ഓര്‍മ്മക്കുറിപ്പുകള്‍ - 7
-----------------------------------
ഏഴാം ക്ലാസ്സിലേക്ക് ...
കുറേശ്ശെ കുറേശ്ശെ പെണ്‍കുട്ടി എന്നാല്‍ നിയന്ത്രണങ്ങളുടെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവളെന്ന രീതി ചുറ്റുമുള്ളവര്‍ പിന്തുടരുന്നത് കാണാന്‍ തുടങ്ങി . ആ കാലയളവില്‍ കന്യാസ്ത്രീയമ്മമാരുടെ വക ആയി ഇടക്കൊക്കെ ചില സിനിമകള്‍ കാണിക്കാന്‍ തുടങ്ങുന്നു . ഞാനപ്പോഴും ഒന്നും മനസ്സിലാകാത്തവരുടെ കൂട്ടത്തില്‍ തന്നെ . ബാലികാ ഘട്ടം കഴിയാത്തവള്‍ . ഒരേ ക്ലാസ്സിലുള്ളവര്‍ പെട്ടെന്ന് മൌനികള്‍ ആകുന്നു . അടക്കവും ഒതുക്കവും കാണിക്കുന്നു .. ചില സമയങ്ങളില്‍ അടക്കം പറഞ്ഞു നടക്കുന്നു . വളര്‍ച്ചയുടെ ഘട്ടങ്ങള്‍ . എനിക്ക് മാറ്റമൊന്നുമില്ല . കൂട്ടുകാരികളില്‍ ചിലര്‍ക്ക് സൌന്ദര്യം കൂടുന്നു .. തുടുപ്പു കൂടുന്നു . പി . ഇ . ക്ലാസ് നടക്കുന്നു സ്കൂള്‍ ഗ്രൗണ്ടില്‍ . ഞങ്ങള്‍ ഷോട്ട് പുട്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു . പെട്ടെന്ന് ഒരു കൂട്ടുകാരി ബോധം കെട്ടു വീഴുന്നു . യുണിഫോം പാവാടയില്‍ നിറയെ കറകള്‍. ടീച്ചര്‍മാര്‍ പറയുന്നു .. പേടിച്ചിട്ടാണെന്ന് .. ! ഒന്നും മനസ്സിലാകുന്നില്ല .. എന്തിനാണ് ആ കുട്ടി പേടിക്കുന്നതെന്നു ?
എന്റെ ജീവിതത്തിലെ ഒരു മഹത്തായ തിരിച്ചറിവിന് എനിക്ക് പിന്നെയും, എന്റെ പത്താം ക്ലാസ്സ് പരീക്ഷ കഴിയാന്‍ കാത്തിരിക്കേണ്ടി വന്നു ! കുട്ടികളില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളെ ബോധവതികളാക്കണമെന്നു ..പിന്നീടുള്ള വര്‍ഷങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചു . ഒരു ക്ലാസ്സ് ടീച്ചര്‍ ആയപ്പോള്‍ ഞാന്‍ അത് ശ്രദ്ധയില്‍ വയ്ക്കുകയും ചെയ്തു ! അക്കാലയളവില്‍ സ്കൂള്‍ വിദ്യഭ്യാസത്തില്‍ അങ്ങിനെയുള്ള കാര്യങ്ങള്‍ക്കു പ്രസക്തിയില്ലായിരുന്നു . ഇന്ന് ആ രീതിക്ക് മാറ്റം വന്നു ! തുടരും ! നന്ദി നമസ്കാരം !

No comments:
Post a Comment