Wednesday, 4 December 2013

പറ എന്റെ പെണ്ണേ

പറയന്റെ പെണ്ണേ 
പറയെന്റെ പെണ്ണേ 
പറയക്കുടിലില്‍
ഇന്നത്താഴമുണ്ടോ ?

മുളയരിക്കഞ്ഞിയുണ്ടോ..?
കഞ്ഞി കോരാന്‍ പ്ലാവില


കുത്തിയോരാക്കുമ്പിളുണ്ടോ ?
അരികത്തു കറുപ്പുള്ള
വെള്ളപ്പിഞ്ഞാണമുണ്ടോ ?

പറയന്റെ പെണ്ണേ
പറയെന്റെ പെണ്ണേ
പറയക്കുടിലില്‍
ഇന്നത്താഴമുണ്ടോ ?

അത്താഴ നേരത്തു പറയനവന്‍
കഞ്ഞിക്കലമുടച്ചിരുന്നോ ?
ഉണ്ണിക്കു നീട്ടിയ പ്ലാവിലക്കുമ്പിള്‍
തട്ടിത്തെറുപ്പിച്ചുടച്ചിരുന്നോ ?
ചുരുട്ടിയെറിഞ്ഞോരു വിഴുപ്പു പോല്‍
മൂലയ്ക്കായി നീ ചുരുണ്ടിരുന്നോ ?

പറയന്റെ പെണ്ണേ
പറയെന്റെ പെണ്ണേ
പറയക്കുടിലില്‍
ഇന്നത്താഴമുണ്ടോ ?

1 comment: