Saturday 2 August 2014

എന്‍റെ കുഞ്ഞിക്കവിതകള്‍

രചിക്കും ഞാൻ പ്രണയ ഗീതികൾ  ഇനിയും,  
നിനക്കായി നെഞ്ചിലെ തുടിപ്പുകൾ നില്ക്കും വരെ ...!

 എന്നെ കൊല്ലാന്‍ കത്തി എന്‍ നെഞ്ചിലാഴ്ത്തും മുന്നേ നീ എന്‍റെ കണ്ണുകളിലേക്കു നോക്കണം എന്തെന്നാല്‍ ഇത്രയും സ്നേഹത്തോടെ നിന്നെ ജീവിതത്തില്‍ ആരും നോക്കിയിട്ടുണ്ടാവില്ല . ഇനി മേല്‍ നോക്കുകയുമില്ല


ഒരു മഴ ഇരമ്പി പെയ്യുന്നെന്റെ മനസ്സിലും നിന്നെക്കുറിച്ചോർക്കുമ്പോൾ !


ഒരു നാൾ നീ  ഇറങ്ങി വരും എന്റെ സ്വപ്നങ്ങളിൽ നിന്ന്,   എന്നെ കൂടെ കൂട്ടുവാൻ ! 


ഏറെ ദൂരമുണ്ടു നടക്കുവാനെങ്കിലും അക്ഷരങ്ങൾ കൂട്ടായ് അരികിലെത്തട്ടെ  ! 


 മാനം കാണാതെ കാത്തു വച്ച മയിൽപീലികളിൽ അഴകൊത്തയൊന്നിനു നിന്റെ മുഖമായിരുന്നു ...!

रिस्ते कभी भी बनाया न जाता निभाया जाता है

നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരു നീറ്റൽ പടരുന്നുണ്ടെന്റെ മനസ്സിലും

 തിരസ്ക്കരിക്കപ്പെട്ട സ്നേഹം മനസ്സിന്റെ വിങ്ങലാണെന്നും ..!

 ഈശ്വരനും , ചെകുത്താനും അവരവരുടെ ഉള്ളിൽ തന്നെ !  

  അലസമീ ലാസ്യവും ശൃംഗാരവും   ഈ  അലസ വേളകളിൽ !  

ഒരു ചുടു ചുംബനത്താൽ അവനെൻ പരിഭവങ്ങളെ ഉരുക്കി !  

കത്തിയമരാൻ കൊതിക്കുന്ന ഇനിയും കൊളുത്തിയിട്ടില്ലാത്ത ഒരു ചിതയുറങ്ങുന്നുണ്ടെന്റെ ഉള്ളിൽ !   

പണ്ഡിതന്റെ ശ്ലോകങ്ങളെക്കാൾ പാമരന്റെ നാടൻ പാട്ടുകളാണെനിക്കു പ്രിയം !  (കടപ്പാട് - പൂന്താന ഭക്തിയോട് )

 onnum naam padikkendathillaa   nischayam,   jeevitham namme padippicheedumoro ghattangalilum....!

ഒന്നും  നാം  പഠിക്കേണ്ടതില്ല   നിശ്ചയം ,
ജീവിതം   നമ്മെ  പഠിപ്പിച്ചീടുമോരോ ഘട്ടങ്ങളിലും !  

 പലർക്കു പല കാലങ്ങളിൽ പലതായീടാം ശരികൾ 

 നിൻ നോവുകളെല്ലാമെനിക്കു തരൂ , എന്നിൽ   ലഹരി പടർത്താൻ !


നീ പകർന്ന നോവുകൾ എന്നിൽ ഒരു ലഹരിയായി ..! 


എന്റെ മൌനത്തിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നെങ്കിൽ
 ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നു !

काश मेरी खामोशी का मतलब वे समझ पाते तो आज मै जिन्दा होती !


നിൻ വാക്കിനാലെന്നെ
യൊന്നുലയ്ക്കുവാൻ
നിനക്കു  കഴിഞ്ഞുവെങ്കിൽ
നീ എൻ മനസ്സു തൊട്ടുവെന്നു
ഞാനറിഞ്ഞു

 ഉള്ളറിഞ്ഞിട്ടും, ഉള്ളിലുള്ളത് ഉള്ളിലായി ഒളിപ്പിച്ചിട്ടുമെന്റെ ഉള്ളു കള്ളികൾ പുറത്തായല്ലോ


ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് ജീവിതം 

ഉരിയാടുന്നതെന്തോ  അതെല്ലാം മുത്ത്‌ പോലെ കോർത്ത്‌
 ഞാൻ കവിതയാക്കി ചാർത്താം നിനക്കായി 

hum tho aashiyaana doondtha he ek aashik ke dil par ...kisi ameer gareeb ke ghar par  nahi..!

adhaa hoom aapke dil ke dadkanom par ... kyomki usmem se meri naam ki pukaar  aathe he

 hat's off to ur heart beats.. bcz , i  can hear my name frm der...!

 kadalilekku poya aa nadiye nokki nadeethadam kezhukayaanivide....!

മഴ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു ...എന്റെ പ്രണയിതാവിനെ പോലെ !

ethra kaathamakanittum ellaa vazhikalum ormakalum avasaanikunnathu ninnilekku maathram

എത്ര കാതങ്ങൾ ദൂരേക്ക്‌ താണ്ടിയിട്ടും
ഓർമ്മവീഥികളുടെ അന്ത്യം
ഇപ്പോഴും നിന്നിലേക്ക്‌
മാത്രമായി ചുരുങ്ങുന്നു !

ഇവിടെ ഈ മഴയിൽ കുളിർന്നു വിറച്ച
പ്രഭാതത്തിലേക്ക്‌ ഉണരാൻ മടിച്ചു
പുതപ്പിനടിയിൽ ചുരുണ്ട്  കൂടി  ഒന്ന്
കൂടി ഉറങ്ങാൻ കൊതിച്ചു .....
ഞാനും എന്റെ പ്രണയവും ....!


സുഹൃത്താം മഴയോട് ഞാൻ കെഞ്ചിയിരുന്നു
എന്റെ പ്രണയിനിയെ ഒന്ന് നനഞ്ഞലിയിക്കാൻ...!

എന്റെ പ്രണയമഴയോട് ഞാൻ കെഞ്ചിയിരുന്നു
എന്നിലെ പ്രണയിനിയെ ഒന്ന് നനഞ്ഞലിയിക്കാൻ...!

മഴ ഒരു രക്ഷകനായി വേനൽ  വരുത്തിയ വറുതിക്ക് ! 

കൂട്ടി മുട്ടാതെയും കണ്ടു മുട്ടാതെയും പോകും
രണ്ടു ധ്രുവ നക്ഷത്രങ്ങൾ മാത്രമോ നാം ഇരുവരും  !

ആർദ്രവും വിരസവുമായ
കാത്തിരിപ്പുകൾക്കൊടുവിൽ
വരുമോ ഒരു മാത്ര നേരമെങ്കിലും
എനിക്കായി ...!

പെയ്തലിയിക്കട്ടെ ഈ മഴയെന്റെ വ്യഥകളെയും
പിന്നെനിക്കവനോടുള്ള സ്നേഹത്തെയും !


പാതി മുറിഞ്ഞോരാ വാക്കിന്റെ
പൂർണതയ്ക്കായി കാത്തിരിപ്പൂ
ഞാനിപ്പോഴുമാ പുഴക്കരികിൽ ....!

തോഴാ ...ഒരു ചന്ദന തെന്നൽ നിൻ
കാതിൽ അരുമയായി മൊഴിഞ്ഞുവോ
അവളുടെ സന്ദേശം !

വഴി പാതി താണ്ടിയിട്ടും നിന്നെ കുറിച്ചൊന്നും അറിയാതിരുന്നിട്ടും 
എന്നെക്കുറിച്ച്  ഞാൻ പറയാതിരുന്നിട്ടും
പിരിയും മുന്നേ, എപ്പോഴോ നീ ,
എന്റെ ഹൃത്തടം നിൻ പേരിലാക്കിയല്ലോ....!

nashaa tho hum he meri jaan 
doobna tho thumaara kaam he

എറിഞ്ഞുടഞ്ഞ ചിത്രവീണ
വീണ്ടും ശ്രുതി ചേർക്കുമ്പോൾ
 ഉയരും അപശ്രുതി പോൽ
നിൻ മടക്കം എന്നിലേക്കെന്നു ഞാൻ !

