Sunday, 3 August 2014

ഇനിയെന്തുണ്ട് ബാക്കി ?

ഇനിയെന്തുണ്ട് ബാക്കി ..?
-----------------------------------
വറ്റി വരണ്ടതല്ല എന്റെ പുഴ ..
നിങ്ങള്‍ ഊറ്റി മുടിപ്പിച്ചതല്ലേ ?
താനേ ഇടിഞ്ഞതല്ല എന്റെ കുന്നുകള്‍
നിങ്ങള്‍ ഇടിച്ചു നിരത്തിയതല്ലേ ?
വാനില്‍ പറന്നതല്ല എന്റെ കാടുകള്‍
നിങ്ങള്‍ വെട്ടിനിരത്തിയതല്ലേ ?
മുരടിച്ചതല്ലല്ലോ എന്‍ ഭൂവിന്‍ ഹരിതാഭ ..
നിങ്ങള്‍ കാര്‍ന്നു തിന്നതല്ലേ ..?
ഒടുവിലിനിയെന്തുണ്ട് ബാക്കി ..
നിഷ്ക്രിയ നിഷ്ഫല വിലാപ ചിന്തകളല്ലാതെ..?

ഒടുവിലെന്‍ ക്ഷമയിലറ്റമെത്തുമ്പോളെന്‍
കണ്ണുകളില്‍കനലെരിച്ചു ചിലമ്പുടച്ചുമുടിയഴിച്ചകണ്ണകിയാകുമെന്നുടെമാറുകള്‍
ചുവന്നു ചുവന്നു പൊട്ടിച്ചിതറുന്നു ..
അഗ്നിതാണ്ഡവമാടും പര്‍വ്വതം പോല്‍ ..!

എന്നിലെ മജ്ജകളൂറ്റി നിങ്ങള്‍ കൊഴുക്കുമ്പോള്‍
കണ്ണീരു പോലും വറ്റുന്നു എന്‍ ഹൃത്തടാകങ്ങളില്‍ ..!
വരള്‍ച്ചയിലുഴറുന്നുവെന്നുടെ ദേഹവും ദേഹിയും !
ഈ വിധമെനിക്കു നിങ്ങള്‍ നല്‍കും ശിക്ഷകള്‍ക്കു
തിരിച്ചടിയായി തോരാത്തോരെന്‍ മിഴിനീരുകള്‍
പ്രളയമായ് പെയ്തിറക്കുമ്പോള്‍
ഉരുള്‍പൊട്ടലായെന്നുടെ ദുഃഖം !

ദുരന്തങ്ങളെല്ലാം ചോദിച്ചു വാങ്ങുന്നു നിങ്ങള്‍ ..
സ്വയം വിതച്ച വിനാശവിത്തുകളെപ്പോല്‍ ..!
അറിയുക നിങ്ങള്‍ സ്നേഹിക്കുവാനെന്നെയല്ലായ്കില്‍
ശ്വാസവായു പോലും കിട്ടാതുഴറീടുമതിനില്ല സംശയം !!

No comments:

Post a Comment