ്ചില്‍ പിടഞ്ഞു കുറുകിയോ, ശരിക്കും , അതവള്‍ തന്നെയോ...? ഈ പാപനാശിനീ തീരത്ത് എന്തിനായ്...! അതും ഞാന്‍ ഇപ്പോള്‍ ഒരു പുനര്‍ജന്മത്തിന്റെ പിറവിയില്‍ നില്‍കുമ്പോള്‍, കഴിഞ്ഞതെല്ലാം ഉപേക്ഷിച്ചു . പാമ്പ് പടം പൊഴിക്കും പോലെ .... എല്ലാം വിസ്മൃതിയിലേക്ക് തള്ളിയെറിഞ്ഞു.....ഒരു നോവായ് പടര്‍ന്നു നീറിയ ഓര്‍മ്മകളെല്ലാം ...ഈ പാപനാശിനിയില്‍ ബലിതര്‍പ്പണം ചെയ്തു മടങ്ങവേ ,,, എന്തിനായ് ,, ഇപ്പോള്‍... .... ......! !!!!..! !!
ഒരിക്കല്‍ ,,, എന്റെ ഉണര്‍വും നിദ്രയും അവളായിരുന്നു ! അഞ്ചു വര്‍ഷത്തിനു ശേഷം , മരണത്തില്‍ നിന്നെന്ന പോലെ , ഇപ്പോള്‍, ഞാന്‍ ജീവിതത്തിലെക്കുള്ള നൂല്‍ പാതയില്‍ നില്ക്കുമ്പോള്‍ , വീണ്ടും അവളെ കാണിച്ചു , കാലം എന്നെ കളിപ്പിക്കുകയാണോ...? അതോ, ഞാനിപ്പോഴും ആ ഉന്മാദ വിഭ്രമങ്ങളില്‍ തന്നെയാണോ? ഇല്ല ആ ജന്മം കഴിഞ്ഞു,, ഞാനിപ്പോള്‍ പുതിയ തുടക്കത്തിലാണ് ..കണ്ടു മറന്ന സുന്ദര സ്വപ്നമായിരികും, ഇനി എനിക്കവള്‍... അത്ര മാത്രം , ഞാന്‍ ...... മറക്കാന്‍ തുടങ്ങി അവളെ ! പക്ഷെ .,,എന്നിട്ടും ....... ഒരു ... തേങ്ങല്‍ ... പിടച്ചില്‍..........., കഴിയുന്നില്ലാല്ലോ........എ
No comments:
Post a Comment