ചുവപ്പിനു എത്ര അര്‍ഥങ്ങള്‍ ... ഒരിക്കല്‍ നീ പറഞ്ഞു , എന്റെ പ്രണയത്തിന്റെ നിറം ചുവപ്പാണ് എന്ന്.
നീ തരുന്ന റോസാപ്പൂവും ചുവപ്പ് തന്നെ . നിന്നെ കാണുമ്പോള്‍ വിടരുന്ന എന്റെ ചുണ്ടിനും,കവിളിനും ,
എന്റെ മുഖത്തിനും ചുവപ്പാണ് . നാം കണ്ടു മുട്ടാറുള്ള സന്ധ്യയും ചുവപ്പാണ് . ചുവപ്പ് സാരിയില്‍
ഒരുങ്ങി വരുന്ന എന്റെ ഉടലിന്റെ നിറവും ചുവന്നു തുടുത് തന്നെ . അപ്പോള്‍ എന്റെ നാണവും
ചുവപ്പാണല്ലോ . നമ്മുടെ സ്നേഹത്തിനും ചുവപ്പാണ് ... ഒടുവില്‍ , കളിയായ് നിന്റെ ഹൃദയം
പറിച്ചു തരുമോ എന്ന ചോദ്യത്തിന് , നീ പറിച്ചു തന്ന ഹൃദയവും ചുവപ്പാണ് . നെഞ്ചു കീറി ഒഴുകിയ
ചോരക്കും നിറം ചുവപ്പ് തന്നെ . പിന്നെ ഞാന്‍ ചൂടെണ്ടി വന്ന ചെമ്പരത്തിയും ചുവപ്പാണ് .ഇപ്പോള്‍ എന്നെ പുതപ്പിച്ച
കോടിയും ചുവപ്പാണ് . എന്നെ ചിതയില്‍ വച്ചപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ തീയുടെ നിറവും ചുവപ്പാണല്ലോ ...?

നന്നായിരിക്കുന്നു
ReplyDelete