Thursday 6 March 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 8

ഓര്‍മ്മക്കുറിപ്പുകള്‍ - 8
----------------------------------
എട്ടാം ക്ലാസ്സിലേക്ക് ..
പറയത്തക്ക സംഭവ ബഹുലതയൊന്നുമില്ലായിരുന്നു .. ഹൈസ്കൂളിന്റെ
കാലഘട്ടം തുടങ്ങുന്നതിന്റെ ടെന്‍ഷന്‍ .. അത്രയേ ഉള്ളൂ ! ക്ലാസ്സിലിരുന്നു നോക്കിയാല്‍ നല്ല മധുരമുള്ള അമ്പഴം വിളഞ്ഞു നില്‍ക്കുന്നത് കാണാം . ടീച്ചിംഗ് പ്രാക്ടീസിന് വരുന്ന കുട്ടി ടീച്ചര്‍മാരുടെ കണ്ണുവെട്ടിക്കുക എന്നത് എന്‍റെ സ്ഥിരം പരിപാടിയായിരുന്നു ! എന്നിട്ട് അമ്പഴം പെറുക്കി തിന്നുകയായിരുന്നു പരിപാടി ! ചിലപ്പോള്‍ ക്ലാസ്സിലിരുന്നു ഉറങ്ങിക്കളയും ! കഥയെഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന സിസ്റര്‍ റെജി .. ഹിന്ദി ആയിരുന്നു സിസ്റ്ററുടെ വിഷയം .. ഒന്ന് മുതല്‍ നൂറു വരെ കാണാതെ ഹിന്ദിയില്‍ ചൊല്ലി കേള്‍പ്പിക്കാന്‍ എത്ര മാസമെടുത്തെന്നോ ..?
അവസാനം ചൂരല്‍ കാണിച്ചപ്പോഴാണ്‌ പൂര്‍ത്തിയാക്കിയത് . പിന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ക്ലാസ്സ്‌ ടീച്ചര്‍ സിസ്ടര്‍ ഡെല്‍ബര്‍ട്ട്‌ !
ഇപ്പോഴും ആ മുഖം ഞാന്‍ മറന്നിട്ടില്ല ! പിന്നെ അന്ന് ഗേള്‍സ്‌ സ്കൂളില്‍ ഒരു പതിവുണ്ട് .. ഒരു ജോടിയെ കണ്ടുപിടിക്കും ബോയ്‌ ഫ്രണ്ടിനു പകരം .. അവര്‍ തമ്മില്‍ വലിയ കൂട്ടായിരിക്കും ! എന്റെ കൂട്ട് ചിത്ര ആയിരുന്നു . ഹിഹിഹിഹി ! ഇപ്പോള്‍ അതൊക്കെ ചിരിയാണ് വരുത്തുന്നത് ! അന്നൊക്കെ എന്ത് സീരിയസ് ആയിരുന്നു !
നന്ദി നമസ്കാരം !

1 comment:

  1. മീരയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം വായിച്ചു ..വളരെ മനോഹരമാണ് തന്റെ എഴുത്ത് ..ഏതായാലും Mphil വരെ എഴുതി കഴിയുമ്പോൾ നല്ല സമയം എടുക്കും ...ആശംസകൾ

    എന്റെ കലാലയം
    മടങ്ങുന്നു ഞാൻ
    നിന്റെ തിരു മുറ്റത്തേക്ക്
    ഓർമ്മകൾ പൂത്തുലഞ്ഞു നിൽക്കുന്ന
    നടവഴിയിൽ ഞാൻ തിരയുന്നു
    ഒരു നിറ പുഞ്ചിരിയുമായി
    എനിക്ക് സ്വാഗതം അരുളാൻ
    ഇന്നുമാ ചെമ്പകപ്പൂക്കൾ
    കാറ്റത്തിളകിയാടുന്ന ചെമ്പകമൊട്ടിനും
    എന്നിൽ വീഴുന്ന മാമ്പൂവിനും
    എന്നെ തലോടുന്ന തെന്നലിനും
    ഇടനാഴിയിലെ മൗനമാം
    സംഗീതത്തിനും നന്ദി ....
    ചുമരുകളിൽ ഞാൻ കോറിയിട്ട
    കവിതകളെ മായ്ക്കാതെ
    എനിക്കായി കരുതിവച്ച നിൻ
    സ്നേഹത്തിനും നന്ദി ...
    എന്നെ ചിരിപ്പിച്ച , എന്നെ ചിന്തിപ്പിച്ച
    കുഞ്ഞു നൊമ്പരങ്ങൾ തന്ന ,
    എന്നെ ഞാനാക്കിയ നിനക്കേകുവാൻ
    ഒന്നുമില്ല ഇന്നെൻ പക്കൽ ;
    ജരാനര ബാധിക്കാത്ത
    ഓർമ്മകൾ മാത്രം ബാക്കി .

    ജോയ് വള്ളുവനാട്‌

    ReplyDelete