Tuesday, 9 April 2013

anthya nidra

ഇനി ഉറങ്ങു കുരുന്നേ ശാന്തമായി ..!
ഇനി നിന്റെ ഉറക്കങ്ങൾ മുറിയുകില്ലാ ,
ഇനി ദു:സ്വപ്നങ്ങൾ നിന്നെ വേട്ടയാടില്ല.. 
ഇനി നായും,നരിയും ,നരനും കാണില്ല നിന്നെ !
ഇനി ഒരു നിന്ദ്യ ലോകവും വേണ്ടാ നിനക്ക് !
ഇനി ഒരു തീവണ്ടി യാത്ര വേണ്ടാ നിനക്ക് !
ഇനി നിന്നിളം മനം മുറിയുകില്ലാ ..!
ഇനി നിൻ പിഞ്ചുടൽ  നീറുകില്ലാ ..!
ഇനി നിന്നുറക്കത്തിനു കാവലുണ്ടമ്മ  !
ഇനി  നിൻ  ഉറക്കത്തിലാർത്തി പൂണ്ടു .. 
ഇനി അമ്മയും കൂടെ ഉറങ്ങിടാം നിന്നൊപ്പം !
ഇനി നീയില്ലാതൊരു ലോകം എന്തിനായ് !
ഇനി ഒരു പെണ്‍ ജന്മം  വേണ്ടാ നമുക്കായ് !
ഇനി ഉറങ്ങു കുരുന്നേ ശാന്തമായി ...!

Monday, 8 April 2013

pranaya pinakkam
കണ്ണാ .... പോകല്ലേ ... നിന്റെ പിണക്കം എന്നിൽ
കൊടുംകാറ്റുകൾ നിറയ്കുന്നു ....!
എന്റെ മാത്രം സ്വന്തമായിരിക്കാമോ ? ....... എന്ന് ചോദിച്ചതെൻ തെറ്റ് !
ചുഴലിക്കാറ്റിനെ ദ്യോതിപ്പിക്കുന്നു നിന്റെ കാർവർണ മുഖം !
ഭയമുണ്ടെനിക്ക് ... നീ വിട്ടു പോകുമോയെന്നു ..നാക്ക്‌ പിഴ ...!
ക്ഷമിക്കൂ .... നീയല്ലാതാര് .. എന്നോട് പൊറുക്കാൻ ...!
നിന്റെ അംശമായ ഞാൻ .. നിന്നോട് ഒരിക്കലും പറയരുതാത്തത് !
സാധാരണ പെണ്ണിനെ പോലെ ചിന്തകൾ അരുതെനിക്ക് !
ഒരു നിമിഷം ... നിന്നോടുള്ള എന്റെ സ്നേഹത്തിൽ
അരുതാത്ത സ്വരത്ത വന്നു പോയി .....!
കുറച്ചു കൂടി ഇരുന്നിട്ട് .... നിന്റെ കോപതാപങ്ങൾ ശമിച്ചിട്ടു പോകാം ...!
ഇല്ലേൽ , നിന്റെ പുറപ്പാടെന്റെ ഉയിരെടുക്കും ....!

Saturday, 6 April 2013

evening walk to cemetary
ഇന്ന് , സായാഹ്ന സവാരി പോയത് ... മരിച്ചവരോട് സംവദിക്കാൻ ആയിരുന്നു ... സെമിത്തേരിയിലേക്ക് .... ഇടയ്ക്കതും എന്റെ ഒരു ഭ്രാന്ത് ....!  ഓരോ കല്ലറകളും  കടന്നു അവരോടൊക്കെ കിന്നാരം പറഞ്ഞു ...സൌഖ്യം ചോദിച്ചും .... എന്റെ രണ്ടു കൂട്ടുകാരികളുടെ അടുത്തെത്തുമ്പോഴേക്കും .... മടങ്ങാറാവും .... !  എങ്കിലും അവരുടെ ആരുടെയെങ്കിലും മടിയിലിരുന്നു ... കാര്യങ്ങൾ പറയും ...പോരും ..!   ഇടയ്ക്കവർ എന്നോട് ചോദിക്കും .. മരിച്ചാലും നീ ഞങ്ങൾക്ക്  സ്വൈര്യം തരില്ല അല്ലെ എന്ന്  .... ?    ഇനിയെങ്കിലും നിന്റെ ഭ്രാന്ത്  സഹിക്കേണ്ടല്ലോ  എന്ന് സമാധാനിച്ചു .. എന്തിനാ  ..  ഇടയ്ക്കിങ്ങനെ വരുന്നതെന്ന് ...?
പക്ഷെ , ........................................................................................................................................ 
അത് പറയുമ്പോൾ ചിരിക്കുന്ന എന്റെയും , അവരുടെയും കണ്ണുകളിൽ ഒരു  നീർത്തുള്ളി 
തുളുമ്പുന്നുണ്ടാവും ...!

