Saturday 2 March 2013

nostalgia...!


ഒരു തിരിച്ചു പോക്ക് ... എന്റെ ബാല്യത്തിലേക്ക് .... ഇത് പോലൊരു പാടത്തില്‍ നിന്നാണ് എന്റെ കളിക്കാലം തുടങ്ങുന്നത് .. എന്റെ കൂട്ടുകാരും ഞാനും കളിക്കുന്ന മൈതാനം കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ ആയിരുന്നു ...!
അതെല്ലാം ഇനി കാണുവാന്‍ പോലും പറ്റാത്ത വിധം കൈ വിട്ടു പോയിരിക്കുന്നു ...എന്റെ ബാല്യം പോലെ തന്നെ .
കേന്ദ്ര കലവറ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന p .w .d യുടെ പൈപ്പ് സൂക്ഷിപ്പ് കേന്ദ്രം ആയിരുന്നു മറ്റൊരു കളിസ്ഥലം ...പക്ഷെ , അതില്‍ കളിക്കാന്‍ പോകണമെങ്കില്‍ മൂന്നാള്‍ പൊക്കമുള്ള മതില്‍ ചാടണം ... ഞങ്ങള്‍ നാല് മക്കളെ നോക്കാന്‍ നിറുത്തിയ ആയമ്മയുടെ കണ്ണ് വെട്ടിച്ചു ഞാനും സഹോദരങ്ങളും കൂട്ടുകാരും കൂടി കൊച്ചു കരിങ്കല്ല് കൊണ്ട് തുരന്നുണ്ടാകിയ കുഴികളില്‍ ചവിട്ടി ആ മതില്‍ വലിഞ്ഞു കേറും . മുകളിലെതിയിട്ടു ഒറ്റ ചാട്ടമാണ് അപ്പുറത്തേക്ക് .
ഇത് രണ്ടും ഇന്ന് ഇല്ലാതായിരിക്കുന്നു ... എത്ര പേരക്കകളും പേരറിയാത്ത കായകളും പറിച്ചു തിന്നു മദിച്ചു നടന്ന ആ സ്ഥലം... ഇന്ന് നിങ്ങളൊക്കെ അറിയുന്ന ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റെഡിയം ആയി മാറിയപ്പോള്‍, ഞങ്ങള്‍ അനുഭവിച്ച ആ സങ്കടം ഇന്നും മാറിയിട്ടില്ല ...
ആ വയലും തോടുകളും നിരത്തി അവര്‍ റോഡുകള്‍ തീര്‍ത്തു ... ഇനി ഒരിക്കല്‍ പോലും ...താമര തണ്ടിനാല്‍ മാല തീര്‍ത്തു കഴുത്തിലണിയാനും കിളിതട്ടും , കുട്ടിയും കോലും . ക്രിക്കെറ്റ് , ഫുട്ബാള്‍ , ഹോക്കി എന്നിവ കളിച്ചു മദിക്കാനും എന്റെ മക്കള്‍ക്ക്‌ ഇതൊക്കെ കാണിച്ചു കൊടുക്കാനും സാധിക്കില്ലെന്ന് ഇന്ന് ഒരു ദുഖത്തോടെ ഓര്‍ക്കുന്നു ....!
 —

No comments:

Post a Comment