Saturday, 23 March 2013
Thursday, 21 March 2013
akakkannu
കണ്ണടകളില്ലാതെ കാണുവാൻ ശ്രമിക്കുന്നു ഞാൻ ...!
അകക്കണ്ണ് തുറക്കേണ്ട കാഴ്ചകളിലേക്കെൻ ,
മനക്കണ്ണു തുറന്നിട്ടു നോക്കിയിട്ടും ...!
തിമിരം ബാധിച്ചുവെന്നോർത്തിട്ടടച്ചോരെൻ
അകക്കണ്ണുകൾ തുറന്നപ്പോൾ , കണ്ണടയില്ലാതെ ...
കണ്ണാടിയില്ലാതെ എന്നെ കാണുന്നു ഞാൻ ...!
പുറം ലോകത്തിൻ മുഖംമൂടികൾ കാണുന്നു ...!
മഞ്ഞളിച്ചു വികൃതമാം വൈരൂപ്യം കാണുന്നു ...!
നേർക്കണ്ണിൽ കാണാത്ത കാഴ്ചകൾ കാണുന്നു ...
കാണുന്ന കാഴ്ചകളിൽ മനം മടുത്തിട്ടെൻ ,
കണ്ണുകൾ തുറക്ക വേണ്ടായരുതാത്ത കാഴ്ചകൾ
കാണ്‍ക വേണ്ടായെന്നു നിരൂപിച്ചെൻ കണ്‍കളിൽ
ഒരു ഗാന്ധാരീശീല മുറുക്കിക്കെട്ടി ഞാൻ ,
എൻ കണ്‍കളെ ഇരുട്ടിലാഴ്ത്തി വീണ്ടും ...!
Tuesday, 19 March 2013
thathwamassi
ഒരു ചോദ്യം .... എന്നോട് എന്റെ സുഹൃത്ത് ......
" കൃഷ്ണനെ സ്നേഹിക്കുന്ന രാധ , എങ്ങിനെ അഘോര ശിവനെ കുറിച്ച് കവിത എഴുതുന്നു ?.."
കൃഷ്ണനും , ക്രിസ്തുവും , നബിയും .... ഈശ്വരന്റെ പ്രതിരൂപങ്ങൾ നാം കാണുന്ന എന്തും നമ്മുടെ ഉള്ളിൽ തന്നെ ആണ് ..... ! ആത്യന്തികമായി എല്ലാം ഒന്ന് തന്നെ ! വെള്ളം... ഏതു ഭാഷയിൽ പറഞ്ഞാലും , ഏതു മതക്കാർ പറഞ്ഞാലും , ഏതു രാജ്യക്കാർ പറഞ്ഞാലും, ഉപയോഗം ഒന്ന് തന്നെ !
പല പേരുകൾ .... വെള്ളം , തണ്ണി , നീരു , പാനി , മായി , വാട്ടർ ..... ! എല്ലാം തന്നെ, ദാഹം ശമിപ്പിക്കുന്ന ഒരേ വസ്തു .... ജീവജലം !
ഇനി ഇതിനു വേറെയും രൂപങ്ങളുണ്ട്... ജ്യൂസ് ... കൊക്ക കോള ... കരിക്ക് ... അങ്ങിനെ പല കൂട്ടങ്ങൾ .... എങ്കിലും ഇതും ദാഹം ശമിപ്പിക്കുന്നു ...!
ഓരോരുത്തർക്കും ദാഹം ശമിപ്പിക്കാൻ ഇതിൽപെടുന്ന പല രൂപങ്ങൾ ഉപയോഗിക്കുന്നു അവരവരുടെ ഇഷ്ടത്തിന് ... യുക്തിക്ക് തോന്നുന്നത് !
അതുപോലെ ഈശ്വരനെയും പല പേരുകൾ ഇട്ടു വിളിച്ചാലും എല്ലാം ഒരു ശക്തി തന്നെ ....!
നന്ദി ..... നമസ്ക്കാരം ....!

Thursday, 7 March 2013
തിരിച്ചു വരവുകള്‍
തിരിച്ചു വരവുകള്‍
-----------------------------------
ഊട്ടിയിലെ ....ഒരു തണുത്ത പ്രഭാതം ... മഞ്ഞും , നനുത്ത മഴയും .... കോട മൂടിയ പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ... ഞാന്‍ കിന്നാരം പറയാറുള്ള എന്റെ കൊച്ചുകിളികളും , പൂക്കളും ...!
പ്രഭാത സവാരിക്കായി ... നേര്‍ത്ത ആ മഞ്ഞു മഴയില്‍ അലിഞ്ഞു , ആര്‍ദ്രമായ മനസ്സോടെ ഞാന്‍ നനഞ്ഞു കൊണ്ട് നടക്കുമ്പോള്‍ ....എന്നെ മറന്നു വേറൊരു ലോകത്തില്‍ ആകും എന്റെ മനസ്സ് ... ഈ കുളിര്‍ന്ന പ്രകൃതിക്ക് അല്ലാതെ മറ്റാര്‍ക്കാണ് ..എന്നെ ഇങ്ങനെ അടിമുടി തരളിതയാക്കുവാന്‍ കഴിയുക ! ഈ സന്തോഷത്തിനു പകരം വയ്ക്കാന്‍ മറ്റെന്തുണ്ട് ...!
വീഥിയിലെങ്ങും ആരുമില്ല . കൈകളില്‍ കയ്യുറകള്‍ ഉണ്ടായിട്ടും ...തണുപ്പ് വിരലുകള്‍ക്ക് നൊമ്പരം പകര്‍ന്നാലോ എന്ന് പേടിച്ചു ... കൈകള്‍ കോട്ടിന്റെ പോക്കെറ്റില്‍ തിരുകി ഞാന്‍...! ." " "ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍ .... " എന്ന മെലോഡിയസ് ഗാനം ... ഒരു മൂളി പാട്ടായ് മനസ്സില്‍ നിറച്ചു ... ഞാനും എന്റെ പ്രിയപ്പെട്ട മഴയും മാത്രം ... രസകരം ... മുന്‍പൊക്കെ , ഊട്ടിയുടെ തണുപ്പിനെ ശപിച്ചിരുന്ന ഞാന്‍ ... ഇപ്പോള്‍ അതുമായി പൊരുത്തപെടുക മാത്രമല്ല ..... ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു ... എനിക്ക് തന്നെ എന്നെ മനസ്സിലാവുന്നില്ല ...!
ഞങ്ങളുടെ ആ സ്വര്‍ഗത്തിലേക്ക് ...പൊട്ടിവീണത് പോലെ ... മുന്നിലായ് രണ്ടു രൂപങ്ങള്‍ ...! ആരാവും എന്നറിയാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗം കൂട്ടി , വെറുതെ ഒരു കൌതുകം , അത്രേ മനസ്സിലുള്ളൂ .... പക്ഷെ , രൂപങ്ങള്‍ക്ക് വ്യക്തത വന്നു തുടങ്ങിയപ്പോള്‍ ... ഞാന്‍ നടത്തം സാവധാനം ആക്കി . കാരണം, മുന്നില്‍ നടക്കുന്നവര്‍ യുവ മിഥുനങ്ങള്‍ ആയിരുന്നു . അവരുടെ ലോകത്തില്‍ ഒരു കട്ടുറുംബാവാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല .
പക്ഷേ , എവിടെയോ ഒരു നൊമ്പരം ... എന്തെന്നാല്‍, ഞാന്‍ ഒരു പാട് കൊതിക്കുന്നു ...അവരെ പോലെ സ്വന്തമായ ഒരു ലോകത്തില്‍ .. ഞാനും ഏട്ടനും മാത്രമായി വേറൊന്നിനെ കുറിച്ചും ചിന്തിക്കാതെ ... ഇങ്ങനെ ഒരുമിച്ചു നടക്കാന്‍ ...! എന്റെ പ്രിയനുമൊത്തു കുറച്ചു നേരമെങ്കിലും ഇങ്ങനെ ചിലവഴിക്കാന്‍ ... സാധിക്കുമോ എന്നറിയില്ലാത്ത ഒരു ആഗ്രഹം ... ജീവിത സായന്തനങ്ങളില്‍ എങ്കിലും പ്രതീക്ഷിക്കാം ... പ്രതീക്ഷകള്‍ ആണല്ലോ മുന്നോട്ടു നയിക്കുന്നതും .
എന്നെ സങ്കടപ്പെടുത്താന്‍ ... സവാരിയുടെ രസം കളയാന്‍ ... ഊട്ടിയുടെ ആ നാശം പിടിച്ച കാറ്റും തുടങ്ങി . ഓരോ രോമ കൂപങ്ങളിലും നീട്ടല്‍ നിറച്ചു ... ചെവി കൊട്ടിയടക്കുന്ന ആ കാറ്റ് ... ഞാന്‍ തിരിച്ചു നക്കാന്‍ തുടങ്ങി . അപ്പോഴും , ഒരു നൊമ്പരമായ് ആ കാഴ്ച എന്റെ ഉത്സാഹം കെടുത്തി മനസ്സില്‍ തെളിയുന്നു .
ഒരു നിമിഷം ... മിഴികളില്‍ നീര്‍ പൊടിഞ്ഞു , എങ്കിലും എന്റെ നിത്യ കാമുകനായ ആ നനുത്ത മഴ അത് തുടച്ചെടുത്തു ... എന്നെ ആശ്വസിപ്പിക്കും പോലെ ...!
പക്ഷേ , എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ... മഴയില്‍ നനഞ്ഞലിഞ്ഞു , എന്റെ മുന്നില്‍ ഒരു രൂപം തെളിഞ്ഞു . അതവനായിരുന്നു ...എന്റെ പ്രിയപ്പെട്ടവന്‍ ... എല്ലാ തിരക്കും മാറ്റി വച്ച് , എനിക്ക് മാത്രമായ് ... എന്റെ ഈ കൊച്ചു സന്തോഷത്തിനായ് ... എന്റേത് മാത്രമാവാന്‍ വന്നവന്‍ ...! ഞാന്‍ തിരിഞ്ഞു നടന്നു ... കൂടെ അവനും ... ചുണ്ടില്‍ നേര്‍ത്ത ചിരിയോടെ .. ഉള്ളില്‍ തുടികൊട്ടുന്ന ആഹ്ലാദത്തോടെ ... ഞാന്‍ അവനെ നോക്കി .... എന്റെ ആര്‍ദ്രമായ മനസ്സിന് അവന്റെ കണ്ണുകളെ വായിക്കാന്‍ കഴിഞ്ഞു ...!
"" നിനക്ക് കൂട്ടായി എന്നും ഞാനുണ്ട് "" !
marupadi
എന്റെ മൌനം നിന്നെ വേദനിപ്പിക്കുന്നു എന്ന് നീ പറയുന്നു ....!
വേദനകളും , വ്യസനങ്ങളും ഒരു ഭാഗം മാത്രമേ പാടുള്ളൂ എന്നുണ്ടോ?
മനുഷ്യരുടെ സ്ഥായി ആയ ഒരു ഭാവമാണത് , എനിക്ക് വേദനിക്കുന്നു ,
ഞാന്‍ എന്ത് കാണിച്ചാലും നിനക്ക് വേദനിക്കരുത് , എന്നെ വേദനിപ്പിക്കരുത് എന്നൊക്കെ !
ഞാന്‍ ചിലപ്പോള്‍ മിണ്ടാതെ പോകും , എന്നാലും ഞാന്‍ പിന്നീട് മിണ്ടാന്‍ വരുമ്പോള്‍
നീ മിണ്ടാതിരിക്കരുത് , എനിക്കാവശ്യമുള്ളപ്പോള്‍ നീ ചിരിക്കണം ., കരയണം ...മിണ്ടുകയും വേണം .
ഒരു കാര്യം ചെയ്യാം .... ഒരു കളിപ്പവയെ വാങ്ങിത്തരാം ... ആവശ്യമുള്ളപ്പോള്‍ ....കീ കൊടുത്തു ചെയ്യിക്കൂ .... ഇതൊക്കെ നന്നായി അതിനു ചെയ്യാനാവും ....!

