Thursday 7 March 2013

തിരിച്ചു വരവുകള്‍


 തിരിച്ചു വരവുകള്‍ 
-----------------------------------
ഊട്ടിയിലെ ....ഒരു തണുത്ത പ്രഭാതം ...   മഞ്ഞും , നനുത്ത മഴയും .... കോട മൂടിയ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയും ... ഞാന്‍ കിന്നാരം പറയാറുള്ള എന്റെ കൊച്ചുകിളികളും , പൂക്കളും ...!
പ്രഭാത സവാരിക്കായി ... നേര്‍ത്ത ആ മഞ്ഞു മഴയില്‍ അലിഞ്ഞു , ആര്‍ദ്രമായ  മനസ്സോടെ ഞാന്‍ നനഞ്ഞു കൊണ്ട് നടക്കുമ്പോള്‍ ....എന്നെ മറന്നു വേറൊരു ലോകത്തില്‍ ആകും എന്റെ മനസ്സ് ... ഈ കുളിര്‍ന്ന പ്രകൃതിക്ക് അല്ലാതെ മറ്റാര്‍ക്കാണ് ..എന്നെ ഇങ്ങനെ അടിമുടി തരളിതയാക്കുവാന്‍ കഴിയുക ! ഈ സന്തോഷത്തിനു പകരം വയ്ക്കാന്‍ മറ്റെന്തുണ്ട് ...!

 വീഥിയിലെങ്ങും  ആരുമില്ല . കൈകളില്‍ കയ്യുറകള്‍ ഉണ്ടായിട്ടും ...തണുപ്പ് വിരലുകള്‍ക്ക് നൊമ്പരം പകര്‍ന്നാലോ  എന്ന് പേടിച്ചു ... കൈകള്‍ കോട്ടിന്റെ പോക്കെറ്റില്‍ തിരുകി ഞാന്‍...! ."   "  "ഇനിയും  കൊതിയോടെ കാത്തിരിക്കാം ഞാന്‍ .... "  എന്ന മെലോഡിയസ് ഗാനം ... ഒരു മൂളി പാട്ടായ് മനസ്സില്‍ നിറച്ചു ...   ഞാനും എന്റെ പ്രിയപ്പെട്ട മഴയും മാത്രം ... രസകരം ...  മുന്‍പൊക്കെ  ,  ഊട്ടിയുടെ തണുപ്പിനെ ശപിച്ചിരുന്ന ഞാന്‍ ...  ഇപ്പോള്‍ അതുമായി പൊരുത്തപെടുക മാത്രമല്ല .....  ആസ്വദിക്കാനും  തുടങ്ങിയിരിക്കുന്നു ... എനിക്ക് തന്നെ എന്നെ മനസ്സിലാവുന്നില്ല ...!


ഞങ്ങളുടെ  ആ സ്വര്‍ഗത്തിലേക്ക് ...പൊട്ടിവീണത്  പോലെ ... മുന്നിലായ് രണ്ടു രൂപങ്ങള്‍ ...! ആരാവും എന്നറിയാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗം കൂട്ടി , വെറുതെ ഒരു കൌതുകം , അത്രേ മനസ്സിലുള്ളൂ ....  പക്ഷെ , രൂപങ്ങള്‍ക്ക്‌ വ്യക്തത വന്നു തുടങ്ങിയപ്പോള്‍ ... ഞാന്‍ നടത്തം സാവധാനം ആക്കി . കാരണം, മുന്നില്‍ നടക്കുന്നവര്‍ യുവ മിഥുനങ്ങള്‍ ആയിരുന്നു .  അവരുടെ ലോകത്തില്‍ ഒരു കട്ടുറുംബാവാന്‍  ഞാന്‍ ഇഷ്ടപെട്ടില്ല .


പക്ഷേ , എവിടെയോ ഒരു നൊമ്പരം ...  എന്തെന്നാല്‍, ഞാന്‍ ഒരു പാട് കൊതിക്കുന്നു ...അവരെ പോലെ സ്വന്തമായ ഒരു ലോകത്തില്‍ .. ഞാനും ഏട്ടനും മാത്രമായി വേറൊന്നിനെ കുറിച്ചും ചിന്തിക്കാതെ ... ഇങ്ങനെ ഒരുമിച്ചു നടക്കാന്‍ ...! എന്റെ പ്രിയനുമൊത്തു  കുറച്ചു  നേരമെങ്കിലും ഇങ്ങനെ ചിലവഴിക്കാന്‍ ...  സാധിക്കുമോ എന്നറിയില്ലാത്ത ഒരു ആഗ്രഹം ... ജീവിത സായന്തനങ്ങളില്‍ എങ്കിലും പ്രതീക്ഷിക്കാം ... പ്രതീക്ഷകള്‍ ആണല്ലോ മുന്നോട്ടു നയിക്കുന്നതും .  

എന്നെ സങ്കടപ്പെടുത്താന്‍ ... സവാരിയുടെ രസം കളയാന്‍  ... ഊട്ടിയുടെ ആ നാശം പിടിച്ച കാറ്റും തുടങ്ങി .  ഓരോ രോമ കൂപങ്ങളിലും നീട്ടല്‍ നിറച്ചു ... ചെവി കൊട്ടിയടക്കുന്ന ആ കാറ്റ് ... ഞാന്‍ തിരിച്ചു നക്കാന്‍ തുടങ്ങി .  അപ്പോഴും ,  ഒരു നൊമ്പരമായ് ആ കാഴ്ച എന്റെ ഉത്സാഹം കെടുത്തി മനസ്സില്‍ തെളിയുന്നു . 
ഒരു നിമിഷം ...  മിഴികളില്‍ നീര്‍ പൊടിഞ്ഞു ,  എങ്കിലും എന്റെ നിത്യ കാമുകനായ ആ നനുത്ത മഴ അത് തുടച്ചെടുത്തു ... എന്നെ  ആശ്വസിപ്പിക്കും പോലെ ...!


 പക്ഷേ ,  എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ... മഴയില്‍ നനഞ്ഞലിഞ്ഞു  , എന്റെ മുന്നില്‍ ഒരു രൂപം തെളിഞ്ഞു .  അതവനായിരുന്നു ...എന്റെ പ്രിയപ്പെട്ടവന്‍ ... എല്ലാ തിരക്കും മാറ്റി വച്ച് , എനിക്ക് മാത്രമായ് ...  എന്റെ ഈ കൊച്ചു സന്തോഷത്തിനായ് ... എന്റേത് മാത്രമാവാന്‍ വന്നവന്‍ ...!  ഞാന്‍ തിരിഞ്ഞു നടന്നു ... കൂടെ അവനും ... ചുണ്ടില്‍ നേര്‍ത്ത ചിരിയോടെ .. ഉള്ളില്‍ തുടികൊട്ടുന്ന ആഹ്ലാദത്തോടെ ... ഞാന്‍ അവനെ നോക്കി ....  എന്റെ ആര്‍ദ്രമായ മനസ്സിന് അവന്റെ കണ്ണുകളെ വായിക്കാന്‍ കഴിഞ്ഞു ...!     
  "" നിനക്ക് കൂട്ടായി എന്നും ഞാനുണ്ട് "" ! 

No comments:

Post a Comment