Sunday, 3 August 2014

പുഞ്ചിരിഓര്‍മ്മകളിലുണരുന്നുണ്ടൊരു പുഞ്ചിരി
കള്ള ചെംചുണ്ടിലുറങ്ങുമാ പുഞ്ചിരി
നിദ്രയിലെന്നുമെന്‍ സ്വപ്നമാം പുഞ്ചിരി
എന്നിലെന്നും പ്രണയം നിറയ്ക്കുമാ പുഞ്ചിരി

ഓര്‍മ്മകളില്‍ വിടരുന്നുണ്ടൊരു പീലി
കാര്‍വര്‍ണന്‍റെ അലങ്കാരമാം പീലി
ശയ്യാതല്പത്തില്‍ വീണോരാ പീലി
പഞ്ചവര്‍ണ്ണനിറമുള്ളോരാ പീലി

ഓര്‍മ്മയില്‍ ജ്വലിക്കുന്നു കണ്ണാ ..
യുഗങ്ങള്‍ കഴിഞ്ഞിട്ടുമണയാതെയീ
പരിശുദ്ധപ്രണയത്തിന്‍ പരിഭവങ്ങള്‍
രാധയിപ്പൊഴും ചൊല്ലുന്നു കണ്ണാ ..!!

No comments:

Post a Comment