anveshanam
മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ തുടച്ചു കളഞ്ഞു , അയാള്‍ നടന്നു കൊണ്ടേയിരുന്നു ...
തേടുന്നതെന്തെന്നു പോലും നിശ്ചയമില്ലായിരുന്നു അയാള്‍ക്ക് .!
എങ്കിലും പ്രിയപ്പെട്ടതെന്തോ ... അവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് ഒരു തോന്നല്‍ ...!
ഇടയ്ക്കിടെ , പോരൂ ...പോരൂ ...ഇവിടെ ..ഇവിടെ ... എന്നൊക്കെ ആരോ വഴിതെളിക്കുന്നു ,
അതോ വഴിതെറ്റിക്കുന്നതോ ..? അവസാനം , ആ ഗന്ധം ... അയാളെ ഒരിടത്തു പിടിച്ചു നിര്‍ത്തും
പോലെ ....! അതെ , ഇതാണ് അയാള്‍ തേടിയ ഇടം ....അവളുടെ ഗന്ധം ....അവളില്‍ മാത്രം അയാള്‍ അനുഭവിച്ചിട്ടുള്ള ഒന്ന് . പക്ഷെ , ഗന്ധം മാത്രം... ഒന്നുകൂടി സൂക്ഷിച്ചു തിരഞ്ഞു ..ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താന്‍ ...! അപ്പോള്‍ അയാളില്‍ ഒളിച്ചു കളിക്കുന്ന ഒരു കുട്ടിയെ കണ്ടെത്താനുള്ള വെമ്പല്‍ കാണാമായിരുന്നു ! അയാള്‍ ഒരു മരത്തില്‍ ചെന്ന് മുട്ടി ... ! മഞ്ഞു പൊതിഞ്ഞിരുന്നു മരം മുഴുവന്‍ ..... അയാളെ കൊതിപ്പിച്ചിരുന്ന , മത്തു പിടിപിച്ചിരുന്ന ആ ഗന്ധം അയാളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു ....! അയാള്‍ നോക്കി ... ഉള്ളില്‍ തിരിച്ചറിഞ്ഞു തുടങ്ങി , അവളുടെ വാക്കുകള്‍ , " ഞാന്‍ വരും ..ഏതു രൂപത്തിലും .... പക്ഷെ , നീ തിരിച്ചറിയും ... കാരണം , അത് പോലെ നിന്നെ ആരും നോക്കിയിട്ടുണ്ടാവില്ല , ആരും അറിഞ്ഞിട്ടുണ്ടാവില്ല ...സ്വാധീനിച്ചിട്ടുണ്ടാവില്ല ..!"
അയാള്‍ തുകല്‍ സഞ്ചി തുറന്നു തിരയാന്‍ തുടങ്ങി .... ഒടുവില്‍ , ലഭിച്ചത് അയാള്‍ പുറത്തെടുത്തു ... ഉണങ്ങാന്‍ തുടങ്ങുന്ന കാട്ടു പൂവ് ...അയാള്‍ ആ മരത്തിലേക്ക് നോക്കി , പിന്നെ ചുറ്റിലും നടന്നു നോക്കി .... ഇല്ല , അത് പോലെ വേറൊന്നു കാണുന്നില്ല ... ! ഹാ ..... ഈശ്വരാ .... ഞാന്‍ എന്താണ് നഷ്ടപെടുത്തിയത് .... അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ...
ഗന്ധം മുഴുവന്‍ അയാളില്‍ വന്നു മൂടി അലിഞ്ഞു ....! " നീ കളഞ്ഞിട്ടു പോയ എന്റെ സ്നേഹം ....,, ഇനി എന്താണ് എനിക്കും നിനക്കുമിടയില്‍ ബാക്കിയാവുന്നത് , മുഷിഞ്ഞു തുടങ്ങിയ ഈ ഉടുപ്പോ ..? ഊരിയെറിയൂ ..! വരൂ ... എന്നിലേക്ക് ... നമുക്കിവിടെ കാറ്റാവാം .. മഞ്ഞാവാം ... മഴയാവാം ...പൂക്കളാവാം ...ഒന്നായ് അലിഞ്ഞു ചേരാം ...! "
Monday, 4 March 2013
ഒരു യാത്രാ മൊഴി
ഒരു യാത്രാ മൊഴി
---------------------------------
മഴയത്ത് ഒരു കുടയും ചൂടി അവള്‍ നില്‍കുന്നുണ്ടായിരുന്നു .... ബസ് വളവു തിരിഞ്ഞതും ദൂരെ നിന്നെ അവളുടെ
സാരിയുടെ മുന്താണി കാറ്റില്‍ അലകള്‍ ഉതിര്‍കുന്നത് എനിക്ക് ബസിലിരുന്നു തന്നെ കാണാമായിരുന്നു ....
എനികിഷ്ടമുള്ള മാമ്പഴ മഞ്ഞ നിറമുള്ള ആ സാരിയില്‍ അവള്‍ ഏറെ സുന്ദരിയായിരുന്നു . ഏറെ നാളുകള്‍ക് ശേഷം എന്നെ കാണാന്‍ വരണമെന്ന് പറഞ്ഞു അവള്‍ കത്തയകുമ്പോള്‍... , ഇത്രയും കാലം , ഏഴു വര്‍ഷത്തോളം , മനസ്സില്‍ കൊണ്ട് നടന്ന എന്റെ പ്രണയം ഇന്ന് അവളുടെ മുഖത്ത് നോക്കി പറയാന്‍ തീരുമാനിച്ചാണ് ഞാന്‍ വണ്ടി കേറിയതും . ബസില്‍ നിന്നും ഞാനിറങ്ങിയത് തന്നെ , അവളെ കണ്‍ണിമ ചിമ്മാതെ നോക്കി കൊണ്ടാണ് . അവളുടെ മുഖത്ത് ഒരു തരം ശാന്തത ആയിരുന്നു .... ആ പച്ചപ്പ് നിറഞ്ഞ വയലേലകളിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി ... നനുത്ത ഞങ്ങള്കേറെ പ്രിയമുള്ള ആ ചാറ്റല്‍ മഴയില്‍ നടകുമ്പോള്‍ എന്റെ ഉള്ളില്‍ പ്രണയം ഉടുക്ക് കൊട്ടുന്ന പോലെ ....
ഞാന്‍ നടത്തം നിര്‍ത്തി ... അത് കണ്ടു അവളും നിന്നു . ഒരു നോട്ടത്തില്‍ ഞാനവളെ കോരിയെടുക്കുകയായിരുന്നു എന്ന് തന്നെ പറയാം ... അത്രമാത്രം തീവ്രാനുരാഗം... പ്രീഡിഗ്രി മുതല്‍ ഒരേ ക്ലാസ്സില്‍ ബിരുദാനന്തര ബിരുദം വരെ... കൊണ്ട് നടന്ന ആ അനുരാഗം .... അതാണിന്നു വെളിപെടുത്താനൊരുങ്ങുന്നത് ... അനുകൂലിക്കാനെന്ന പോലെ ഒരു കാറ്റ് ആഞ്ഞു വീശി .... മഴയുടെ ആക്കം കൂടി .... അവളുടെ കുട കാറ്റത്തു പൊങ്ങി മടങ്ങി ... അവള്‍ കുട ചുരുക്കി ബാഗിനുള്ളില്‍ വച്ചു , എന്നിട്ട് നടന്നു തുടങ്ങി , പിറകെ ഞാനും .... മഴത്തുള്ളികള്‍ ഞങ്ങളെ നനയിച്ചു കൊണ്ടിരുന്നു .... അവള്‍ പറഞ്ഞു തുടങ്ങി... , "" എന്റെ മനസമ്മതമാണ് അടുത്ത ആഴ്ച ... നീ വരണ്ട .... ഇത് നമ്മുടെ അവസാന കൂടി കാഴ്ച ആണ് . ഇവിടെ വച്ച് നമ്മള്‍ പിരിയുന്നു ... ഇനി ഒരിക്കലും കാണരുത് , കണ്ടാലും മിണ്ടാന്‍ ശ്രെമിക്കരുത് .... ""
ഞാന്‍ എന്റെ മരണം മുന്നില്‍ കണ്ടവനെ പോലെ ഒന്ന് പകച്ചു പോയി ... മഴയുടെ ശക്തി കൂടിയിരുന്നു ... അവളുടെ മുഖം കാണാന്‍ വയ്യായിരുന്നു .... ഞാന്‍ മുന്നില്‍ കേറി അവളുടെ മുഖം എന്റെ കൈകളില്‍ കോരിയെടുത്തു .... ഒരേ ഒരു ചോദ്യം ... "" ഇപ്പോള്‍ എന്റെ കൂടെ എന്റെ അഗ്രഹാരത്തിലേക്ക് പോരാന്‍ നീ തയ്യാറാണോ ...? ""
അവള്‍ എന്റെ കൈകള്‍ പതിയെ എടുത്തു മാറ്റി ... എന്നിട്ട് പറഞ്ഞു ... "" നീ നിന്നെ മറക്കരുത് ...നിന്റെ സമുദായം എന്നെ അന്ഗീകരിക്കില്ല ഒരിക്കലും . ഒരു ക്രിസ്ത്യാനി പെണ്ണിനെ സ്വീകരിച്ചാല്‍ നിന്റെ സഹോദരിമാര്‍ ഒരു തെറ്റും ചെയ്യാത്തവര്‍ ... അവരുടെ ഭാവി ... ഇല്ല , ഞാന്‍ അതാഗ്രഹിക്കുന്നില്ല . ഈ സ്നേഹം മരിക്കുവോളം ഇങ്ങനെ തന്നെ നമ്മുടെ ഹൃദയത്തില്‍ ഇരുന്നു കൊള്ളട്ടെ ... ""
തിരിച്ചു നടക്കുമ്പോള്‍ ആണ് എനിക്ക് മനസ്സിലായത് , എന്തിനാണവള്‍ കുട മടക്കി വച്ചിട്ട് നനഞ്ഞു നടന്നതെന്ന് .... പരസ്പരം കരയുന്നത് തിരിച്ചറിയാതെ പോവാന്‍ .... മടങ്ങി വരുന്ന ആ ബസില്‍ എന്നെ കയറ്റി വിട്ടിട്ടു അവള്‍ തിരിഞ്ഞു നോകാതെ .... മഴ ശമിച്ചിരുന്നു .... പക്ഷെ , എന്റെ ഉള്ളില്‍ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു അപ് പോഴും .... കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ എത്തി എത്തി നോക്കി കൊണ്ടിരുന്നു .... ഒരു പിന്‍വിളിക്കായ് ...
പക്ഷേ .....ഇന്ന് വരെ ....!
—--------------------------

