അന്നു ഞാൻ കണ്ടിട്ടും കാണാതെ നടിച്ചോരാ
അൻപെഴും മിഴികളിൽ തുളുമ്പുന്ന സ്നേഹം
അകലത്തായി മാറ്റി നിറുത്തുംപോഴും
ആർദ്രമായ സ്നേഹത്തിൻ നിലാവെളിച്ചം
ആരിൽ തുടക്കവും ഒടുക്കവും അജ്ഞാതം എങ്കിലും
ആഴി തൻ പരപ്പും വിസ്തൃതിയും ഏകിയും
ആഴത്തിൽ പൂഴ്ത്തി വച്ചോരാ മുഗ്ദ പ്രണയവും
ഇടറുന്നോരെന്റെ കാലടികളും മനവും
ഇന്നിനി വരാത്തവണ്ണം ആ കിളിമൊഴികളെൻ
ഇടനെഞ്ചിൽ തപിച്ചു നീറ്റുന്നു അടക്കിയ നിലവിളി പോൽ !
ഇവിടെ ഒരു യാത്ര പറച്ചിലുകൾക്കായി പോലും
ഇനിയൊട്ടു വരില്ല നിൻ തിരുശേഷിപ്പുകൾക്കു മുന്നിൽ
ഈറൻ നിലാവുകൾ അരുമയായി പൊഴിയും രാവുകളിൽ
ഈറ്റ കുടിലൊന്നിൽ നിദ്ര പുണരാത്ത എന്റെ കണ്‍കളിൽ...
ഈ ശിലാ ബിംബത്തിലല്ല എൻ മനോ മുകുരത്തിലാണ്
ഈ ഈറൻ മിഴികളിലാണ് എൻ പ്രിയതെ നീയുറങ്ങുന്നത് ..,
ഈ പാഴ് ദേഹമാണ് നിനക്കുള്ള എന്റെ സ്മാരകം ...
ഈ ഓർമകളിൽ ആണു നിനക്കുള്ള പുനർജീവനം..!
—അൻപെഴും മിഴികളിൽ തുളുമ്പുന്ന സ്നേഹം

great...
ReplyDeleteകൊള്ളാം.....
ReplyDelete