Saturday, 2 August 2014

എന്റെ കുഞ്ഞിക്കുറിപ്പുകള്‍

ഒരു ജന്മം കൂടെയുണ്ടായിട്ടു
മറിയാതെയിപ്പോഴെന്തിനു 
എനിക്കായി സ്മാരകം പണിതു..
സ്വാര്‍ത്ഥ സ്നേഹം കുത്തി നോവിച്ചിട്ടോ..? 


ചില നേരങ്ങളിലെ സ്നേഹശൂന്യത 
കണ്ടെന്‍ മനം ഉരുകുമ്പോളറിയാതെ
പഴിക്കുന്നു നിന്നെ സ്നേഹിക്കുന്നോരെന്നെ !
ഒരു മാത്ര മിഴി നിറയുന്നറിയാതെ തന്നെ !
എന്നിട്ടുമെന്തിനോ സ്നേഹിച്ചു പോകുന്നു 
അറിയുന്നു ഞാന്‍ , സ്നേഹമെന്നാലതത്രേ ! 



ഇനിയോരഗ്നിശുദ്ധിക്കിരിക്കു-
വാനെന്നിലെ സീതയ്ക്കു മനസ്സില്ല ..
ധിക്കാരിയെന്നു വിളികേള്‍ക്കുവാ- 
നിഷ്ടമുണ്ടതിലേറെയുണ്ടെനിക്കഭിമാനവും !

അലയാലകള്‍ക്കൊടുവില്‍ 
അലിഞ്ഞു ചേരണമീ
മണ്ണില്‍ അടുത്ത ജന്മത്തിലേക്കു 
മുള പൊട്ടുവാന്‍ ..!! ! 



എന്തിനെന്നോട് കൂട്ടുകൂടി 
മരണത്തിലേക്ക് മറയാനെങ്കില്‍   
ചേതനയറ്റ നിന്‍ ജഡത്തില്‍ 
ആര്‍ത്തലച്ചു പെയ്യുവാനോ...?
feeling wounded


ക്രൂരമാം നിന്‍
വാക്കുകളെന്നില്‍ 
നിഷാദശരം പോല്‍
മുറിവാകവേ പിടയും
നെഞ്ചകത്തിലായെന്‍ 
പ്രാണനാം പ്രണയവും ...! — feeling sarcastic.


ഒരു മഴയെന്റെ 
മനസ്സില്‍ പെയ്യുന്നു 
നിനക്കായി തുടിക്കുമെന്‍ 
ഹൃദയത്തിന്‍ ലോല തന്ത്രികള്‍.. .. 
കുടയായി എന്നെ പൊതിയും
നിന്‍ ഓര്‍മ്മകള്‍ ..!

നിൻ വാക്കിനാലെന്നെ
യൊന്നുലയ്ക്കുവാൻ
നിനക്കു  കഴിഞ്ഞുവെങ്കിൽ
നീ എൻ മനസ്സു തൊട്ടുവെന്നു
ഞാനറിഞ്ഞു .....!


ഉള്ളറിഞ്ഞിട്ടും,
ഉള്ളിലുള്ളത്
ഉള്ളിലായി
ഒളിപ്പിച്ചിട്ടുമെന്റെ
ഉള്ളു കള്ളികൾ
പുറത്തായല്ലോ..?


ഉരിയാടുന്നതെന്തോ  
അതെല്ലാം മുത്ത്‌ പോലെ
കോർത്ത്‌ ഞാൻ കവിതയാക്കി
ചാർത്താം നിനക്കായി ..! 

എത്ര കാതങ്ങൾ ദൂരേക്ക്‌ താണ്ടിയിട്ടും
ഓർമ്മവീഥികളുടെ അന്ത്യം
ഇപ്പോഴും നിന്നിലേക്ക്‌
മാത്രമായി ചുരുങ്ങുന്നു !



ഇവിടെ ഈ മഴയിൽ
കുളിർന്നു വിറച്ച
പ്രഭാതത്തിലേക്ക്‌
ഉണരാൻ മടിച്ചു
പുതപ്പിനടിയിൽ
ചുരുണ്ട്  കൂടി  ഒന്ന്
കൂടി ഉറങ്ങാൻ കൊതിച്ചു 
ഞാനും എന്റെ പ്രണയവും ....!

ആർദ്രവും വിരസവുമായ
കാത്തിരിപ്പുകൾക്കൊടുവിൽ
വരുമോ ഒരു മാത്ര നേരമെങ്കിലും
എനിക്കായി ...!


വഴി പാതി താണ്ടിയിട്ടും 
നിന്നെ കുറിച്ചൊന്നും
അറിയാതിരുന്നിട്ടും 
എന്നെക്കുറിച്ച്  
ഞാൻ പറയാതിരുന്നിട്ടും
പിരിയും മുന്നേ, എപ്പോഴോ നീ ,
എന്റെ ഹൃത്തടം 
നിൻ പേരിലാക്കിയല്ലോ....!


പലയിടത്തും കൊടുത്തു പഴകി
ദ്രവിച്ച കീറിത്തുന്നിയ പുസ്തകം പോൽ,
നിൻ ഹൃദയമിന്നെന്റെ മുന്നിൽ, 
എനിക്കെഴുതുവാൻ
താളുകളിലിടമില്ലാത്ത പോൽ !

ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരായിട്ടുമെന്തേ 
നമ്മിലിത്ര മേല്‍ , ദിശ തെറ്റിക്കും ഭേദ ഭാവങ്ങള്‍ ?
തമ്മിലേറെ അടുത്തറിഞ്ഞിട്ടുമെന്തേയിത്ര മാത്രം 
അകലത്തായിരിപ്പൂ നാം മനോഗതികളില്‍.. ..!
തമ്മിലറിയുന്നവരെന്നതെന്റെ അറിവില്ലായ്മയോ ..?


No comments:

Post a Comment