എല്ലാവരുമുണ്ടായിട്ടും നോവുകളുടെ
വഴികളിൽ തനിച്ചാവുന്നു പലപ്പോഴും പലരും !


 നിൻ നൊമ്പരങ്ങളെ പറത്തി വിടൂ 
അപ്പൂപ്പൻതാടി പോലെ ഞാൻ
തരുമീ കുളിർകാറ്റിൽ !


പലയിടത്തും കൊടുത്തു പഴകി
ദ്രവിച്ച കീറിത്തുന്നിയ പുസ്തകം പോൽ,
നിൻ ഹൃദയമിന്നെന്റെ മുന്നിൽ, 
എനിക്കെഴുതുവാൻ താളുകളിലിടമില്ലാത്ത പോൽ !


എന്നെ കൊല്ലാൻ  തുടങ്ങുമ്പോൾ
എന്റെ കണ്ണിൽ നോക്കി കൊല്ലണം , 
കാരണം , ഇത്ര സ്നേഹത്തോടെ
ആരും നിന്നെ നോക്കിയിട്ടുണ്ടാവില്ല !

എന്റെ സ്നേഹം...  അശ്വമേധത്തിനുഅഴിച്ചുവിട്ട
സാമ്രാജ്യങ്ങൾ കാൽക്കീഴിലാക്കുന്ന യാഗാശ്വം പോലെയാണ് ...!


ഞാൻ ആരെന്ന ചോദ്യത്തിൽ
നിന്നുയിർകൊള്ളുന്നു ഞാൻ
നീയെന്നും നീ ഞാനെന്നുമുള്ള
അഹംബോധങ്ങൾ




ഈ വിഷാദ  സന്ധ്യകളും
ഈ നീല രാവും, നിലാവും
 എന്നിൽ നിന്നോർമ
തൻ നഖചിത്രം കോറിടുന്നു...!


പകരുക നീ അക്ഷരകൂട്ടുകൾ തൻ അർച്ചന 
വ്യഥിതമെൻ   മനസ്സിലേക്ക് കുളിർമഴ പോൽ !


പിണക്കങ്ങളിൽ ചിലത്
പിണക്കത്തിനാഴം കൂട്ടുമെങ്കിൽ 
ചിലതെല്ലാം ഇനി പിണങ്ങാ-
താകുവോളം ഇണക്കം കൂട്ടും 

നന്ദി വേണ്ട സഖേ ,
അത്മാവിന്നാഴങ്ങളില്‍
സൂക്ഷിക്കാനോരിറ്റു
സൌഹൃദത്തിന്‍ പൂന്തേന്‍ മതി !

ഞാൻ നിന്റെ പ്രണയിനി 
എനിക്കും പ്രണയ ദാഹമുണ്ട്
എന്നിലും പ്രണയ മഴ കൊതിക്കും വേഴാമ്പലുണ്ട് 
നിന്നിൽ കുതിർന്നലിയാൻകൊതിക്കും ദേഹവുമുണ്ട് 

ഇനിയും നിന്‍ ക്രൂര വാക്കുകള്‍തന്‍  
മേഘങ്ങള്‍ , എന്നിലെക്കൊരു
 മഴ പോല്‍ പെയ്തിറക്കില്ലെങ്കില്‍ ,
നിനക്ക് ഞാനെന്‍ വസന്തം തരാം ..!



ഏതോ ജന്മ കല്പനയില്‍ ഞാന്‍ നിന്നെയും,
നീ എന്നെയും ജന്മ ജന്മാന്തര വരമായ്‌ വാഗ്ദത്തം നേടിയതാവാം ...!
അല്ലെങ്കിലിത്രമേല്‍ അഗാധമാമൊരു രാഗവായ്പില്‍., 
നാം നമ്മെ മറന്നൊന്നായ് നമ്മിലലിയില്ലയല്ലോ ....?

enne marannu vacha vazhikaliloodinnu 
njanoru yathra poyittum kittiyilla enne 
thirike madangumbol kandu njan ninne 
ninnilaayi marannu vachorenneyum ...!

