Sunday, 3 August 2014

കാത്തിരിപ്പ്‌

ഇന്നും ആ തോണി അവിടെ തന്നെ ഉണ്ട് അനാഥമായി അമരക്കാരന്‍ വരുന്നതും കാത്ത്...
ഒരിക്കല്‍ ഒരുമിച്ചു തുഴഞ്ഞ തോണിയില്‍ ഇനിയും ഒറ്റയ്ക്ക് തുഴയാന്‍ വയ്യ . ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ ഒറ്റയ്ക്ക് നേടാനും വയ്യ . എന്നെ തനിച്ചാക്കി നമ്മുടെ സ്വപ്നങ്ങളെ പകുതിക്ക് നിറുത്തി നീ മടങ്ങിയപ്പോള്‍ .. എന്റെ പിന്‍വിളി കേട്ടില്ല .. മൊഴി മുറിഞ്ഞു വാക്കുകള്‍ തൊണ്ടക്കുഴിയില്‍ ഒടുങ്ങി വിതുമ്പി നില്‍ക്കുന്ന എന്നെ കണ്ടില്ലെന്നു നടിച്ചു ... നിന്‍റെ പിന്‍വാങ്ങല്‍ .. ഇപ്പോഴും എന്നെ ചുട്ടു പൊള്ളിക്കുന്നുണ്ട് ഹൃദയമില്ലാത്തവനെ..!
എന്നെങ്കിലും നിനക്ക് മടങ്ങേണ്ടി വരും ! ഇവിടുണ്ടാവും ഞാനും ഈ തോണിയും നമ്മുടെ സ്വപ്നങ്ങളും ! വരുമ്പോള്‍ ഇത്രമാത്രം ഓര്‍ക്കുക .. എന്നില്‍ നിന്നും വേര്‍പെട്ടു നീ തനിയെ പിന്നിട്ട വഴികള്‍ കൂടെ വേണ്ടാ .. നീ കണ്ടെത്തിയ പുതിയ മേച്ചില്‍പ്പുറങ്ങളും ... ആസ്വദിച്ച ലഹരികളും കൂടെ വേണ്ടാ ...
എന്തെന്നാല്‍ ഞാനാകും വീഞ്ഞിനോളം ലഹരി മറ്റൊന്നിനുമില്ലെന്ന ആ പഴയ വാക്കുകള്‍ ഇന്നും മുന്തിരി വീഞ്ഞായി ഉണ്ടെന്റെ ഉള്ളില്‍ . അതെ ... പഴകുംതോറും അതിനു ലഹരി കൂടുന്നുണ്ട് ... ! ആ കാത്തിരിപ്പിന്‍റെ ലഹരിയിലാണെന്റെ ചേതനയും .. ! വരും നീ.. വരാതിരിക്കാനാവില്ലല്ലോ .. ?

No comments:

Post a Comment