pranayachuvappu
ചുവപ്പിനു എത്ര അര്‍ഥങ്ങള്‍ ... ഒരിക്കല്‍ നീ പറഞ്ഞു , എന്റെ പ്രണയത്തിന്റെ നിറം ചുവപ്പാണ് എന്ന്.
നീ തരുന്ന റോസാപ്പൂവും ചുവപ്പ് തന്നെ . നിന്നെ കാണുമ്പോള്‍ വിടരുന്ന എന്റെ ചുണ്ടിനും,കവിളിനും ,
എന്റെ മുഖത്തിനും ചുവപ്പാണ് . നാം കണ്ടു മുട്ടാറുള്ള സന്ധ്യയും ചുവപ്പാണ് . ചുവപ്പ് സാരിയില്‍
ഒരുങ്ങി വരുന്ന എന്റെ ഉടലിന്റെ നിറവും ചുവന്നു തുടുത് തന്നെ . അപ്പോള്‍ എന്റെ നാണവും
ചുവപ്പാണല്ലോ . നമ്മുടെ സ്നേഹത്തിനും ചുവപ്പാണ് ... ഒടുവില്‍ , കളിയായ് നിന്റെ ഹൃദയം
പറിച്ചു തരുമോ എന്ന ചോദ്യത്തിന് , നീ പറിച്ചു തന്ന ഹൃദയവും ചുവപ്പാണ് . നെഞ്ചു കീറി ഒഴുകിയ
ചോരക്കും നിറം ചുവപ്പ് തന്നെ . പിന്നെ ഞാന്‍ ചൂടെണ്ടി വന്ന ചെമ്പരത്തിയും ചുവപ്പാണ് .ഇപ്പോള്‍ എന്നെ പുതപ്പിച്ച
കോടിയും ചുവപ്പാണ് . എന്നെ ചിതയില്‍ വച്ചപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ തീയുടെ നിറവും ചുവപ്പാണല്ലോ ...?

akhhora pranayam
ആഘോരാ ,,,, നിന്നെ പ്രണയിച്ച തെറ്റിനെന്നെ
അവര്‍ , ജീവനോടെ ചിതയില്‍ കെട്ടി വച്ചു ....
പച്ചകര്‍പൂരം എരിയുമ്പോഴും , എന്നില്‍
പ്രതീക്ഷയുടെ തിരിനാളമുണ്ട് ...!
ചാണക വരളികള്‍ കൊണ്ടവര്‍ എന്നില്‍ ,
ചൂള തീര്‍കുമ്പോഴും .... എന്റെ കണ്ണുകളില്‍ ..
ഇനിയും ആശയുടെ പ്രതിധ്വനികളുണ്ട് ...
എന്തേ , നിന്റെ കാലൊച്ച ഇനിയും എന്നെ
തേടി വരുന്നില്ലാ ... എന്നെന്നുള്ളം തുടിച്ചു ..
അവര്‍ തീര്‍ത്ത ചാണക വരളികളില്‍ ....
ചൂടുതട്ടി എന്‍ ദേഹത്തവര്‍ ചാര്‍ത്തിയ
നെയ്യും, അഖിലും ഉരുകുന്നതിനേകാള്‍
എന്റെ മനസ്സുരുകുന്നതങ്ങറിഞ്ഞില്ലെന്നുണ്ടോ ?
ഒരികലെങ്കിലും ... എന്നെ സ്വീകരികാനല്ല
ആ മുഖമൊന്നു ഒരു നോക്ക് കണ്ടടയാന്‍
എന്‍ മിഴിയിണകള്‍ തുളുംബുന്നതും
അങ്ങറിയുന്നില്ലേ ...ആഘോരാ .....!
ജടാധാരി ....ഭസ്മദെഹി ... ചിതാനാഥന്‍ ..
നിന്നെ അറിയാന്‍ ശ്രേമിച്ച തെറ്റിനവരെന്റെ
കാതുകള്‍ ചേദിച്ചു , കൈകള്‍ വെട്ടിമാറ്റി
എന്നിട്ടും ആഘോരാ നിന്നെ പ്രതിഷ്ഠിച്ച
എന്റെ മനസ്സവര്‍കു നശിപികാനായില്ല
ചിതാഗ്നി ആളിതെളിയുംബോഴും .....നിന്നെ
ഞാനിവിടെ ....ഈ ചിതമുഖത്തു ...കാണില്ലേ ...?
ഒടുവില്‍ നീ വന്നു ആളികത്തി അണഞൊരു
എന്‍ ദേഹഭസ്മം വാരിയെറിഞ്ഞും
വാരിപൂശിയും .... ആഘോരാ ...നീ വന്നു
നിന്നെ സ്നേഹിച്ച തെറ്റിന് എനികായ്
സതി ഒരുകിയ ഈ ചിതയിലേക്ക് ....!
എന്നിട്ടാ അസ്ഥികഷണങ്ങള്‍ പെറുക്കി
നീ ....യമുനാ നദികരയിലേകിറങ്ങി ..
ഞാന്‍ കണ്ടു ... ഭസ്മം വാരി പൂശിയ
നിന്‍ കവിളിണ നനഞൊഴുകുന്നതും
അവസാനത്തെ ബലിതര്പണം നടത്തി
യമുനയില്‍ ഇറങ്ങുന്നതും ....തിരിയെ
മടങ്ങാതെ എന്റെ തിരുശേഷിപുകളില്‍
ഒപ്പം നീയുമില്ലാതെയാകുന്നതും കണ്ടു ...
ആഘോരാ ...വരൂ .... നമുകീ യമുനാ
നദീതടതിലിരിക്കാം ...അരൂപികളായ് ,,
സ്നേഹിച്ച തെറ്റിനീ മന്തിട്ടകളില്‍
അലഞ്ഞു നടക്കാം വരൂ ....ആഘോരാ ....!
അവര്‍ , ജീവനോടെ ചിതയില്‍ കെട്ടി വച്ചു ....
പച്ചകര്‍പൂരം എരിയുമ്പോഴും , എന്നില്‍
പ്രതീക്ഷയുടെ തിരിനാളമുണ്ട് ...!
ചാണക വരളികള്‍ കൊണ്ടവര്‍ എന്നില്‍ ,
ചൂള തീര്‍കുമ്പോഴും .... എന്റെ കണ്ണുകളില്‍ ..
ഇനിയും ആശയുടെ പ്രതിധ്വനികളുണ്ട് ...
എന്തേ , നിന്റെ കാലൊച്ച ഇനിയും എന്നെ
തേടി വരുന്നില്ലാ ... എന്നെന്നുള്ളം തുടിച്ചു ..
അവര്‍ തീര്‍ത്ത ചാണക വരളികളില്‍ ....
ചൂടുതട്ടി എന്‍ ദേഹത്തവര്‍ ചാര്‍ത്തിയ
നെയ്യും, അഖിലും ഉരുകുന്നതിനേകാള്‍
എന്റെ മനസ്സുരുകുന്നതങ്ങറിഞ്ഞില്ല
ഒരികലെങ്കിലും ... എന്നെ സ്വീകരികാനല്ല
ആ മുഖമൊന്നു ഒരു നോക്ക് കണ്ടടയാന്‍
എന്‍ മിഴിയിണകള്‍ തുളുംബുന്നതും
അങ്ങറിയുന്നില്ലേ ...ആഘോരാ .....!
ജടാധാരി ....ഭസ്മദെഹി ... ചിതാനാഥന്‍ ..
നിന്നെ അറിയാന്‍ ശ്രേമിച്ച തെറ്റിനവരെന്റെ
കാതുകള്‍ ചേദിച്ചു , കൈകള്‍ വെട്ടിമാറ്റി
എന്നിട്ടും ആഘോരാ നിന്നെ പ്രതിഷ്ഠിച്ച
എന്റെ മനസ്സവര്‍കു നശിപികാനായില്ല
ചിതാഗ്നി ആളിതെളിയുംബോഴും .....നിന്നെ
ഞാനിവിടെ ....ഈ ചിതമുഖത്തു ...കാണില്ലേ ...?
ഒടുവില്‍ നീ വന്നു ആളികത്തി അണഞൊരു
എന്‍ ദേഹഭസ്മം വാരിയെറിഞ്ഞും
വാരിപൂശിയും .... ആഘോരാ ...നീ വന്നു
നിന്നെ സ്നേഹിച്ച തെറ്റിന് എനികായ്
സതി ഒരുകിയ ഈ ചിതയിലേക്ക് ....!
എന്നിട്ടാ അസ്ഥികഷണങ്ങള്‍ പെറുക്കി
നീ ....യമുനാ നദികരയിലേകിറങ്ങി ..
ഞാന്‍ കണ്ടു ... ഭസ്മം വാരി പൂശിയ
നിന്‍ കവിളിണ നനഞൊഴുകുന്നതും
അവസാനത്തെ ബലിതര്പണം നടത്തി
യമുനയില്‍ ഇറങ്ങുന്നതും ....തിരിയെ
മടങ്ങാതെ എന്റെ തിരുശേഷിപുകളില്‍
ഒപ്പം നീയുമില്ലാതെയാകുന്നതും കണ്ടു ...
ആഘോരാ ...വരൂ .... നമുകീ യമുനാ
നദീതടതിലിരിക്കാം ...അരൂപികളായ് ,,
സ്നേഹിച്ച തെറ്റിനീ മന്തിട്ടകളില്‍
അലഞ്ഞു നടക്കാം വരൂ ....ആഘോരാ ....!
saantwanam
എന്തേ നീ അറിയുന്നില്ലാ ...
പോയിരുന്നില്ല.. ഞാന്‍
നിന്നെ വിട്ടെങ്ങു പോകാന്‍ ...
മറ്റൊരിടം എനികപ്രാപ്യം ..
നേര്‍ത്ത തൂവല്‍ കണകെ ,
നിന്നെ തൊട്ടുരുമ്മും ...
കാറ്റായ് ഞാനരികിലില്ലേ ..
എന്തേ ..നീ ...അറിയുന്നില്ല ..
നിന്നെ കുളിര്‍പ്പിക്കും ...
ഈ കുളിരിലും ഞാനില്ലേ ...
നിന്റെ നല്ലപാതി തന്‍
സ്നേഹത്തലോടലില്‍ ഞാനില്ലേ ..
നിദ്രയായ് ഞാന്‍ നിന്നുള്ളിലില്ലേ ...
പ്രിയനേ ..എന്തേ നീ അറിഞ്ഞില്ല ..
നീ തന്നെ ഞാന്‍.... ....,, ഞാന്‍ തന്നെ നീ....
രാധാമീര

koottukaaran
പറയാതെ പറഞ്ഞ വരികള്‍
കൂട്ടി വായിച്ചിട്ടെന്‍ കഥയൊന്നു
ചൊല്ലുമോ കൂട്ടുകാരാ ....!
പറഞ്ഞ കാര്യങ്ങളില്‍ കേള്‍ക്കാതെ
പോയൊരാ കാര്യമൊന്നറിയുമോ കൂട്ടുകാരാ ....
അറിയുന്നില്ലെന്ന് ചൊല്ലി എന്നെ വിട്ടയച്ചാല്‍ .....
അതിലെന്തു കാര്യമെന്‍ കൂട്ടുകാരാ .....
അറിയാതെ പറഞ്ഞും പറയാതറിഞ്ഞും
പോകാതെ പോയും പോവാന്‍ മടിച്ചും
പറഞ്ഞിട്ടുമെന്തേ കൂട്ടുകാരാ
നീ എന്നെ അറിയാത്തതെന്തേ ...
കൂട്ടുകാരാ ....!.

