January 18
മരണതോടാണ് ഞാന്‍ ആദ്യമായി കടം ചോദിച്ചത് ..... വേറൊന്നുമല്ല രണ്ടു ചിറകുകള്‍ . കറുത്ത മരണത്തിനു വെളുത്ത ചിറകുകള്‍ ആയിരുന്നു . ഒരു പറവയെപോലെ ബന്ധങ്ങളുടെ നൂല്ച്ചുറ്റുകളില്ലാതെ... പറത്തി വിട്ട പട്ടം കണകെ സ്വാതന്ത്ര്യം കിട്ടിയ കിളിയുടെ ആഹ്ലാദാരവങ്ങളോടെ ആകാശത്തിന്റെ അനന്തതയിലേക് പറന്നു പോകാന്‍ ഞാന്‍ മോഹിച്ചു ...... ആകെ ജീവിതത്തില്‍ ആദ്യമായി തോന്നിയ ഒരു മോഹം ....കടപാടിന്റെ ചങ്ങലകള്‍ കുരുക്കിയിട്ട എന്റെ ശരീരം ....അത് വിട്ടു ഒരു ആത്മാവിന് മാത്രം കഴിയുന്ന സഞ്ചാര സ്വാതന്ത്ര്യം ഞാന്‍ കൊതിച്ചു...
മരണത്തോട് കടം വാങ്ങിയ ചിറകുകളുമായ് എന്റെ ആത്മാവ് വേര്‍പെട്ടു... ജഡമായ എന്റെ ശരീരത്തെ നോകി പരിഹസിച്ചു ചിരികുന്നത് കണ്ടു . അത് ശരിക്കും ഞാന്‍ കണ്ടു...കട്ടിലില്‍ മൂടിയിട്ട പുതപ് പിനുള്ളില്‍ എന്റെ ശരീരം ....! ഞാന്‍ ഫാന്‍ പോലെ അത്മാവായ് മെല്ലെ കറങ്ങി കൊണ്ടിരിക്കുന്നു .. എനിക്ക് കാണാം ആ ജഡം . അപ്പോള്‍ ഇതില്‍ ഇതാണ് ഞാന്‍ ? ആ ജഡമോ...അതോ ഫാനിലിരികുന്ന ഈ ആത്മാവോ ? പിന്നെ ഞാന്‍ കണ്ടതും ഒരു നീല വെളിച്ചത്തെയാണ് ... അപോഴും എന്റെ ഉള്ളില്‍, " ശരീരമേ ,ഞാനില്ലെങ്കില്‍" നീ വെറുമൊരു ജഡം എന്ന് ചിരിയുണ്ടാരുന്നു ". ആരുടെയോ അടക്കിയ ശബ്ദം ..... സമയമായില്ല എന്ന് മാത്രം കേട്ടു ... പിന്നെ ആ ഫാന്‍ സ്പീഡില്‍ കറങ്ങാന്‍ തുടങ്ങി...അതോ ഞാനെന്ന ആത്മാവോ കറങ്ങിയത് ....? ഏതായാലും ഒരു അലര്‍ച്ചയോടെ എന്റെ ശരീരം ചാടിയെണീല്കുമ്പോള്‍ ആ ബോഡിയില്‍ ഞാനുണ്ടായിരുന്നു ....അങ്ങിനെ വീണ്ടും ഞാന്‍ ഞാന്‍ ആയിത്തീര്‍ന്നു ....

No comments:
Post a Comment