രാവിലെ പത്രത്തില്‍ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല ..ഈ കുട്ടി... അലഞ്ഞു തിരിഞ്ഞു ബസ് സ്റ്റാന്‍ഡില്‍ നടക്കുന്നത് കണ്ടു പോലീസ് പിടി കൂടി അനാഥാലയത്തില്‍ ആക്കി ... എന്നെഴുതിയിരിക്കുന്നു ..! ഒരു മാസം മുന്നേ ഈ കുട്ടിയെ തന്നെയല്ലേ ഞാന്‍ അവളുടെ കയ്യില്‍ കണ്ടത് . രാവിലെ നടക്കാനിറങ്ങിയ എന്റെ ഭര്‍ത്താവു തിരിച്ചു വരാന്‍ വൈകിയപോള്‍ 10 നിലയിലുള്ള എന്റെ ഫ്ലാറ്റിന്റെ ബാല്കനിയില്‍ നിന്നും ഞാന്‍ താഴേക് നോകുമ്പോള്‍ കണ്ടത് ഇവളെ തന്നെയല്ലേ .. ഒരു അമ്മയും കുഞ്ഞും രവിയേട്ടനോട് സംസാരികുന്നത് കണ്ടിട്ടാണ് ഞാന്‍ നോക്കിയത്. എന്തൊക്കെയോ ദേഷ്യപ്പെട്ടു പറഞ്ഞു മടങ്ങുന്ന ഏട്ടനേയും തകര്‍ന്ന പോലെ തിരിച്ചു നടക്കുന്ന അവളെയും നോകി ഞാന്‍ ബാല്കണിയില്‍ തന്നെ നിന്നു .... എന്നെ കാണാതെ , ബാല്കണിയിലേക്ക് വന്ന ഏട്ടനോട് ആരാണത് എന്ന എന്റെ ചോദ്യം ... ഒഴുക്കന്‍ മട്ടില്‍ കമ്പനിയില്‍ നിന്ന് സഹായം ചോദിച്ചു വന്നതാ ,എന്ന മറുപടിയില്‍ ഒതുക്കി ആള്‍ മാറിപ്പോയി . ഈ കുട്ടി അതാണോ ? അന്ന് ഞാന്‍ കണ്ട ആ മഞ്ഞ ഉടുപ് തന്നെയാണ് ഇത് . എനിക്ക് ഈ കുട്ടിയെ കാണണം ...!
അനാഥാലയത്തിലെ വിരുന്നു മുറിയില്‍ മദര്‍ സുപീരിയറെ കാത്തു നില്‍കുമ്പോള്‍ എന്റെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമായിരികും, അതെന്നു എനിക്ക് മനസിലാകാന്‍ കഴിഞ്ഞില്ല . ആ കുട്ടിയെകുറിച്ച് അറിഞ്ഞ കാര്യങ്ങളില്‍.... ... ചിലതൊക്കെ എന്റെ മനസ്സില്‍ പതിഞ്ഞു ...! ഞാന്‍ അവിടെ വച്ച് ഒരു തീരുമാനമെടുത്തു... ഇനി അവളുടെ എല്ലാ ചിലവുകളും ഞാന്‍ തന്നെ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് ഞാന്‍ അവിടെ നിന്ന് മടങ്ങിയത് .
No comments:
Post a Comment