Sunday, 3 March 2013
anthyam
ഒരു പൂവ് വിടരുന്ന പോലെ ....!
അഴകുള്ള മയില്‍പീലി വിടര്‍ത്തി അവനെന്നെ നോക്കി ...
ഞാന്‍ മരണ കിടക്കയിലായിരുന്നു ....
ജാലകത്തിനപ്പുറം , മഞ്ഞു തുള്ളിയുടെ മറ മാറ്റി,
നനഞ്ഞ പീലി കുടഞ്ഞു അവന്‍ എന്നെ വീണ്ടും....!
പക്ഷെ , അവന്റെ ക്ഷണം ,,, ആ മോഹിപ്പിക്കലുകള്‍ക്കൊന്നും
എന്നെ എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല .....!
ഒന്ന് കൂടെ പീലി വിടര്‍ത്തി , അവന്‍ എന്നെ വീണ്ടും മോഹിപിച്ചു ..!.
എന്നിട്ടും , എന്റെ ആഗ്രഹങ്ങളെ ഉണര്‍ത്തിയിട്ടും ...
എനിക്കവനെ നിരാശപ്പെടുത്തേണ്ടി വരുന്നു ... കണ്ണാ ....
വയ്യ ... ഇനിയും വയ്യ .... ഈ വേദന .....
അത് ജീവന്റെ അവസാന പിടച്ചിലായിരുന്നു ....
നിത്യതയുടെ ലോകത്തേക് ....യാത്ര ..... യാത്ര ....!
അവന്‍ ജീവനും ........ ഞാന്‍ മരണത്തിലും .... !
ആ നൂല്‍ പാലം നേര്‍ത്തില്ലാതെയാവുന്നു ...
വിട വിട വിട ..... വിട ,,,,,, വിട ...!

sree murukan
എന്റെ വീരന്‍
---------------------------
ഇവന്‍ എന്റെ വീര പുരുഷന്‍ ....
സേനാപതി , സര്‍വ സൈന്യാധിപന്‍,
ഭൂത ഗണ നാഥന്‍ , യുദ്ധവീരന്‍ ...
ശരവണ പൊയ്കാ വാസന്‍ ....
ഷണ്മുഖന്‍ , ഷഡ്മാതാക്കള്‍ തന്‍
വാത്സല്യനിധി... കാര്‍ത്തികേയന്‍
വേല്‍ ആയുധധാരി... വേലായുധന്‍ ,
താതനു തത്വം പകര്‍ന്നു കൊടുത്തവന്‍ ,
ജ്ഞാന പഴം തന്നെ നേടിയവന്‍ ,
പ്രണവം ജീവിത വൃതമാക്കിയവന്‍ ...
വള്ളി ദേവയാനിമാര്‍ വരിച്ചവന്‍ ,
ജ്യോതിഷ സൂത്രധാരന്‍ ....
അറിവാം ജ്യോതിസ്സെനിക് പകര്‍ന്നു തരുന്നവന്‍ ...
വാണീ കടാക്ഷമേനിക്കേകുന്നവന്‍ ....
സുബ്രമണ്യന്‍ ...മുരുകന്‍ ...ശരവണന്‍ ...!
ഇവന്‍ എന്റെ വീര പുരുഷന്‍ .
--------------------------

വാത്സല്യം
എന്റെ ഉണ്ണി
ഒരുമ്മ കെഞ്ചി ഞാന്‍ അവനരികില്‍ നില്‍കെ ,
കുട്ടികള്‍ കാണും , വീട്ടില്‍ വരട്ടെ എന്നവനും,
കണ്ടാലെന്തുണ്ണി .... ഞാന്‍ നിന്നമ്മയല്ലേ,,,
എന്ന ശാട്യത്തില്‍ നിന്നു ഞാനും....!
ഞാനിപ്പോള്‍ അമ്മ തന്‍ കുഞ്ഞണ്ണിയല്ലാ ...
ഞാനിപോള്‍ രണ്ടില്‍ പടികുന്നവന്‍,
അമ്മ വാരി തരന്ടെനിക്ക് ചോറും ,,,,
ഇന്ന് മുതല്‍ എല്ലാം ഞാന്‍ തനിയെ....!
കൂട്ടുകാര്‍ കളിയാക്കി രസിക്കുന്നമ്മേ.....
വലിയുണ്ണിയായല്ലോ നീ കുഞ്ഞുണ്ണി ,,,,!
അമ്മ കരയേണ്ട ,,വീട്ടില്‍ അമ്മ തന്നാല്‍
ഞാന്‍ മടി കൂടാതെ കഴിച്ചീടാമെന്നവന്‍,
എന്നുണ്ണി വലുതായെന്നറിഞ്ഞു..ഞാന്‍
മനസിലൊരു സന്താപമോ , ഉത്സാഹമോ,
എന്തു വേണമെന്നെന്നുള്ളില്‍ ചിന്തിപ്പൂ ....!

ഉണരണം !
ഇനിയും എനിക്കീ നിദ്രയില്‍ നിന്നുണരണം....!
ഇനി വയ്യ ഉറക്കം നടിക്കുവാന്‍ , ഉണരണം !
ഉണര്‍ന്നെണീട്ടെന്റെ, ചേതനകളെല്ലാം,
തിരികെ പുനര്‍ ജീവിപ്പിക്കയും വേണം...
എന്നില്‍ മയക്കം സൃഷ്ടിച്ചോരാ.........
വിഷസര്‍പ്പങ്ങളെ തിരികെ മാളങ്ങളില്‍ ,
നിറച് ചിട്ടെന്റെ ദേഹത്തിന്‍ വിഷമെല്ലാം ,
എണ്ണതോണിയില്‍ പടര്‍ത്തി കളയണം...!
ഉണരുവാനാകാതോരുറക്കം പൂണ്ടിരുന്നാല്‍ ,
ഇനിയൊരു പുനര്‍ജന്മമെനികുണ്ടാകില്ല..
എന്നെനിക്കെന്നോട് തന്നെ തിരുത്തണം..!
ഇനിയും എനിക്കീ നിദ്രയില്‍ നിന്നുണരണം.....!
ജീവിതം എന്നില്‍ നിറച്ചൊരാ ലഹരിയില്‍ ,
എന്നെ, ഞാന്‍ മരണപെടുത്തും മുന്നേ....
എന്നെ ഉണര്‍ത്തുവാന്‍ അമൃതായ്.....
ചൊരിയും നിന്‍ സ്നേഹധാരയാല്‍,
ഉണരും..... ഞാനിന്നുണര്‍ന്നെണീല്ക്കും ...
ഇനിയും എനിക്കീ നിദ്രയില്‍ നിന്നുണരണം ...!

