ഒരു തടാകം ...
നിശബ്ദമാണവിടം.
വിശ്വസിക്കുമോ ..?
തടാകത്തിന്റെ
അടിത്തട്ടിൽ ....
കുറെ കനലുകൾ
ഉറങ്ങുന്നുണ്ട് ..
വിങ്ങുന്ന നോവുകളുടെ
കനലുകൾ അവയെല്ലാം ..!
അവ എന്നെ ഒരാൾ
സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് ..!
കനൽ കെടാതിരിക്കാൻ
ഞാൻ അവയെല്ലാം
തടാകത്തിൽ ഒളിപ്പിച്ചു .
എന്താല്ലേ ... ?
ചുവന്ന കനലുകൾ പോലെ
ആണെന്റെ പ്രണയം ..
നിന്റെ നിശ്വാസങ്ങളിൽ
ജ്വലിച്ചുയരുന്നവ ...
നീ തരും നോവുകളാൽ
നീറ്റി വച്ചവ ...
ഉലയിൽ ഇട്ടാൽ
എന്തും ഉണ്ടാക്കാം ...
വിനാശകാരിയാം
ആയുധങ്ങളോ ,
അലങ്കാരിയാം
ആഭരണങ്ങളോ ..!
എന്താല്ലേ ...?
തടാകത്തിന്റെ
വെള്ളത്തിന്
ചെറു ചൂടാണ് ...
കണ്ണുനീരിന്റെ
ഉപ്പും ചൂടും ..!
കനലുകള്‍ ഉള്ളത്
കൊണ്ടാണോ ഈ ചൂട് ,
അതോ ചൂട് കൊണ്ടാണോ
കനല്‍ കെടാതെ ..?
അന്വേഷണത്തിലാണ് ...
എന്താല്ലേ ..?
No comments:
Post a Comment