എന്നെ ക്കുറിച്ച് ...

രാധാമീര എന്നത് എന്‍റെ തൂലികാ നാമമാണ് . കൃഷ്ണനോടുള്ള  ഭക്തി കൊണ്ട് , പ്രണയം കൊണ്ട് , ഞാന്‍ തിരഞ്ഞെടുത്ത പേരാണ് ഇത് ....
ഞാൻ ജനിച്ചതും വളർന്നതും എറണാകുളത്ത് ആണ് . എറണാകുളം സെയിന്റ് മേരി കോണ്‍വെന്റിൽ വിദ്യാഭ്യാസം . അന്നും എന്തെങ്കിലുമൊക്കെ വെറുതെ  എഴുതുമായിരുന്നു . എങ്കിലും ഇപ്പോൾ അതൊക്കെ എന്‍റെ  കുറിപ്പുകൾ എന്ന് വിളിക്കാനാണ് ഇഷ്ടം . വിവാഹം കഴിഞ്ഞു തിരക്കായതോടെ അതെല്ലാം ഒരു ഭാഗത്ത് മാറ്റി വച്ചു . ഇപ്പോൾ കുട്ടികൾ വലുതായി . കുറച്ചു നേരം കിട്ടി തുടങ്ങിയപ്പോൾ ഫേസ് ബുക്ക്‌ ആണ് വീണ്ടും എന്നെ ഈ ലോകത്തേക്ക് തിരിച്ചു വിളിച്ചത് . എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ ശേഷം ഡിഗ്രിക്ക് ചേരുമ്പോൾ ആയിരുന്നു വിവാഹം . പഠിത്തവും, വീട്ടുകാര്യങ്ങള ും ഒരുമിച്ചു കൊണ്ട് പോയി . എം എ . ബി.എഡ് കഴിഞ്ഞു ജോലിയിൽ കുറച്ചുകാലം . വീണ്ടും പഠിക്കാൻ തോന്നി . ഇപ്പോൾ തല്ക്കാലം ജോലി മാറ്റി വച്ചു എം ഫിൽ പാസ്സായി .പിഎച്ഡി ചെയ്യുന്നു . ബ്ലോഗും. പേജും, ഗ്രൂപ്പും, ഫേസ് ബുക്ക്‌ അക്കൌണ്ടും ആയി എഴുത്തിൽ സജീവമായപ്പോൾ തിരക്കുകൾ ഉണ്ടെങ്കിലും .. ഞാൻ എന്ജോയ്‌ ചെയ്യുന്നു . അച്ഛൻ പോലീസിൽ എസ് . ഐ . ആയിരുന്നു , അമ്മ പഞ്ചായത്തിലും . ഞങ്ങൾ നാല് മക്കൾ . എനിക്ക് ഒരു ചേട്ടനും 2 അനിയന്മാരും . 
എന്റെ ഭർത്താവ് ബിസിനസ്സ്കാരനാണ് . രണ്ടാണ്‍മക്കള്‍ . ഒരാൾ ബി കോം മൂന്നാം വർഷം. രണ്ടാമത്തെയാൾ പ്ലസ്‌ ടു കഴിഞ്ഞു . ഒരു ഡോക്ടറേറ്റ്‌ ആണ് എന്‍റെ ഇപ്പോഴത്തെ  ലക്‌ഷ്യം . മലയാളത്തിൽ ഒരു എം എ കൂടി എടുക്കണമെന്നുണ്ട് . തല്ക്കാലം ഇത് മതിയാകുമെന്ന് കരുതുന്നു .

1 comment:

  1. 1977 sugatha kumari wrote the poem ....krishna nee enne ariyilla... one of her master piece... here am lending this for me...

    ReplyDelete