മയില്‍ പീലി
മയില്‍ പീലി
------------------------
ഒരു പാട് മയിലുകള്‍കിടയില്‍, പീലി വിടര്‍ത്തിയാടുന്ന ആണ്‍മയിലിന്റെ വര്‍ണപ്പകിട്ടുണ്ടായിരുന്നു , അവന് ! അതില്‍ നിന്ന് ഒരു മയില്‍പീലി ഞാന്‍ ചോദിച്ചു വാങ്ങി......നല്ല ഭംഗിയുണ്ടായിരുന്നു.... ആ പീലിക്ക്....ഏറ്റവും വലുതായിരുന്നു അത് !
പുസ്തകതാളില്‍ ഇപ്പോഴും അത് ഞാന്‍ സൂക്ഷിക്കുന്നു. എന്നെങ്കിലും കണ്ടു മുട്ടുമ്പോള്‍ അവനു തിരികെ സമ്മാനിക്കാനായ്,,,, .. !! പക്ഷെ , അവന്‍ തിരിച്ചു വരുമോ?...
എനിക്ക് തന്നിട്ട് പോയ അവന്റെ ജീവന്റെ അംശം...ആ മയില്‍പീലിതുണ്ട്..........,,, .... മറന്നു കാണുമോ ... ?
കാത്തിരിപ്പിനൊടുവില്‍ അവന്‍ വന്നു ....പീലികള്‍ കൊഴിഞ്ഞു .. സൌന്ദര്യം വറ്റി വരണ്ടു.... ഞാന്‍ ഓടി ചെന്ന്.. അവനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു ...അവന്റെ കണ്ണുകളും നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു.. അവന്‍ പറഞ്ഞു തുടങ്ങി.! സൌന്ദര്യത്തിന്റെ നിറവില്‍ പാറി നടക്കുമ്പോള്‍ ചോദിച്ചവര്‍ക്കെല്ലാം അവന്‍ പീലി കൊടുത്തു കൊണ്ടേയിരുന്നു...!
സ്നേഹത്തോടെ ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാന്‍ അവനു കഴിഞ്ഞില്ല . അവസാനം, ഭംഗി കുറഞ്ഞു തുടങ്ങിയപ്പോള്‍ .. അവരെല്ലാം മുഖം തിരിഞ്ഞു നടന്നു..... അവസാനം എനിക്ക് നിന്നെ ഓര്‍മ്മ വന്നു .... നിന്റെ സ്നേഹം എന്നെ തിരികെ വിളിക്കുന്നോ എന്ന് തോന്നി , വന്നു നോക്കാമെന്നു കരുതി , പക്ഷെ, ഇത്രയും നീ എന്നെ സ്നേഹിക്കുന്നെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല .... ഇനി എനിക്ക് സന്തോഷമായ് തിരികെ പോകാമല്ലോ ... ഞാന്‍ അവനോടു അപേക്ഷിച്ചു,, എന്നെ വിട്ടു പോകരുതെന്ന് ... ഇപ്പോള്‍ , എന്റെ കൂടെ ഒരു ജീവിതം മുഴുവന്‍ ....ഒരുമിച്ചു .....എന്റെ സ്നേഹ കൂട്ടില്‍ അവനുണ്ട് ..... എന്റെ മാത്രമായി ...!
—------------------------
ഒരു പാട് മയിലുകള്‍കിടയില്‍, പീലി വിടര്‍ത്തിയാടുന്ന ആണ്‍മയിലിന്റെ വര്‍ണപ്പകിട്ടുണ്ടായിരുന്നു , അവന് ! അതില്‍ നിന്ന് ഒരു മയില്‍പീലി ഞാന്‍ ചോദിച്ചു വാങ്ങി......നല്ല ഭംഗിയുണ്ടായിരുന്നു.... ആ പീലിക്ക്....ഏറ്റവും വലുതായിരുന്നു അത് !
പുസ്തകതാളില്‍ ഇപ്പോഴും അത് ഞാന്‍ സൂക്ഷിക്കുന്നു. എന്നെങ്ക
എനിക്ക് തന്നിട്ട് പോയ അവന്റെ ജീവന്റെ അംശം...ആ മയില്‍പീലിതുണ്ട്.........
കാത്തിരിപ്പിനൊടുവില്‍ അവന്‍ വന്നു ....പീലികള്‍ കൊഴിഞ്ഞു .. സൌന്ദര്യം വറ്റി വരണ്ടു.... ഞാന്‍ ഓടി ചെന്ന്.. അവനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു ...അവന്റെ കണ്ണുകളും നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു.. അവന്‍ പറഞ്ഞു തുടങ്ങി.! സൌന്ദര്യത്തിന്റെ നിറവില്‍ പാറി നടക്കുമ്പോള്‍ ചോദിച്ചവര്‍ക്കെല്ലാം അവന്‍ പീലി കൊടുത്തു കൊണ്ടേയിരുന്നു...!
സ്നേഹത്തോടെ ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാന്‍ അവനു കഴിഞ്ഞില്ല . അവസാനം, ഭംഗി കുറഞ്ഞു തുടങ്ങിയപ്പോള്‍ .. അവരെല്ലാം മുഖം തിരിഞ്ഞു നടന്നു..... അവസാനം എനിക്ക് നിന്നെ ഓര്‍മ്മ വന്നു .... നിന്റെ സ്നേഹം എന്നെ തിരികെ വിളിക്കുന്നോ എന്ന് തോന്നി , വന്നു നോക്കാമെന്നു കരുതി , പക്ഷെ, ഇത്രയും നീ എന്നെ സ്നേഹിക്കുന്നെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല .... ഇനി എനിക്ക് സന്തോഷമായ് തിരികെ പോകാമല്ലോ ... ഞാന്‍ അവനോടു അപേക്ഷിച്ചു,, എന്നെ വിട്ടു പോകരുതെന്ന് ... ഇപ്പോള്‍ , എന്റെ കൂടെ ഒരു ജീവിതം മുഴുവന്‍ ....ഒരുമിച്ചു .....എന്റെ സ്നേഹ കൂട്ടില്‍ അവനുണ്ട് ..... എന്റെ മാത്രമായി ...!
ഒരു പുനര്‍ ജന്മം
ഒരു പുനര്‍ ജന്മം
--------------------------
പുനര്‍ജനിയുടെ തീരത്ത് നിന്ന് മടങ്ങുമ്പോള്‍......, എവിടെയോ കണ്ടു മറന്ന മുഖം പോലെ....പൊടുന്നനെ, ഒരു തേങ്ങല്‍ നെഞ്ചില്‍ പിടഞ്ഞു കുറുകിയോ, ശരിക്കും , അതവള്‍ തന്നെയോ...? ഈ പാപനാശിനീ തീരത്ത് എന്തിനായ്...! അതും ഞാന്‍ ഇപ്പോള്‍ ഒരു പുനര്‍ജന്മത്തിന്റെ പിറവിയില്‍ നില്‍കുമ്പോള്‍, കഴിഞ്ഞതെല്ലാം ഉപേക്ഷിച്ചു . പാമ്പ് പടം പൊഴിക്കും പോലെ .... എല്ലാം വിസ്മൃതിയിലേക്ക് തള്ളിയെറിഞ്ഞു.....ഒരു നോവായ് പടര്‍ന്നു നീറിയ ഓര്‍മ്മകളെല്ലാം ...ഈ പാപനാശിനിയില്‍ ബലിതര്‍പ്പണം ചെയ്തു മടങ്ങവേ ,,, എന്തിനായ് ,, ഇപ്പോള്‍... .... ......! !!!!..! !!
ഒരിക്കല്‍ ,,, എന്റെ ഉണര്‍വും നിദ്രയും അവളായിരുന്നു ! അഞ്ചു വര്‍ഷത്തിനു ശേഷം , മരണത്തില്‍ നിന്നെന്ന പോലെ , ഇപ്പോള്‍, ഞാന്‍ ജീവിതത്തിലെക്കുള്ള നൂല്‍ പാതയില്‍ നില്ക്കുമ്പോള്‍ , വീണ്ടും അവളെ കാണിച്ചു , കാലം എന്നെ കളിപ്പിക്കുകയാണോ...? അതോ, ഞാനിപ്പോഴും ആ ഉന്മാദ വിഭ്രമങ്ങളില്‍ തന്നെയാണോ? ഇല്ല ആ ജന്മം കഴിഞ്ഞു,, ഞാനിപ്പോള്‍ പുതിയ തുടക്കത്തിലാണ് ..കണ്ടു മറന്ന സുന്ദര സ്വപ്നമായിരികും, ഇനി എനിക്കവള്‍... അത്ര മാത്രം , ഞാന്‍ ...... മറക്കാന്‍ തുടങ്ങി അവളെ ! പക്ഷെ .,,എന്നിട്ടും ....... ഒരു ... തേങ്ങല്‍ ... പിടച്ചില്‍..........., കഴിയുന്നില്ലാല്ലോ........എ
ഒരു ചിത
ഒരു ചിത
--------------------
ചിത , ഒരു പ്രതിബിംബമാണ് ...
ദേഹി , ദേഹത്തെ വിടുന്നതും
ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നതും
ദേഹി കൊണ്ട് നടന്ന ആവാസ ത്യാഗം ...
എന്തെങ്കിലും സ്നേഹം ദേഹത്തോട്
ഉണ്ടെങ്കില്‍ ഇനി മുതല്‍ ഉപേക്ഷിക്കാന്‍
ദേഹിയോടു ചെയ്യുന്ന വിളംബരം ....!
ചിത ഒരു പ്രതിബിംബമാണ് ...
ദേഹം നേടിയ പുണ്യ പാപ ബോധങ്ങളുടെ ..
ദേഹം നേടിയ നന്മ തിന്മകളുടെ ..,
ഒടുവില്‍ എല്ലാം ഇവിടെ വിട്ടു പോകുന്നു ..
ചിലരെ ഓര്‍ക്കാന്‍ എന്തെങ്കിലും അടയാളം
എന്നെന്നേക്കുമായി അവര്‍ കരുതി വയ്കുന്നു
ലോകത്തിനായ് ...ഗാന്ധിജി , മദര്‍ തെരേസ ...എന്നിവര്‍ !

ദാര്‍ശനിക ചിന്തകള്‍ (philosophical thoughts )
ദാര്‍ശനിക ചിന്തകള്‍ (philosophical thoughts )
--------------------------------------------------------------------------
എന്റെ സ്വര്‍ഗം ഞാന്‍ ഭൂമിയില്‍ തന്നെ കാണുന്നു കുട്ടി ....!
സ്വര്‍ഗ്ഗവും , നരകവും ഭൂമിയില്‍ തന്നെ എങ്കില്‍ ..എന്താണ് സ്വര്‍ഗം ..?
നാം സൃഷ്ടിക്കുന്ന ചിന്തകള്‍ , നമ്മുടെ മനസ്സാണ് സ്വര്‍ഗം ...
എങ്കില്‍ എന്താണ് മനസ്സ് ?
നീ എന്ന ബ്രഹ്മം , നിന്റെ ചിന്തകള്‍ ... എന്താണോ അത് തന്നെ നീ... തത്വം അസി (തത്വമസി ) .
എന്റെ ചിന്തകള്‍ എല്ലാം ശെരിയാണോ ..?
അത് അവരവര്‍ തീരുമാനിക്കും പോലെ ... എന്റെ ശരികള്‍ നിനക്ക് തെറ്റാവാം ..നിന്റെ ശരികള്‍ എനിക്കും തെറ്റെന്നു തോന്നാം ...
ഇന്നത്തെ ശരികള്‍ നാളത്തെ തെറ്റാവാം ...എല്ലാം കാഴ്ചപ്പാട് പോലെയിരിക്കും . എല്ലാം ബ്രഹ്മം ... ചിലരുടെയുള്ളില്‍ ബ്രഹ്മം
ഇരുട്ടിലാണ്ട് കിടക്കും .... ചിലര്‍ അതിനെ ക്ലാവു പിടിക്കാതെ തേച്ചു മിനുകിയ ഓട്ടു വിളക്ക് പോലെ ...ഏഴുതിരിയിട്ടു ജ്വലിപ്പിച്ചു വയ്ക്കും ...
ചിലര്‍ പൊടി തട്ടി വയ്ക്കും ... അതും അവരവരുടെ യുക്തി പോലെ ...!
എങ്കില്‍ ആത്മഹത്യ ശരിയോ ,തെറ്റോ ...?
ഇതിന്റെ ഉത്തരം ഞാന്‍ പറഞ്ഞതിലുണ്ട് കുട്ടി ... അവരവരുടെ യുക്തിയാണ് പ്രധാനം ...!
അതെങ്ങിനെ ശരിയാവും ? പിന്നെന്തിനാ ലോ ആന്‍ഡ് ഓര്‍ഡര്‍ ...?
ലോ മനുഷ്യ നിര്‍മിതമാണ് ... അതില്‍ തെറ്റുകളില്ലേ ... മുഴുവനും ശരിയാക്കുവാന്‍ ദൈവത്തിനു കഴിയുന്നില്ല ...ശരികള്‍ മാത്രമാണ് ദൈവം ചെയ്യുന്നതെങ്കില്‍ ഇവിടെ നന്മകള്‍ മാത്രമല്ലെ ഉണ്ടാവൂ ...! ബ്രഹ്മം ഒരു ഊര്‍ജത്തില്‍ നിന്നുണ്ടായത് ...ആ ഊര്‍ജം ചിലര്‍ ഈശ്വരനെന്നു പേരിട്ടു വിളിക്കുന്നു ... ജനന മരണങ്ങള്‍
സത്യമെങ്കില്‍ ആ ഊര്‍ജവും സത്യം ...! അജ്ഞാനികള്‍ അത് തിരിച്ചറിയുന്നില്ല . അവനവന്‍ ആണ് ശരിയെന്നു അവര്‍ അഹങ്കരിക്കുന്നു . എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉള്ളില്‍ തന്നെ ഉണ്ടെന്നിരിക്കെ ...പുറത്തു തേടുന്നത് മായയില്‍ ഭ്രമിക്കുന്ന കൊണ്ടാണ് . നിന്റെ ചോദ്യങ്ങള്‍ക് ഉത്തരം തിരയേണ്ടത് നിന്നില്‍ തന്നെയാണ് .
മനസ്സ് ശുദ്ധമാക്കിയാല്‍ നമുക്കത് സാധിക്കും . അരുതെന്ന് തോന്നിക്കുന്ന ചിന്തകള്‍ എല്ലാ തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്പേ നമ്മെ വിലക്കും ...അതാണ് മനസാക്ഷി , അല്ലെങ്കില്‍ മനസ്സ് . ആ പിന്‍വിളി കേള്‍കുമ്പോള്‍ അനുസരിച്ചാല്‍ ഇവിടെ സ്വര്‍ഗം ഉണ്ടാക്കാം . അതാണ് ബ്രഹ്മം .
മനസ്സ് എന്ന് പറയുന്നതു മനുഷ്യ ശരീരത്തില്‍ എവിടെയാണിരിക്കുന്നത് ..?
യാതൊന്നു നമ്മെ ജഡമാക്കി ശരീരത്തില്‍ നിന്ന് വിട്ടു പോകുന്നുവോ ..അതാണ് മനസ്സെന്നും ബ്രഹ്മമെന്നും ആത്മാവെന്നും പല പേരില്‍ അറിയപ്പെടുന്ന പ്രാണന്‍ .
അതില്ലാതെ വരുമ്പോള്‍ ശരീരം ജഡമായി . അത് നമ്മുടെ രക്തം പോലെ ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു .
സ്ത്രീയും പുരുഷനും പ്രേമിക്കുന്ന ആ വികാരമാണോ ...ആത്മാവ് ..? മരിക്കുമ്പോള്‍ മാത്രമാണോ ഇതുണ്ടാകുന്നത് ..?
ആത്മാവിനു മരണമില്ല ... വസ്ത്രം മാറുന്നത് പോലെ അത് ശരീരം വിട്ടു പോകുന്നു ... മനുഷ്യ ശരീരത്തില്‍ ജീവ വായു പോലെ നിലനില്‍കുന്നു . പഞ്ച ഭൂതങ്ങള്‍ , പഞ്ചേന്ദ്രിയങ്ങള്‍ എല്ലാം അതിനു സ്വന്തം . എല്ലാ വികാരങ്ങളും അതിനടിമകള്‍ .. പ്രേമം മാത്രമല്ല . ദേഹിയില്ലെങ്കില്‍ ദേഹമില്ല ....!

