Thursday 7 March 2013

anveshanam

മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ തുടച്ചു കളഞ്ഞു , അയാള്‍ നടന്നു കൊണ്ടേയിരുന്നു ...
തേടുന്നതെന്തെന്നു പോലും നിശ്ചയമില്ലായിരുന്നു  അയാള്‍ക്ക്  .! 
 എങ്കിലും പ്രിയപ്പെട്ടതെന്തോ ... അവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് ഒരു തോന്നല്‍ ...!
ഇടയ്ക്കിടെ , പോരൂ ...പോരൂ ...ഇവിടെ ..ഇവിടെ ... എന്നൊക്കെ  ആരോ വഴിതെളിക്കുന്നു ,
അതോ വഴിതെറ്റിക്കുന്നതോ ..?  അവസാനം , ആ ഗന്ധം ... അയാളെ ഒരിടത്തു  പിടിച്ചു നിര്‍ത്തും 
പോലെ ....!   അതെ , ഇതാണ് അയാള്‍ തേടിയ ഇടം ....അവളുടെ ഗന്ധം ....അവളില്‍ മാത്രം അയാള്‍ അനുഭവിച്ചിട്ടുള്ള ഒന്ന് . പക്ഷെ , ഗന്ധം മാത്രം... ഒന്നുകൂടി സൂക്ഷിച്ചു തിരഞ്ഞു ..ഗന്ധത്തിന്റെ ഉറവിടം  കണ്ടെത്താന്‍ ...!  അപ്പോള്‍ അയാളില്‍ ഒളിച്ചു കളിക്കുന്ന ഒരു കുട്ടിയെ കണ്ടെത്താനുള്ള  വെമ്പല്‍ കാണാമായിരുന്നു !  അയാള്‍ ഒരു മരത്തില്‍ ചെന്ന് മുട്ടി ... !  മഞ്ഞു പൊതിഞ്ഞിരുന്നു മരം മുഴുവന്‍ ..... അയാളെ കൊതിപ്പിച്ചിരുന്ന , മത്തു  പിടിപിച്ചിരുന്ന ആ ഗന്ധം അയാളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു ....!    അയാള്‍ നോക്കി ... ഉള്ളില്‍ തിരിച്ചറിഞ്ഞു തുടങ്ങി , അവളുടെ വാക്കുകള്‍ , " ഞാന്‍ വരും ..ഏതു  രൂപത്തിലും .... പക്ഷെ , നീ തിരിച്ചറിയും ... കാരണം , അത് പോലെ നിന്നെ ആരും നോക്കിയിട്ടുണ്ടാവില്ല , ആരും അറിഞ്ഞിട്ടുണ്ടാവില്ല ...സ്വാധീനിച്ചിട്ടുണ്ടാവില്ല ..!"   

അയാള്‍ തുകല്‍ സഞ്ചി തുറന്നു തിരയാന്‍ തുടങ്ങി .... ഒടുവില്‍ , ലഭിച്ചത് അയാള്‍ പുറത്തെടുത്തു ... ഉണങ്ങാന്‍ തുടങ്ങുന്ന കാട്ടു പൂവ് ...അയാള്‍ ആ മരത്തിലേക്ക് നോക്കി , പിന്നെ ചുറ്റിലും  നടന്നു നോക്കി ....  ഇല്ല , അത് പോലെ വേറൊന്നു കാണുന്നില്ല ... ! ഹാ ..... ഈശ്വരാ .... ഞാന്‍ എന്താണ് നഷ്ടപെടുത്തിയത് .... അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ...
ഗന്ധം മുഴുവന്‍ അയാളില്‍ വന്നു മൂടി അലിഞ്ഞു ....! "  നീ കളഞ്ഞിട്ടു പോയ എന്റെ സ്നേഹം ....,, ഇനി എന്താണ് എനിക്കും നിനക്കുമിടയില്‍ ബാക്കിയാവുന്നത് , മുഷിഞ്ഞു തുടങ്ങിയ ഈ ഉടുപ്പോ ..?  ഊരിയെറിയൂ  ..! വരൂ ... എന്നിലേക്ക്‌ ... നമുക്കിവിടെ കാറ്റാവാം .. മഞ്ഞാവാം  ... മഴയാവാം ...പൂക്കളാവാം ...ഒന്നായ്  അലിഞ്ഞു ചേരാം ...!  "

No comments:

Post a Comment