Friday, 5 April 2013

maayaalokam

ങ്ങക്കറിയ്യോ ....ഞാൻ , ബീമാനത്തിലാ വന്നേ ....!
അയിന്റുള്ളിൽ മ്മടെ ബസ്സിനെക്കാട്ടിലും സീറ്റുണ്ടേനു !
പിന്നീ ചുണ്ടിൽ ചായം തേച്ചിട്ടു വരണ പഹചികളുണ്ടല്ലോ ...
ഓരു മ്മക്കു മിട്ടായീം ഓരോ കൂട്ടോം പലഹാരോം തന്നേക്കുണ് .
പിന്നെയങ്ങഡു ചോയിക്കുംബം ചോയിക്കുംബം കുടിവെള്ലോം തരൂട്ടാ ...!
മ്മള് കോയികോട് പോയപ്പ കണ്ടെക്കണ ഒരു ഹിമാറുണ്ടല്ലാ ...പടച്ചോനെ ....
മ്മളതിന്റെ പേരും മറന്നേക്കണ് .....! ആ ... അതന്നെ കപ്പല് .... ! അതീപ്പോ ന്റെ കടലാസു
തോണീന്ടത്രേ കാണൂ ...മ്മടെ ബീമാനത്തിന്റൊപ്പം ! !!! ( സദയം ക്ഷമിക്കുക ..ഇവർ കപ്പൽ ദൂരെ നിന്നേ കണ്ടിട്ടുള്ളു ) . പിന്നേ .... മ്മടെ ബസ്സ് പോലല്ലാട്ടോ .. ഓട്ടിക്കാൻ ഇരിക്കണവർക്കെ ,
വേറെ മുറീക്കയുണ്ടെനു ...പിന്നേ .. ന്റള്ളാ ....തണുത്തു മരവിപ്പായീട്ടോ ...! മ്മളെ മേലേക്ക് കേറണ ആ പടീണ്ടല്ലാ .. അയിക്കൂട്ടു പടിയാന്റള്ളാ ..... മ്മളെ കേററിയേക്കണേ ....മ്മളു യേറിക്കഴീമ്പം എടുന്തോണ്ട് പോം ... ! എന്റള്ളാവേ ... ഈ ദുനിയാവിലു ഇജ്ജാതി മനുസന്മാരും കൂട്ടങ്ങളുണ്ടേനു ....!


vellaripraavukal


ഇന്ന് ഞാൻ കണ്ട സ്വപ്നത്തിൽ... ഇല കൊഴിഞ്ഞ മരവും , അതിൽ അഭയം തേടിയ
മരിച്ചവരുടെ ആത്മാക്കളും ആയിരുന്നു . തിളങ്ങുന്ന വെള്ളി നക്ഷത്രം പോലുള്ള
പ്രാവുകളുടെ രൂപത്തിൽ അവർക്കെന്തു ഭംഗിയായിരുന്നെന്നോ ....!
അവർ ഇടയ്ക്കിടെ, എന്റെ ജനാലക്കരുകിൽ വന്നിട്ട് എന്നെ വിളിച്ചു കൊണ്ടിരുന്നു .
ഒടുവിൽ , എന്റെ ഉറക്കം ഞാൻ മറന്നു ,,, സ്വപ്നാടനം പോലെ , ഞാൻ ജനാലക്കരുകിൽ
വന്നു .. ആ മരത്തിലേക്ക് നോക്കി !
അവിടെ ഞാൻ കണ്ടു.... അവൻ മരിക്കും മുന്നേ , എന്നോട് പറഞ്ഞത് പോലെ !
വെള്ളി നക്ഷത്രം പോലുള്ള പ്രാവുകൾ .... ഇവറ്റകൾക്കിടയിൽ അവൻ ഏതെന്നു
എങ്ങനെ തിരിച്ചറിയും എന്നാണു ഞാൻ സംശയിച്ചത് . എന്റെ മനസ്സറിഞ്ഞ പോലെ ,
ഒരു പ്രാവ് മാത്രം എന്നരുകിൽ എത്തി . എന്റെ തോളിൽ വന്നിരുന്നു . അവന്റെ കൊക്കുകൾ
കൊണ്ട് എന്റെ കവിളിൽ ഉരുമ്മി . ഞാൻ ആകെ തരളിതയായി .... ശെരിക്കും അവൻ , എന്നെ ചുംബിക്കുമ്പോൾ തോന്നുന്ന അതേ വികാരം ! ഇപ്പോഴും , അത് സ്വപ്നമോ , യാഥാർത്യമോ ... എന്നെനിക്കു വേർതിരിച്ചറിയാനാവുന്നില്ല . പ്രഭാതത്തിൽ , ഞാൻ ഉണരുമ്പോൾ ... ഇല കൊഴിഞ്ഞ ആ മരം അങ്ങിനെ തന്നെ ... ഒരു മാറ്റവുമില്ലാതെ ....!
അവൻ എന്നോട് പറഞ്ഞ കാര്യങ്ങൾ .... ! മരണശേഷം ... അവൻ അഭിമുഖീകരിച്ച
കണ്ടെത്തിയ കാര്യങ്ങൾ .... എല്ലാം വെറും മിഥ്യയോ ....!?

rudaali
ഞാൻ രുദാലി ....!
കണ്ണുനീർ ജീവിത വൃത്തിയാക്കിയവൾ ...
കണ്ണുനീരിനെ നെഞ്ചിലേറ്റിയവൾ ...
അന്ത:പുര സ്ത്രീകളുടെ കണ്ണുനീർ ഏറ്റു വാങ്ങിയവൾ ...
അവർക്കുവേണ്ടി മുടിയഴിച്ചുലച്ചു ആകാശത്തേക്ക് നോക്കി
മാറത്തലച്ചു ആർത്തനാദം പൊഴിക്കുന്നവൾ ..!

ഞാൻ രുദാലി ...!
എനിക്ക് വേണ്ടി കരയാത്തവൾ ...
ജീവിത വെയിൽ നാളത്തിൽ വാടാത്തവൾ ...
ആഴിയിലും തീയായ് ആളിക്കത്തുന്നവൾ ...
ഉടൽ നിറയെ , മനം നിറയെ , കർമം നിറയെ ...
നോവിനെ നോവായി കാണാത്തവൾ ...!