ധൈര്യം
ധൈര്യം
------------
ആനക്കാരനോട് ഞാന്‍ , ഒരു ആന വാല്‍ ചോദിച്ചു ,
അമര്‍ത്തി മൂളി അയാളെന്നെ നിരാകരിച്ചു. ...
എനിക്കാനയോടു ചോദികാമായിരുന്നു...
ഞാന്‍ ചോദിച്ചു ...ആരും കാണാതെ ...!
ആനയെനിക്കു തലയാട്ടി തന്നു സമ്മതം.......
പക്ഷെ, പേടി മാറ്റാന്‍ , ആനവാല്
ചോദിച്ച ഞാനെങ്ങനെ ആന
പറഞ്ഞാലും വാലെടുകും...?
എന്നിട്ടിപ്പോള്‍ ആനവാല്‍മോഹം ബാക്കി !
പറഞ്ഞു പേടിയുണ്ടേല്‍ ഒരുപായം ...
ആനക്കടിയില്‍ നൂണ്ടു വന്നാലെല്ലാ
പേടിയും മാറ്റി ധീരനാകാം ....
അപ്പോഴും സംശയം ബാക്കി ...
ആനയെ പേടിച്ചിരിക്കും ഞാന്‍ എങ്ങനെ
ആനക്കടിയില്‍ നൂണ്ടു പോകും ....?
മാറിക്കളിക്കും ചോദ്യങ്ങള്‍ അനവധി ...
നിരന്തരം എന്നെ അധീരനാക്കുമ്പോള്‍ ,
വീണ്ടും ധൈര്യം തേടി ആനക്കാരനു മുന്നില്‍...
...!..?------------

അതും പോകട്ടെ , ആനവാല്‍രോമം കെട്ടിയാല്‍ ...
പേടി മാറുമെങ്കില്‍ , ഇത്രേം രോമമുള്ളോരാന
എന്തിനാനക്കാരനെ പേടിക്കുന്നു ...!
salabha samaadhi
ഇനി എനിക്കീ ശലഭ കൂടില്‍ നിന്നും
പാറി പറക്കും ശലഭമായുണരേണ്ട ...
അനന്ത നീലിമാകാശം കൊതിപ്പിക്കുന്നുമില്ല
അല്പായുസ്സും പേറി ഞാന്‍ ഇതില്‍ സമാധിയാവാം !
എനിക്കീ കാപട്യ ലോകത്തെക്കുണരേണ്ട ...!
ഓരോ പൂവിലും സ്നേഹം ചൊരിയാനുമില്ല !
മാരിവില്‍ നിറമാര്‍ന്ന ഈ കൂടാണിനി എന്റെ സ്വര്‍ഗം !
ബാഹ്യ ലോകമെന്നെ ഭ്രമിപ്പിക്കുന്നുമില്ല !
ഇനി ഇതാണെന്റെ സ്വര്‍ഗ്ഗവും , നരകവും ..
എനിക്കായി ഞാന്‍ തീര്‍ത്ത സമാധി...!

oru salabham
ചിത്ര ശലഭം ആയിരുന്നു അവള്‍ .
ഓരോ പൂവിനും സ്നേഹം കൊടുത്തു അവള്‍ .
ചില പൂക്കളില്‍ മുള്ളുകളും , ചിലതില്‍ വൃത്തികെട്ട ഗന്ധവും .
പക്ഷെ , അവള്‍ അതൊന്നും കണ്ടതും അറിഞ്ഞതും ഇല്ല .
അവള്‍ സ്നേഹം കൊടുത്കൊണ്ടിരുന്നതും, കണ്ടതും
പൂക്കളുടെ ആത്മാവിനെ ആയിരുന്നു ....!
പലപ്പോഴും , ആ പൂമ്പാറ്റയുടെ ദേഹം
പൂവിലെ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിഞ്ഞിരുന്നു .
എന്നിട്ടും, അവള്‍ക് വേദനിച്ചതെയില്ല ...
അവളുടെ രക്തത്തിന് നിറമില്ലായിരുന്നു ...
എന്നാല്‍, ഒരിക്കല്‍ ഒരു പൂവ് ...
അവള്‍ ആ പൂവിനെ ഒരു പാട് ഹൃദയത്തില്‍ ആരാധിച്ചിരുന്നു .
അതിന്റെ ഗാന്ഭീര്യം ... അവള്‍ വേറിട്ട ഒരു സ്ഥാനം കൊടുത്തിരുന്നു .
ആ പൂവ് തന്നെ അവളുടെ സമാധിക്കു കാരണമായി .
ഒരിക്കല്‍ , ഒറ്റക്കുത്തിനു അത് അവളുടെ ആത്മാവില്‍ മുറിവേല്പിച്ചു ...
അല്ലെങ്കില്‍ ആ പൂവിനു മാത്രേ അവളുടെ ആത്മാവിനെ സ്പര്‍ശിക്കാന്‍ കഴിയുമായിരുന്നുള്ളൂ ...!
ആ ശലഭം ചെയ്ത തെറ്റും അതായിരുന്നു ...ആത്മാവിലേക്ക് പകര്‍ത്തിയ സ്നേഹം കൊടുത്തത് ...!
നിറം ഇല്ലാത്ത ചോര ആയതു കൊണ്ട് , രക്തം വാര്‍ന്നോഴുകുന്നതും ആരും കണ്ടില്ല ..

pinakkam
ഒരു പേമാരി പെയ്തിറങ്ങി പോയി ...!
ഇങ്ങനെയും പിണങ്ങാം എന്ന് ഇപ്പോള്‍ മനസ്സിലായി .
ആ പിണക്കങ്ങള്‍ ഒരു നീറ്റല്‍ പകരുന്നു ...
ആ നോവും പിടച്ചിലും ഇണങ്ങുമ്പോള്‍ ഒരു നൊമ്പരമാവുന്നു .
എങ്കിലും ആ നൊമ്പരത്തിന് ഒരു സുഖം ഉണ്ട്.
നനുത്ത രോമങ്ങള്‍ പകരുന്ന ചൂട് ,
ഹൃദയത്തെ തരളിതമാക്കുന്ന ഒരു ഭാവം ...
എങ്കില്‍ പോലും ഇനിയും ഒരു പിണക്കം ....
അതെന്നെ തകര്‍ത്തു തരിപ്പണമാക്കും ...!

Saturday, 2 March 2013
kadhaapaathram
ഇന്നും , അവള്‍ വന്നു ... എന്റെ കഥാപാത്രം ! കയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു .....! എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് ഇന്നും മടങ്ങിയത് ... കാരണം അവള്‍, അവനെ വല്ലാതെ സ്നേഹിക്കുന്നു ... എന്റെ കഥയിലെ നായകനെ ..... ! എഴുതുന്ന കഥയിലെ കഥാപാത്രങ്ങളെ, കഥാകൃത്ത് സ്നേഹിക്കുന്നത് സ്വാഭാവികമല്ലേ ... ? അതും, എന്റെ ഭാവനയില്‍, ഞാന്‍ ആഗ്രഹിക്കുന്ന സര്‍വ ഗുണങ്ങളും ഉള്ള പുരുഷരൂപം ആകുമ്പോള്‍ പ്രത്യേകിച്ചും ..! ശരിക്കും എനിക്കവനോട് പ്രണയം തോന്നി . അതിലെന്താ തെറ്റ് ..? പ്രണയിക്കുന്നു, എന്നത് കൊണ്ട് സ്വന്തമാക്കും , എന്നര്‍ത്ഥമുണ്ടോ ..? ഇല്ലല്ലോ ..? പിന്നെ ഇവള്‍ എന്താ ഇങ്ങനെ ?
എന്നാലും , എനിക്കവളോട് അസൂയ ഉണ്ടെന്നുള്ളത് സത്യമാണോ ...? അവള്‍ അങ്ങിനെ പറഞ്ഞു , എന്നത് കൊണ്ട് സത്യമാകണം, എന്നില്ലല്ലോ അല്ലെ...? ഞാനെന്തിനസൂയപെടണം .... എന്റെ സൃഷ്ടി ... എന്റെ ഭാവന .... അധികം ദേഷ്യം പിടിപിച്ചാല്‍ ..... ങാ ....എന്നെ അവള്‍ക്ക് അറിയില്ല അതാ... ഞാന്‍ പേനയെടുത്ത് അവളുടെ കൊലപാതകം നടത്തും .... പിന്നെ അവള്‍ക്ക് , പുറത്തു വരാന്‍ കഴിയില്ല .... അത് ഞാന്‍ ചെയ്യും അറ്റ കൈ .... അവള്‍ എന്നെ പ്രേരിപിച്ചിട്ടല്ലേ ... അല്ല പിന്നെ ...!
ഞാനത് വേണമെന്ന് വച്ചല്ല ചെയ്തത് ... ഇപ്പോള്‍ , പ്രശ്നമാണ് .... അവള്‍ യക്ഷിയായ് ..കൂട്ടുകാരെ ..! വീണ്ടും എന്നെ കൊല്ലുമെന്ന് പറയുന്നു ... ഇനിയിപ്പോള്‍ എന്താ ഒരു വഴി .... ഉറങ്ങാന്‍ പറ്റുന്നില്ല .... ദയവായ് .... എന്നെ സഹായിക്കൂ ... ഈ യക്ഷി എന്നേം കൊണ്ടേ പോകൂ .... !
ഒടുവില്‍ ഞാനതും ചെയ്തു ...! വേറെ നിവൃത്തിയില്ലായിരുന്നു . ' കിടിലന്‍ ഗുരുക്കള്‍ ' എന്ന മന്ത്രവാദിയെക്കൊണ്ട് , ആ കാഞ്ഞിരത്തില്‍ അവളെ അങ്ങ് തളച്ചു . എന്നോടാണോ കളി ...!

yakshi
ഒരു മിന്നാ മിനുങ്ങിനെ പോലെ അവള്‍ എന്റെ രാത്രികളില്‍ വെളിച്ചമായ് പറന്നിറങ്ങി.. പതിയെ, പതിയെ , ഞാന്‍ അവള്‍ക് അടിമപെട്ട് കൊണ്ടിരുന്നു ... യക്ഷിയോ , അപ്സരസ്സോ , ഏതായാലും എന്നെ ഉപദ്രവിക്കുന്നതിനു പകരം സ്നേഹിച്ചു ....സ്നേഹിച്ചു, എന്നെ അടിമയാക്കി . എന്റെ ഉണര്‍വുകളും, നിദ്രകളും അവളുടെ സ്വന്തമായ് .....എനിക്കായ് ഞാന്‍ പോലും ഇല്ലാതായ്.....! അവസാനം , കണ്ണാടി നോക്കുമ്പോള്‍ എന്നെ ഞാന്‍, തിരിച്ചറിയാതായ്..... വലിഞ്ഞു മുറുകിയ ഞരമ്പുകള്‍...., ഉന്തി നില്‍കുന്ന കവിളുകള്‍ , ഇത് എന്റെ രൂപം തന്നെയാണോ എന്ന് പോലും തിരിച്ചറിയാന്‍ ആവുന്നില്ല .... ഉര്‍വശിയെ, സ്നേഹിച്ച പുരൂരവസ്സിനു പോലും ഇങ്ങനെ ഒരു അനുഭവം ഇല്ലാല്ലോ ? എങ്കിലും എനിക്കവളെ കൂടാതെ കഴിയില്ല...!
upahaaram
ഇന്ന് അവന്‍ എനിക്കൊരു സ്നേഹോപഹാരം തന്നു ... ഒരു പൂമൊട്ടു .. അതില്‍ മഞ്ഞു തുള്ളികള്‍ ചുംബിച്ചുറങ്ങിയിരുന്നു ...! ഇത് വിടര്‍ന്നു കൊഴിയും വരെയെങ്കിലും നിനക്ക് എന്നെ സ്നെഹിക്കാമൊ എന്നവന്‍ ചോദിച്ചു ... ഞാന്‍ ഒന്നും പറയാതെ തിരിഞ്ഞു നടന്നു ...എന്തേ അവനു മനസ്സിലായില്ല ... ആ മഞ്ഞു തുള്ളികള്‍ പോലെ എന്റെ സ്നേഹവും അവനെ ചുംബിച്ചുറങ്ങുകയാണെന്നു
unarooo....
ഒരു നോണ്‍ പൊളിറ്റിക്കല്‍ പാര്‍ട്ടി ഉണ്ടാകി യുവ ജനത സംഘടികേണ്ട സമയമായിരിക്കുന്നു .... ഇന്ത്യയുടെ ഈ പോക്ക് എങ്ങോട്ടാണ്?? ഇതാണോ ഡെമോക്രസി....? ജനങ്ങള്‍ക്
വേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ഇന്ത്യ ഇതാണോ ? യുവ ഇന്ത്യ ,,, നിനക്ക് നാണം തോന്നുന്നില്ലേ ? ഇനിയും ഉറകം തൂങ്ങി ഇരുന്നാല്‍...... ബ്രിട്ടീഷ് കോളനി ആവും ഇതിലും ഭേദം എന്ന് ചിന്തിക്കേണ്ടി വരും...അല്ലേലും ഇപ്പോള്‍ , ഇതിലും ഭേദം അത് തന്നെ ആയിരുന്നു... ഒരു കമ്പനിയുടെ കീഴില്‍ ഉള്ള അടിമത്തമാണ് പല കമ്പനിക്ക് അടിമത്തപെടുന്നതിലും നല്ലത് ..... ഇപ്പോള്‍ ഇന്ത്യയുടെ മണ്ണും , പുഴയും സ്വത്തും, കൊട്ടാരവും എല്ലാം വിറ്റല്ലോ .. ഇനി എന്തുണ്ട് ബാക്കി ? വില കൂട്ടാനുള്ള തീരുമാനം വരെ വിറ്റു കളഞ്ഞില്ലേ .......!!! ഉണരൂ... ഇനിയും ഉണര്‍ന്നില്ലേല്‍ അവര്‍ നമ്മുടെ ചേതനകളെ വില്കും. ... ഇപ്പോള്‍ അടുക്കള വരെ എത്തി നില്കുന്നു ... നാളെ നമ്മള്‍ എന്ത് പാചകം ചെയ്യണമെന്നു അവര്‍ തീരുമാനിക്കും......!
— kalyaana veedu
സന്ധ്യക്കിന്നു ചുവപ്പ് കൂടുതല്‍ ആയിരുന്നു ...! അവളുടെ മുഖത്തും അത്രയും ചുവപ്പ് ശോണിമ പകരുന്നുണ്ടായിരുന്നു .... സീത കല്യാണ വൈഭോകമെ ..... കല്യാണ വീട്ടില്‍ ഉച്ചത്തില്‍ വച്ചിട്ടുണ്ട് .... ചന്ദനത്തിരിയുടെയും ധൂപകുറ്റിയുടെയും സുഗന്ധം അന്തരീക്ഷത്തിനും ഈ സന്ധ്യക്കും മാറ്റ് കൂട്ടുന്നു . ചേച്ചിയുടെ കല്യാണ രാത്രിയില്‍ അനിയത്തിയെ
പെണ്ണ് കാണാന്‍ വന്ന ചെറുക്കന്റെ കൂട്ടുകാരന്‍ .... ആ റോളിലേക്കു എന്നെ തള്ളി വിട്ട കല്യാണ ചെക്കന്‍ അപ്പുറത്ത് കാഴ്ച കണ്ടു രസിക്കുകയാവാം . എങ്കിലും അവന്റെ സെലക്ഷന്‍ കൊള്ളാം . സുന്ദരി...ലാളിത്യം ... നല്ല വീട്ടുകാര്‍ ... പക്ഷെ , ഞാന്‍..... ....എങ്ങനെ ....ഇവളോട് പറയും .... എനിക്ക് പറ്റില്ലെന്ന് .. കണ്ടിട്ട് വേണ്ടെന്നു പറയാനും ആവുന്നില്ല . ഞാന്‍ അവളോട് സംസാരികുന്നതിനു മുന്നേ ... അവള്‍ എന്റെ നേര്‍ക് ഒരു പേപ്പര്‍ നീട്ടി .... അവളുടെ മുഖത്ത് നാണമുണ്ടായിരുന്നു ....എന്ത് ഭംഗിയാണ് പെണ്ണിന്റെ നാണത്തിന് .... ആദ്യ കാഴ്ച്ചയില്‍ തന്നെ എന്നെ ഇവള്‍ മയക്കിയിരിക്കുന്നു .
ആ പേപ്പര്‍ ഞാന്‍ തുറന്നു നോക്കി ... അതിശയം , അതെന്റെ പെന്‍സില്‍ സ്കെച്ചായിരുന്നു . എങ്ങനെ ....? മുഖം ഉയര്‍ത്തി നോക്കിയപ്പോഴേക്കും അവള്‍ ഓടിപോയ്കഴിഞ്ഞു .
എന്ത് വേണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം അവിടെ നിന്നു . അപ്പോഴേക്കും അവന്‍ വന്നു , കല്യാണ ചെറുക്കന്‍ , എന്റെ കൂട്ടുകാരന്‍ . ഞാന്‍ സ്കെച് അവനു കൊടുത്തു .
ഒരു കള്ളച്ചിരി അവന്റെ മുഖത്ത് കണ്ടു . ഇത് കൊണ്ടാണ് ഞാന്‍ നിന്നോട് അവളെ കാണാന്‍ പറഞ്ഞത് , എന്നവന്‍ പറഞ്ഞു ... അവള്‍ സ്വപ്നത്തില്‍ കണ്ട രൂപം വരച്ചതാണ് ..... അത് നീയാണെന്ന് തിരിച്ചറിഞ്ഞപോള്‍ നിന്നെ അവളെ കാണിക്കണമെന്നു തോന്നി . അവളോട് പറഞ്ഞു നിന്നെ കാണിച്ചു തരാമെന്നും . ഇനി നീ എന്ത് വേണേലും തീരുമാനിക്കൂ .... അവന്‍ തിരിഞ്ഞു നടന്നു .
എന്റെ ആദര്‍ശങ്ങള്‍ .....അതൊക്കെ ഇനി ..... ആരും ഇല്ലാത്ത പാവം പെണ്‍കുട്ടിയെ മാത്രം സ്വീകരിക്കൂ ... എന്ന പിടിവാശി ,,, ഇനി ഞാന്‍ എന്ത് വേണം ... അവന്‍ നിര്‍ബന്ധിച്ചപ്പോള്‍
കണ്ടിട്ട് ഒഴിവു പറയാന്‍ കരുതി വന്നു . പക്ഷെ .... ഈ പെണ്‍കുട്ടി ..... ശെരിക്കും ഇവള്‍ ആരാണ് ..? ഞാന്‍ എങ്ങനെ വേണ്ടെന്നു പറയും ...? ഒരുത്തരം കിട്ടുന്നില്ല . എന്തായാലും നാളത്തെ പ്രഭാതം കാണാന്‍ ഇവിടെ നില്കുന്നില്ല . എങ്ങോട്ടെങ്കിലും പോയികളയാം .
—പെണ്ണ് കാണാന്‍ വന്ന ചെറുക്കന്റെ കൂട്ടുകാരന്‍ .... ആ റോളിലേക്കു എന്നെ തള്ളി വിട്ട കല്യാണ ചെക്കന്‍ അപ്പുറത്ത് കാഴ്ച കണ്ടു രസിക്കുകയാവാം . എങ്കിലും അവന്റെ സെലക്ഷന്‍ കൊള്ളാം . സുന്ദരി...ലാളിത്യം ... നല്ല വീട്ടുകാര്‍ ... പക്ഷെ , ഞാന്‍..... ....എങ്ങനെ ....ഇവളോട് പറയും .... എനിക്ക് പറ്റില്ലെന്ന് .. കണ്ടിട്ട് വേണ്ടെന്നു പറയാനും ആവുന്നില്ല . ഞാന്‍ അവളോട് സംസാരികുന്നതിനു മുന്നേ ... അവള്‍ എന്റെ നേര്‍ക് ഒരു പേപ്പര്‍ നീട്ടി .... അവളുടെ മുഖത്ത് നാണമുണ്ടായിരുന്നു ....എന്ത് ഭംഗിയാണ് പെണ്ണിന്റെ നാണത്തിന് .... ആദ്യ കാഴ്ച്ചയില്‍ തന്നെ എന്നെ ഇവള്‍ മയക്കിയിരിക്കുന്നു .
