അകലങ്ങളില്‍ പൊട്ടു പോലെ കാണുന്ന വള്ളം തുഴക്കാരനില്ലാതെ ..
ചുറ്റും കായലുണ്ട്.. പായലുകളും, ചീനവലകളുമുണ്ട് . ആ തോണി ആടിയുലഞ്ഞു തീരത്തെത്തുന്നതും നോക്കി കരയില്‍ പെണ്ണാളവള്‍ കാവലുണ്ട് . തുഴക്കാരനില്ലല്ലോ തോണി കരയിലേറുമ്പോള്‍ ... മാരനെങ്ങുപോയി പെണ്ണേ ... എന്നൊരു സ്വരം പാട്ടായി കേള്‍ക്കുന്നുണ്ടവിടെ .... കായലോരത്തെ കണ്ടല്‍ ചെടികള്‍ പോലും സങ്കടത്താല്‍ അവള്‍ക്കൊപ്പം വിതുമ്പുന്നുണ്ട് . എന്നിട്ടും അവള്‍ക്കു വിശ്വാസമുണ്ട് .... ഏതെങ്കിലും ഒരു തോണിയില്‍ തീരം പൂകുന്ന അവനില്‍ ... വരുമ്പോള്‍ ഏഴുകടലിനപ്പുറത്തെ കടലമ്മയുടെ മാണിക്യകൊട്ടാരത്തില്‍ നിന്നും അവന്‍ കൊണ്ട് വരുന്ന ആര്‍ക്കും അസൂയ തോന്നുന്ന അവരുടെ പവിഴക്കല്ലുകളോട് ... ! വരും വന്നേ തീരു ...

No comments:
Post a Comment