ഓര്‍മ്മക്കുറിപ്പുകള്‍ - 10
------------------------------------
പത്താം ക്ലാസ്സിലേക്ക് ..
ഏതാണ്ടു ഒരു പാട് വലിയ ആളാണ് എന്നൊരു തോന്നല്‍ ഉള്ളില്‍ ! സ്കൂളിലെ ഏറ്റവും മുതിര്‍ന്ന ചേച്ചിമാരില്‍ ഒരാള്‍ . എല്ലാം കുട്ടികള്‍ .. ഞങ്ങള്‍ അവരെ നിയന്ത്രിക്കാനുള്ളവര്‍ . രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്നും പുറപ്പെടും.. ട്യൂഷന്‍ 6.30 നാണ് . എന്നും 5 മണിക്കെഴുന്നേല്‍ക്കും .
പഠിത്തത്തില്‍ സീരിയസ് ആയിത്തുടങ്ങി . ട്യൂഷന്‍ സയന്‍സ് അക്കാദമിയില്‍ . പല സ്കൂളിലെ കുട്ടികള്‍ .. ആണുങ്ങളും പെണ്ണുങ്ങളും ആയി കുറെ പേര്‍ . തമ്മില്‍ മിണ്ടാതെ അറിയാതെ ഒരു വര്‍ഷം . ആര്‍ക്കും അതിനൊന്നും നേരമില്ല . എങ്കിലും ചില സൌഹൃദങ്ങള്‍ ഒരേ കോളേജില്‍ വന്നപ്പോള്‍ ഓര്‍ത്തെടുത്തു .. ട്യൂഷന് നമ്മള്‍ ഒരുമിച്ചായിരുന്നില്ലേ എന്ന് !
രാവിലെ എഴുന്നേറ്റു ൫മനി തുടങ്ങി 5.30 വരെ പഠിത്തം . അപ്പോഴാണ് രസം . ഒരേ ഒരു മകള്‍ മെലിഞ്ഞുണങ്ങി ഊതിയാല്‍ കാറ്റു പിടിച്ചു പോലും പോലെ ആണ് ഇരിക്കുന്നത് .. ഇവളെ ഒന്ന് വണ്ണം വയ്പ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ചു അച്ഛന് കിട്ടിയ ഐഡിയ ആണ് ഏത്തക്ക ചിപ്സ് തീറ്റിക്കുക എന്നത് . കാരണം ഞാന്‍ ഏത്തപ്പഴം അല്ലാതെ കഴിക്കില്ല പോരെങ്കില്‍ പക്കാ വെജിറെററിയനും ! ഒരു അമൂല്‍ പാല്‍പ്പൊടി ടിന്നില്‍ അതു വാങ്ങി ഇട്ടു വയ്ക്കും . തീരും മുറയ്ക്ക് അച്ഛന്‍ വീണ്ടും വാങ്ങും . പഠിക്കുന്ന സമയം ഇത് കഴിച്ചു ബോണ്‍വിറ്റയും കുടിക്കുന്നതാണ് എന്റെ ബ്രേക്ക് ഫാസ്റ്റ് ! അന്നൊക്കെ ഒന്ന് വണ്ണം വച്ചെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട് . എന്നിട്ട് 15 മിനുട്ട് നടപ്പുണ്ട് ബസ് സ്റ്റോപ്പിലേക്ക് . അതോടെ ഈ കഴിച്ചത് ആവിയാകും .. കാരണം അത് നടപ്പല്ലാ ഓട്ടമാരുന്നു . സമയത്ത് ചെല്ലാനുള്ള ഓട്ടം . അത് എന്റെ ആരോഗ്യവും കൂടി ആയിരുന്നു .
പോകുന്ന വഴിയില്‍ ആരെയും ശ്രദ്ധിക്കാറില്ല . പക്ഷേ... പിന്നീടുള്ള കാലങ്ങളില്‍ അറിയാന്‍ കഴിഞ്ഞു .. എന്നെ ശ്രദ്ധിക്കുന്നവരും ഉണ്ടായിരുന്നു എന്ന് !
ഏലിക്കുട്ടി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ് ടീച്ചര്‍ .. ഒരു സാധു .. കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു . സ്കൂള്‍ ജീവിതം ശരിക്കും ആസ്വദിച്ചത് അവസാന വര്‍ഷത്തില്‍ ആണ് . വിസ്താരഭയത്താല്‍ അതിലേക്കു കടക്കുന്നില്ല . സ്കൂളിനു മുന്നില്‍ ഒരു കടയുണ്ട് . അവിടെ പിങ്ക് കളറില്‍ കിട്ടുന്ന കപ്പലണ്ടി മിട്ടായി എന്റെ വീക്ക്‌നസ് ആയിരുന്നു . 5 പൈസക്ക് 5 എണ്ണം . പിന്നെ വെളുത്ത ഗുളിക പോലെ ഗ്യാസ് മിട്ടായി . സ്ഥിരം വാങ്ങുമായിരുന്നു അതൊക്കെ ! തിരിച്ചു ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ കൂട്ടുകാരിയുടെ ചേട്ടനും കൂടും . ആല്‍ബര്‍ട്സ് കോളേജില്‍ ആയിരുന്നു . ഒരിക്കല്‍ പോലും മിണ്ടാന്‍ ശ്രമിച്ചിട്ടില്ല . പക്ഷേ ... മിണ്ടുന്നതിലൊന്നും കാര്യമില്ലല്ലോ .. കാണുമ്പോള്‍ ഒന്ന് ചിരിക്കും ! ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ടാറ്റാ കാണിക്കും .. അപ്പോള്‍ വീണ്ടും ഒന്ന് കൂടി ചിരിക്കും . ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ഒരു ചെറു ചിരി ചുണ്ടില്‍ .. ഇനി അടുത്തതില്‍ ... നന്ദി നമസ്കാരം !

No comments:
Post a Comment