എന്നെ മറന്നു വച്ച വഴികളിലൂടിന്നു 
ഞാനൊരു യാത്ര പോയിട്ടും കിട്ടിയില്ലെന്നെ ,
തിരികെ മടങ്ങുമ്പോള്‍ കണ്ടു ഞാന്‍ നിന്നെ ,
നിന്നിലായി മറന്നു വച്ചോരെന്നെയും...!

aapki aane se jhoom udthahe meraa man
jo kabhi moorch gaye dhe aapki jaane se
 tharsaatha he wo din ya raath 
aapki rahem dekhthe huye
abhi naach rahi hoom morni jaise 
than man aapki arthi ke liye
 udaavo apni bahom me humko 
nahi tho hum ud jayegi pathang ki tharah
ithnee khushi mili he aapki
aane se jithni hum aapki
ho gayi dhi ek baar .

ഒരു വെറുപ്പെങ്കിലും ബാക്കി വയ്ക്കാമായിരുന്നു 
ഏറെ പിന്നിലാക്കി എന്നില്‍ നിന്ന് നടന്നകലും മുന്നേ ...!

നിന്നോട് ക്ഷമിച്ചുവെന്നു നീയറിയുക 
സ്നേഹത്തില്‍ ക്ഷമയുമുണ്ടെന്നറിയുക, 
പിണക്കവും കോപ താപങ്ങളുമെന്ന പോല്‍ 
പരിഭവവും ക്ഷമയും അലിയുമെന്നറിയുക..!


ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരായിട്ടുമെന്തേ 
നമ്മിലിത്ര മേല്‍ , ദിശ തെറ്റിക്കും ഭേദ ഭാവങ്ങള്‍ ?
തമ്മിലേറെ അടുത്തറിഞ്ഞിട്ടുമെന്തേയിത്ര മാത്രം 
അകലത്തായിരിപ്പൂ നാം മനോഗതികളില്‍.. ..!
തമ്മിലറിയുന്നവരെന്നതു അറിവില്ലായ്മയോ ..?





എന്നെ നിറുത്തിയിട്ടു പോയോരാ വഴിയിലുണ്ട് ഞാന്‍, 
നീ ഏറെ കാതം മുന്നോട്ടു കടന്നു പോയല്ലോയിനി മടങ്ങൂ ..!
 1


രാത്രിയുടെ പതിനേഴാമത്തെ കാറ്റിനൊപ്പം
നീ മറഞ്ഞപ്പോൾ എന്റെ ഉണർവുകളും പോയി..
.നിന്നെ നഷ്ട്ടപ്പെട്ട എനിക്ക്
ഈ ലോകം തന്നെയും അന്യമായി..  
എന്റെ ഗന്ധര്വ്വനിലേക്ക് ഞാനും !


എന്നെ തൊട്ടറിയാന്‍ വരണ്ടായെന്തെന്നാല്‍ ഞാനൊരു വെറും തൊട്ടാവാടിയാണല്ലോ ...! — feeling depressed.

ഒരു കടല്‍ ദൂരമുണ്ട് നമുക്കിടയില്‍ എന്നാല്‍ ഒരു നിശ്വാസത്തിനടുത്താണു നാം !

ഒരു നിശ്വാസത്തിനടുത്താണ് നാമെങ്കിലും ഒരു കടല്‍ ദൂരമുണ്ട് നമുക്കിടയില്‍ ...! 

ഇന്നലെകളെ വെറുതെ വിടൂ നാളെകളെയും 
ഇന്നുകളില്‍ ജീവിക്കൂ ഇന്നീ നിമിഷത്തില്‍ ...!

കവികള്‍ അപകടകാരികള്‍ 
നമ്മള്‍ തന്‍ വികാരങ്ങളെ 
എഴുതി കാശാക്കുന്നവര്‍ !


No comments:

Post a Comment