Sunday 3 March 2013

oru salabham


ചിത്ര ശലഭം ആയിരുന്നു അവള്‍ .
ഓരോ പൂവിനും സ്നേഹം കൊടുത്തു അവള്‍ .
ചില പൂക്കളില്‍ മുള്ളുകളും , ചിലതില്‍ വൃത്തികെട്ട ഗന്ധവും .
പക്ഷെ , അവള്‍ അതൊന്നും കണ്ടതും അറിഞ്ഞതും ഇല്ല .
അവള്‍ സ്നേഹം കൊടുത്കൊണ്ടിരുന്നതും, കണ്ടതും
പൂക്കളുടെ ആത്മാവിനെ ആയിരുന്നു ....!
പലപ്പോഴും , ആ പൂമ്പാറ്റയുടെ ദേഹം
പൂവിലെ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിഞ്ഞിരുന്നു .
എന്നിട്ടും, അവള്‍ക് വേദനിച്ചതെയില്ല ...
അവളുടെ രക്തത്തിന് നിറമില്ലായിരുന്നു ...
എന്നാല്‍, ഒരിക്കല്‍ ഒരു പൂവ് ...
അവള്‍ ആ പൂവിനെ ഒരു പാട് ഹൃദയത്തില്‍ ആരാധിച്ചിരുന്നു .
അതിന്റെ ഗാന്ഭീര്യം ... അവള്‍ വേറിട്ട ഒരു സ്ഥാനം കൊടുത്തിരുന്നു .
ആ പൂവ് തന്നെ അവളുടെ സമാധിക്കു കാരണമായി .
ഒരിക്കല്‍ , ഒറ്റക്കുത്തിനു അത് അവളുടെ ആത്മാവില്‍ മുറിവേല്പിച്ചു ...
അല്ലെങ്കില്‍ ആ പൂവിനു മാത്രേ അവളുടെ ആത്മാവിനെ സ്പര്‍ശിക്കാന്‍ കഴിയുമായിരുന്നുള്ളൂ ...!
ആ ശലഭം ചെയ്ത തെറ്റും അതായിരുന്നു ...ആത്മാവിലേക്ക് പകര്‍ത്തിയ സ്നേഹം കൊടുത്തത് ...!
നിറം ഇല്ലാത്ത ചോര ആയതു കൊണ്ട് , രക്തം വാര്‍ന്നോഴുകുന്നതും ആരും കണ്ടില്ല ..

No comments:

Post a Comment