Sunday 3 August 2014

ആത്മവിദ്യ

ലോക ജീവിതത്തില്‍ നിന്നും ഒളിച്ചോടലാണ് ആത്മീയത എന്ന്‍ തെറ്റായ രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു .ഇത് അജ്ഞാനം കൊണ്ട് സംഭവിക്കുന്നതാണ് . അതുകൊണ്ടാണ് ബ്രഹ്മവിദ്യ , യോഗവിദ്യ , ജ്ഞാനവിദ്യ എന്നീ മൂന്നു മഹാവിദ്യകള്‍ നാട്ടില്‍ നിന്ന് ഇല്ലാതായത് . ഈ ചിന്ത ശരിയല്ല . ഇഹലോക ജീവിതത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈ വിദ്യകള്‍ നേടാനും ശിവ സാക്ഷാല്‍ക്കാരം നേടാനും കഴിയും .
ജീവിതത്തെ ജ്ഞാനികള്‍ നാലവസ്ഥകളായി തിരിച്ചിരിക്കുന്നു .
1. ബ്രഹ്മചര്യം 2.ഗാര്‍ഹസ്ഥ്യം 3.വാനപ്രസ്ഥം 4. സന്യാസം .
1. ബ്രഹ്മചര്യം - ബ്രഹ്മത്തെ അറിഞ്ഞു അതിനെ സാക്ഷാല്‍ക്കരിക്കാന്‍ ചെയ്യുന്ന കര്‍മ്മമാണ് ബ്രഹ്മചര്യം .
2. ഗാര്‍ഹസ്ഥ്യം - ഭക്തിയോട് കൂടി ഭോഗവും കുടുംബജീവിതവും അനുഭവിച്ചുകൊണ്ട് തന്നെ ദൈവത്തെ അറിയുന്നതാണ് ഗാര്‍ഹസ്ഥ്യം .
3. വാനപ്രസ്ഥം - ഭക്തിയോട് കൂടി ഭോഗയോഗ കര്‍മ്മമങ്ങളെ നിഷ്കാമമായി അനുഷ്ഠിച്ചു ജ്ഞാനത്തെ അടയുന്നതാണ് വാനപ്രസ്ഥം .
4. സന്യാസം - സര്‍വ്വസംഗപരിത്യാഗിയായി , ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കി , ഇന്ദ്രിയങ്ങളെ ഏകാഗ്രമാക്കി ന്യാസം ചെയ്തു മനസ്സിനെ തന്‍റെ വരുതിയില്‍ ആക്കണം . ജാഗ്ര

,സ്വപ്ന , തുരിയാവസ്ഥകളെ മറികടന്നു തുരിയാതീതാവസ്ഥയെ പ്രാപിക്കണം . അങ്ങിനെയുള്ളവന് ഭോഗയോഗശാസ്ത്രങ്ങള്‍ ആവശ്യമില്ല . തുരിയാതീതാവസ്ഥയില്‍ ഇരിക്കുന്നവന്‍ ഓംകാരമായ അറിവായി പ്രകാശിച്ചു നില്ക്കും .

ഉടമ്പിനാല്‍ അന്‍റി ഉണര്‍വുതാനില്ലൈ
ഉടമ്പിനാല്‍ ഉന്നിയതേയാം .

ശരീരമില്ലെങ്കില്‍ അറിവില്ല . ശരീരാവയവങ്ങളെല്ലാം അറിവിനെയാണ് പ്രകാശിപ്പിക്കുന്നത് . അറിവില്ലാത്തവര്‍ ഇതറിയുന്നില്ല . ജ്ഞാനേന്ദ്രിയങ്ങളേയും , കര്‍മ്മേന്ദ്രിയങ്ങളേയും കൊണ്ട് ഓംകാരമാകുന്ന അറിവിനെ പ്രകാശിപ്പിക്കണം .

(ആത്മവിദ്യ - ഔവ്വയാര്‍ )

No comments:

Post a Comment