ആ പേപ്പര്‍ ഞാന്‍ തുറന്നു നോക്കി ... അതിശയം , അതെന്റെ പെന്‍സില്‍ സ്കെച്ചായിരുന്നു . എങ്ങനെ ....? മുഖം ഉയര്‍ത്തി നോക്കിയപ്പോഴേക്കും അവള്‍ ഓടിപോയ്കഴിഞ്ഞു .
എന്ത് വേണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം അവിടെ നിന്നു . അപ്പോഴേക്കും അവന്‍ വന്നു , കല്യാണ ചെറുക്കന്‍ , എന്റെ കൂട്ടുകാരന്‍ . ഞാന്‍ സ്കെച് അവനു കൊടുത്തു .
ഒരു കള്ളച്ചിരി അവന്റെ മുഖത്ത് കണ്ടു . ഇത് കൊണ്ടാണ് ഞാന്‍ നിന്നോട് അവളെ കാണാന്‍ പറഞ്ഞത് , എന്നവന്‍ പറഞ്ഞു ... അവള്‍ സ്വപ്നത്തില്‍ കണ്ട രൂപം വരച്ചതാണ് ..... അത് നീയാണെന്ന് തിരിച്ചറിഞ്ഞപോള്‍ നിന്നെ അവളെ കാണിക്കണമെന്നു തോന്നി . അവളോട് പറഞ്ഞു നിന്നെ കാണിച്ചു തരാമെന്നും . ഇനി നീ എന്ത് വേണേലും തീരുമാനിക്കൂ .... അവന്‍ തിരിഞ്ഞു നടന്നു .
എന്റെ ആദര്‍ശങ്ങള്‍ .....അതൊക്കെ ഇനി ..... ആരും ഇല്ലാത്ത പാവം പെണ്‍കുട്ടിയെ മാത്രം സ്വീകരിക്കൂ ... എന്ന പിടിവാശി ,,, ഇനി ഞാന്‍ എന്ത് വേണം ... അവന്‍ നിര്‍ബന്ധിച്ചപ്പോള്‍
കണ്ടിട്ട് ഒഴിവു പറയാന്‍ കരുതി വന്നു . പക്ഷെ .... ഈ പെണ്‍കുട്ടി ..... ശെരിക്കും ഇവള്‍ ആരാണ് ..? ഞാന്‍ എങ്ങനെ വേണ്ടെന്നു പറയും ...? ഒരുത്തരം കിട്ടുന്നില്ല . എന്തായാലും നാളത്തെ പ്രഭാതം കാണാന്‍ ഇവിടെ നില്കുന്നില്ല . എങ്ങോട്ടെങ്കിലും പോയികളയാം .
virunnukaar
എന്റെ വിരുന്നുകാരന്‍
----------------------------------------
അവന്‍ വന്നു കൂട്ടി കൊണ്ട് പോകും മുന്നേ ... അവനെ പറ്റിച്ചു എങ്ങോട്ടെങ്കിലും ഓടിപ്പോകുകയോ,
ഒളിച്ചിരിക്കുകയോ ചെയ്യണമെന്നു കരുതിയാണ് ഞാന്‍ ഇറങ്ങിയത് .... പക്ഷെ , എന്നെ കൂട്ടാന്‍ ഒരു
മാലാഖയാണ് വന്നത്..! അവരുടെ മുഖത്ത് അസാധാരണ ചൈതന്യമാരുന്നു ...ആ കണ്ണുകളില്‍ ഞാന്‍
എന്റെ അമ്മയുടെ വാത്സല്യം കണ്ടു.... വെളുത്ത മേഘ പുതപ്പു പോലെ വസ്ത്രമണിഞ്ഞവള്‍ ......!
അവന്‍ .... അവള്‍ ആയതെങ്ങനെ..? എന്നായിരുന്നു എന്റെ അടുത്ത ചിന്ത ... അവനോടുള്ള വെറുപ്പ്
അവളോടുള്ള ഇഷ്ടം.... ! അവന്റെ കറുത്ത രൂപവും ആ പോത്തിന്‍ പുറത്തെ വരവും എപ്പോഴും
എന്നെ ഭയപെടുത്തിയിരുന്നു ... ആശുപത്രി കിടക്കകരുകില്‍ .. അവന്‍ വന്നു നില്‍കുമ്പോള്‍ എനിക്ക്
ഭയമായിരുന്നു ...
ഇപ്പോള്‍. , എനിക്ക് നനുത്ത തൂവല്‍ കൊണ്ട് തലോടുംപോലെ ... അവര്‍ എന്റെ നെറ്റിയില്‍ കൈകള്‍
ചേര്‍ത്ത് വച്ച് എന്തൊക്കെയോ മന്ത്രിച്ചു ...ആ മന്ത്രണം പോലും എന്നില്‍ അലൌകികമായ ഒരു ആനന്ദം
നിറയ്കുന്നു ....ഒരിക്കലും , ഇതിനു മുന്നേ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തത എനിക്കനുഭവപ്പെടുന്നു ....
നേര്‍ത്ത ചന്ദന ഗന്ധമായിരുന്നു അവര്‍ക്ക് .... എന്റെ അമ്മയ്ക്കും അതെ ഗന്ധമായിരുന്നു എന്റെ
ഓര്‍മകളില്‍ എപ്പോഴും ....!
പെട്ടെന്ന് ഒരു വെളിച്ചം ..... കണ്ണ് അടഞ്ഞു പോകും പോലെ .... എനിക്ക് നോക്കാന്‍ പറ്റുന്നില്ല ....
കണ്ണ് തുറക്കുമ്പോഴേക്കും...ഞാന്‍ എവിടെ ആണെന്ന് ബോധതലം തേടുംബോഴേക്കും ...ഒരു പുകമറ
പോലെ അവര്‍ മാഞ്ഞു തുടങ്ങുന്നു ... എന്നിലെന്തോ ഊര്‍ജം വന്നു നിറയുന്ന പോലെ .... കണ്ണില്‍
അരണ്ട വെളിച്ചം ....പച്ച വിരിയിട്ട ജാലകങ്ങളും , എന്റെ കിടക്കയും പിന്നെ വെളുത്ത വസ്ത്രം ധരിച്ച
നഴ്സും ....! തിരിയെ ജീവിതത്തിലേക്ക് വീണ്ടും .....! ഇത്തവണയും ഞാന്‍ ജയിച്ചിരിക്കുന്നു .....!
— --------------------------
അവന് വന്നു കൂട്ടി കൊണ്ട് പോകും മുന്നേ ... അവനെ പറ്റിച്ചു എങ്ങോട്ടെങ്കിലും ഓടിപ്പോകുകയോ,
ഒളിച്ചിരിക്കുകയോ ചെയ്യണമെന്നു കരുതിയാണ് ഞാന്‍ ഇറങ്ങിയത് .... പക്ഷെ , എന്നെ കൂട്ടാന്‍ ഒരു
മാലാഖയാണ് വന്നത്..! അവരുടെ മുഖത്ത് അസാധാരണ ചൈതന്യമാരുന്നു ...ആ കണ്ണുകളില്‍ ഞാന്‍
എന്റെ അമ്മയുടെ വാത്സല്യം കണ്ടു.... വെളുത്ത മേഘ പുതപ്പു പോലെ വസ്ത്രമണിഞ്ഞവള്‍ ......!
അവന്‍ .... അവള്‍ ആയതെങ്ങനെ..? എന്നായിരുന്നു എന്റെ അടുത്ത ചിന്ത ... അവനോടുള്ള വെറുപ്പ്
അവളോടുള്ള ഇഷ്ടം.... ! അവന്റെ കറുത്ത രൂപവും ആ പോത്തിന്‍ പുറത്തെ വരവും എപ്പോഴും
എന്നെ ഭയപെടുത്തിയിരുന്നു ... ആശുപത്രി കിടക്കകരുകില്‍ .. അവന്‍ വന്നു നില്‍കുമ്പോള്‍ എനിക്ക്
ഭയമായിരുന്നു ...
ഇപ്പോള്‍. , എനിക്ക് നനുത്ത തൂവല്‍ കൊണ്ട് തലോടുംപോലെ ... അവര്‍ എന്റെ നെറ്റിയില്‍ കൈകള്‍
ചേര്‍ത്ത് വച്ച് എന്തൊക്കെയോ മന്ത്രിച്ചു ...ആ മന്ത്രണം പോലും എന്നില്‍ അലൌകികമായ ഒരു ആനന്ദം
നിറയ്കുന്നു ....ഒരിക്കലും , ഇതിനു മുന്നേ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തത എനിക്കനുഭവപ്പെടുന്നു ....
നേര്‍ത്ത ചന്ദന ഗന്ധമായിരുന്നു അവര്‍ക്ക് .... എന്റെ അമ്മയ്ക്കും അതെ ഗന്ധമായിരുന്നു എന്റെ
ഓര്‍മകളില്‍ എപ്പോഴും ....!
പെട്ടെന്ന് ഒരു വെളിച്ചം ..... കണ്ണ് അടഞ്ഞു പോകും പോലെ .... എനിക്ക് നോക്കാന്‍ പറ്റുന്നില്ല ....
കണ്ണ് തുറക്കുമ്പോഴേക്കും...ഞാന്‍
പോലെ അവര്‍ മാഞ്ഞു തുടങ്ങുന്നു ... എന്നിലെന്തോ ഊര്‍ജം വന്നു നിറയുന്ന പോലെ .... കണ്ണില്‍
അരണ്ട വെളിച്ചം ....പച്ച വിരിയിട്ട ജാലകങ്ങളും , എന്റെ കിടക്കയും പിന്നെ വെളുത്ത വസ്ത്രം ധരിച്ച
നഴ്സും ....! തിരിയെ ജീവിതത്തിലേക്ക് വീണ്ടും .....! ഇത്തവണയും ഞാന്‍ ജയിച്ചിരിക്കുന്നു .....!
Subscribe to:
Posts (Atom)