Saturday 2 March 2013

akhora shivan



ആഘോരീ ... പ്രിയനേ , ഇനിയും ഈ പ്രയാഗില്‍ ...
നീ വരുമെന്ന് കരുതി ഒരു വ്യാഴവട്ടം കൂടി
കാത്തിരിക്കാന്‍ ഞാന്‍ ഒരുക്കമാണ് ...!
യുഗങ്ങളായി നിനകായി മാത്രം ...ഞാന്‍
നീ വരുമെന്ന് കരുതി ഓരോ വ്യാഴവട്ടവും
പിന്നിട്ടു പോകുമ്പോഴും നഷ്ടമാവുന്നത്
നിന്റെയും എന്റെയും ആയുസ്സിലെ
കണക്ക് പുസ്തകത്തിലെ ദിനങ്ങളാണ്
നമ്മുടെ പ്രണയത്തിലെ വസന്തങ്ങളാണ്
അറിയുക നീ ഇനിയും എന്നെ ...!
ഞാന്‍ ഇവിടെ അവസാനിച്ചാലും....
നിനകായ്‌ , നിന്നെ നേടാനായി
പുനര്‍ജനിച്ചു കൊണ്ടേയിരിക്കും
ഒരികലെങ്കിലും നീ എന്നെ സ്വീകരികില്ലേ !
ഒരു മാഘ പൌര്‍ണമിയിലെങ്കിലും
നീ എന്റേത് മാത്രമാവാന്‍ വരില്ലേ ...!
ആഘോരിയായാല്‍ അഘോര ശിവനെയല്ലാതാരേയും
സ്നേഹികയില്ലെന്നും ഒന്നിനോടും ആസക്തിയില്ലെന്നും
ഞാനെന്നെ പറഞ്ഞു പഠിപിച്ചിട്ടും... മനസ്സിലതും
ഉള്‍കൊള്ളുവാന്‍ എനിക്ക് കഴിയുന്നില്ലാ ....
ആഘോരീ ....ഇവീടെ ഈ യമുനാ തീരത്ത്
നിനക്കായി ....നിനകായി മാത്രം.. നിന്നെ മാത്രം
സ്മരണ പൂജ നടത്തി ...ധ്യാന പൂര്‍വ്വം
ഒരു വ്യാഴവട്ടം കൂടി ആഘോരീ .....!
വരിക വരിക വരിക എനികായി ...!

No comments:

Post a Comment