Monday 4 March 2013

akhhora pranayam

ആഘോരാ ,,,, നിന്നെ പ്രണയിച്ച തെറ്റിനെന്നെ 
അവര്‍ , ജീവനോടെ ചിതയില്‍ കെട്ടി വച്ചു ....
പച്ചകര്‍പൂരം എരിയുമ്പോഴും , എന്നില്‍ 
പ്രതീക്ഷയുടെ തിരിനാളമുണ്ട് ...!
ചാണക വരളികള്‍ കൊണ്ടവര്‍ എന്നില്‍ ,
ചൂള തീര്‍കുമ്പോഴും .... എന്റെ കണ്ണുകളില്‍ ..
ഇനിയും ആശയുടെ പ്രതിധ്വനികളുണ്ട് ...

എന്തേ , നിന്റെ കാലൊച്ച ഇനിയും എന്നെ
തേടി വരുന്നില്ലാ ... എന്നെന്നുള്ളം തുടിച്ചു ..
അവര്‍ തീര്‍ത്ത ചാണക വരളികളില്‍ ....
ചൂടുതട്ടി എന്‍ ദേഹത്തവര്‍ ചാര്‍ത്തിയ
നെയ്യും, അഖിലും ഉരുകുന്നതിനേകാള്‍
എന്റെ മനസ്സുരുകുന്നതങ്ങറിഞ്ഞില്ലെന്നുണ്ടോ ?
ഒരികലെങ്കിലും ... എന്നെ സ്വീകരികാനല്ല
ആ മുഖമൊന്നു ഒരു നോക്ക് കണ്ടടയാന്‍
എന്‍ മിഴിയിണകള്‍ തുളുംബുന്നതും
അങ്ങറിയുന്നില്ലേ ...ആഘോരാ .....!

ജടാധാരി ....ഭസ്മദെഹി ... ചിതാനാഥന്‍ ..
നിന്നെ അറിയാന്‍ ശ്രേമിച്ച തെറ്റിനവരെന്റെ
കാതുകള്‍ ചേദിച്ചു , കൈകള്‍ വെട്ടിമാറ്റി
എന്നിട്ടും ആഘോരാ നിന്നെ പ്രതിഷ്ഠിച്ച
എന്റെ മനസ്സവര്‍കു നശിപികാനായില്ല
ചിതാഗ്നി ആളിതെളിയുംബോഴും .....നിന്നെ
ഞാനിവിടെ ....ഈ ചിതമുഖത്തു ...കാണില്ലേ ...?

ഒടുവില്‍ നീ വന്നു ആളികത്തി അണഞൊരു
എന്‍ ദേഹഭസ്മം വാരിയെറിഞ്ഞും
വാരിപൂശിയും .... ആഘോരാ ...നീ വന്നു
നിന്നെ സ്നേഹിച്ച തെറ്റിന് എനികായ്
സതി ഒരുകിയ ഈ ചിതയിലേക്ക് ....!
എന്നിട്ടാ അസ്ഥികഷണങ്ങള്‍ പെറുക്കി
നീ ....യമുനാ നദികരയിലേകിറങ്ങി ..
ഞാന്‍ കണ്ടു ... ഭസ്മം വാരി പൂശിയ
നിന്‍ കവിളിണ നനഞൊഴുകുന്നതും
അവസാനത്തെ ബലിതര്പണം നടത്തി
യമുനയില്‍ ഇറങ്ങുന്നതും ....തിരിയെ
മടങ്ങാതെ എന്റെ തിരുശേഷിപുകളില്‍
ഒപ്പം നീയുമില്ലാതെയാകുന്നതും കണ്ടു ...
ആഘോരാ ...വരൂ .... നമുകീ യമുനാ
നദീതടതിലിരിക്കാം ...അരൂപികളായ് ,,
സ്നേഹിച്ച തെറ്റിനീ മന്തിട്ടകളില്‍
അലഞ്ഞു നടക്കാം വരൂ ....ആഘോരാ ....!

1 comment:

  1. നിങ്ങളെ പറ്റി ഓര്‍ക്കുമ്പോള്‍ ഈ കവിതയാണാദ്യം മനസ്സില്‍ ഓടിയെത്തുക എഴുത്തുകാരിയുടെ വയസ്സറിയിച്ച കവിത അഭിനന്ദനങ്ങള്‍

    ReplyDelete