Tuesday 16 July 2013

pranayam an over view



പ്രണയത്തെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾ :
---------------------------------------------------------------------
എനിക്ക് കൃഷ്ണനോടാണ് ഏറ്റവും പ്രണയം
നിറഞ്ഞ സന്ധ്യയുടെ ചുവപ്പിനോടും പ്രണയം
നനുത്ത , ശബ്ദമില്ലാതെ പെയ്യുന്ന മഴയെയും
ആ മഴയിൽ പീലി നീർത്തിയാടുന്ന മയിലിനെയും
ഞാൻ ഒരു പോലെ അന്ധമായി പ്രണയിക്കുന്നു
പുക പോലെ എന്നെ മൂടി പുതപ്പിക്കുന്ന
കുളിർത്തു നനയിപ്പികുന്ന ഈ മഞ്ഞിനോടും പ്രണയം
ഹൃദയ തന്ത്രികളെ മീട്ടിയുണർത്തുന്ന, ഇമ്പമാർന്ന
ഈ രാഗാർദ്ര ഗീതങ്ങളോടും എനിക്ക് പ്രണയം
വിങ്ങി വിതുമ്പുമ്പോൾ എന്നെ അരുമയായി
തഴുകി തലോടുന്ന ഈ കാറ്റിനോടും പ്രണയം
തരളിതമാക്കുന്ന പുല്ലാംകുഴൽ നാദത്തോടും പ്രണയം
വിസ്മയിപ്പിക്കുന്ന കവിതകളോടും പ്രണയം
എന്നിലെ പ്രണയിനിയെ പ്രണയിച്ചു പ്രണയിച്ചു
പ്രേമാർദ്രയാക്കും മമ പ്രാണവല്ലഭനോടും പ്രണയം
നീലരാവുകളിൽ എനിക്കൊരു പുതപ്പായി മാറും
എന്റെ പ്രാണവല്ലഭൻ തൻ മാറിടത്തിൻ ചൂടിൽ
എല്ലാ വ്യഥകളുമൊഴുക്കി ഞാനുറങ്ങുമ്പോൾ
എന്റെയീ പ്രണയമെല്ലാമവനിൽ തന്നെയെന്നൊരൊറ്റ
തോന്നൽ എന്നിൽ പടരുന്നതും ഞാൻ അറിയുന്നു
എല്ലാ പ്രണയവും അവനിൽ അടങ്ങുന്നതും കാണുന്നു
അവനെ ഞാനെന്റെ കൃഷ്ണനായി കരുതുന്നു
അവിടെയാനെന്റെ പ്രണയം അന്തിമമായി
എന്നോട് തന്നെ എന്ന് ഞാൻ തിരിച്ചറിയുന്നു
അതെ എനിക്ക് പ്രണയം എന്നോട് മാത്രമെന്നും
എന്നിലൂടെ ഞാൻ എന്നെത്തന്നെ പ്രണയിക്കുന്നെന്നും
പ്രണയമെന്നാൽ എനിക്ക് ഞാൻ മാത്രമാണെന്നും ....!

No comments:

Post a Comment