Friday 1 August 2014

3 തെറ്റുകള്‍ - ചേതന്‍ ഭഗത്

CHETAN BHAGAT - 3 MISTAKES OF MY LIFE 
ചേതന്‍ ഭഗത് - എന്‍റെ ജീവിതത്തിലെ 3 തെറ്റുകള്‍ 
ചേതന്‍ഭഗത്തിന്‍റെ 3 mistakes of my life ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോവല്‍ ആണ് . മലയാളത്തില്‍ ഡിസി ബുക്സ് പ്രകാശനം ചെയ്ത ഈ പുസ്തകം വിവര്‍ത്തനം ചെയ്തത് മീര കൃഷ്ണന്‍കുട്ടി എന്ന ലേഖിക ആണ് .
ഒരു ശനിയാഴ്ച്ച രാവിലെ നോവലിസ്റ്റ്‌ തന്‍റെ ഇ-മെയിലില്‍ കിട്ടിയ ഒരു ആരാധകന്‍റെ സന്ദേശം വായിക്കുന്നതില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത് . സന്ദേശത്തിന്‍റെ ഉള്ളടക്കം, അയാള്‍ക്കു പറ്റിയ 3 തെറ്റുകളില്‍ മനം മടുത്ത് ആത്മഹത്യ ചെയ്യുവാന്‍ ഉറക്കഗുളിക വിഴുങ്ങുന്നു എന്നതായിരുന്നു . സന്ദേശത്തിലുള്ള g. പട്ടേല്‍ എന്ന ആരാധകന്‍ ഗോവിന്ദ് പട്ടേല്‍ അഹമ്മദാബാദ് ആണെന്നു കണ്ടെത്തുന്ന നോവലിസ്റ്റ്‌ കഥാപാത്രത്തെ കാണാന്‍ സിംഗപ്പൂരില്‍ നിന്നും അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തുകയും 3 തെറ്റുകള്‍ക്ക് പിന്നിലുള്ള കഥ അറിയുകയും ചെയ്യുന്നു . അതിനു ശേഷം ആ കഥാപാത്രം ശിക്ഷകളുടെ ലോകത്തില്‍ നിന്നും രക്ഷപെടുമോ എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്തു നോവല്‍ തീരുകയും ചെയ്യുന്നു . നോവലിസ്റ്റ്‌ തന്നെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന രീതി നോവലിന്‍റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു . ബാല്യകാലം മുതല്‍ കളിച്ചു പഠിച്ചു വളര്‍ന്നു ബിസിനസ് പങ്കാളികളാകുകയും ചെയ്യുന്ന ,ഗോവിന്ദ് പട്ടേല്‍, ഇഷ്, ഓമി എന്ന മൂന്നു കൂട്ടുകാരുടെ കഥയാണ്‌ . അവരുടെ ജീവിതത്തിന്‍റെ പ്രധാന ഏടുകളിലൂടെ നോവലിസ്റ്റ്‌ നമുക്ക് പറഞ്ഞു തരുന്നത് . ഒരു നോവലിന്‍റെ, എല്ലാ ഉദ്വേഗജനകത്വവും അവസാനം വരെ നിലനിര്‍ത്തുന്നു ..
" എന്‍റെ ജീവിതത്തിലെ 3 തെറ്റുകള്‍ " .

"ജീവിതത്തില്‍ പല പരാജയങ്ങളുമുണ്ടാകും . അടുത്തയാളുകള്‍ ചിലപ്പോള്‍ മുറിവേല്‍പ്പിക്കാനും മതി . എന്ന് വച്ച് ബന്ധങ്ങള്‍ മുറിച്ചിടരുത്. വീണ്ടും വ്രണപ്പെടുത്തുകയല്ല വേണ്ടത് . ഉണ്ടായ മുറിവുണക്കാന്‍ നോക്കുകയാണ് വേണ്ടത് . നിങ്ങള്‍ മാത്രമല്ല രാഷ്ട്രവും പഠിക്കേണ്ട പാഠമാണത് " . (പേജ്-247, 248)
നന്ദി നമസ്കാരം. 

No comments:

Post a Comment