ഒന്ന് പറഞ്ഞോട്ടെ ....
മേടക്കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കുംപോഴും ..
കുഞ്ഞിചിരട്ടയില്‍ മണ്ണപ്പം ചുടുമ്പോഴും ..
താമരതണ്ടിനാല്‍ മാല തീര്‍ക്കുംബോഴും ...
ചേമ്പിലക്കുംബിളില്‍ വെള്ളം നിറച്ചു മാനത്ത്കണ്ണിയെ പിടിച്ചു നടക്കുമ്പോഴും ..
എനിക്കും നിനക്കും ഒരേ ഇഷ്ടവും മനസ്സും ആയിരുന്നു .
ഇപ്പോള്‍ ഈ കുളക്കടവില്‍ രണ്ടാം ബാല്യത്തില്‍ നാം കണ്ടുമുട്ടുമ്പോള്‍ മാത്രമെന്തേ പെണ്ണേ ... ഞാന്‍ ഞാനും നീ നീയും മാത്രമായി ഇത്രമേല്‍ അപരിചിതരെ പോല്‍ ...?
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ...
ഇന്ന് നീ എന്നെ കാണാന്‍ വന്നു .. അല്ലേ..? നിന്‍റെ വരവ് എന്നെ അതിശയിപ്പിക്കുന്നു . രണ്ടാം ബാല്യത്തില്‍ .. കുളക്കടവില്‍ കണ്ടപ്പോഴും അപരിചിതരെ പോല്‍ അകന്നു നിന്നത് കൊണ്ട് .. നിന്നെ ഇപ്പോള്‍ ഞാനിവിടെ തീരെ പ്രതീക്ഷിച്ചതേയില്ല ! കത്തിച്ചുവച്ച നിലവിളക്കിന്റെ മുന്നില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന നിന്‍റെ ഭാവം എനിക്ക് മനസ്സിലാകുന്നേയില്ല .. നീയിങ്ങോട്ടു കുറച്ചു നീങ്ങി നില്‍ക്കുമോ ? ഞാന്‍ ശരിക്കുമൊന്നു കാണട്ടെ നിന്നെ .. ങേ ..നീ കരയുന്നോ? എന്നെ ഓര്‍ത്താണോ ഈ കരച്ചില്‍ ? അതോ.. തിരസ്ക്കരിപ്പെട്ട് പോയ നമ്മുടെ ബാല്യകാലപ്രണയം ഓര്‍ത്തിട്ടോ ? നിന്‍റെ മിഴിനീര്‍തുള്ളികള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നല്ലോ പ്രീയേ.. ഈ ചിതാഗ്നിയെക്കാളും ! മടങ്ങുകയാണ് ഞാന്‍ .. ദേഹികള്‍ കൂടിച്ചേരുന്ന ഏതെങ്കിലും ഒരു ലോകമുണ്ടെങ്കില്‍ നമുക്കവിടെ കണ്ടുമുട്ടാം .. വിട .. വിട .. വിട !

No comments:
Post a Comment