Friday, 6 September 2013

സ്നേഹിതന്‍

സ്നേഹിതനേ, നിന്റെ സ്നേഹം 
പകർന്നു കിട്ടുമ്പോൾ
എന്നിലെ സ്നേഹിതയിൽ
 ഉണര്‍വിൻ കനലാട്ടം !

നിന്റെ മൌനം പോലും 
എന്നിലെ ഗീതങ്ങൾക്കു 
ശ്രുതിലയമാകുന്നു .

എന്നിൽ കവിത ഉണർത്തുന്നത് ,
എന്നിൽ നൂപുരധ്വനികളുതിർക്കുന്നത്‌,
എന്നെ രാഗലോലയാക്കുന്നതുമെല്ലാം
നിന്റെ ഉപാധികളില്ലാത്ത , 
കാപട്യമില്ലാത്ത നിർമല സ്നേഹം !

സ്നേഹിതനേ, ജന്മാന്തരങ്ങളിൽ 
പല വഴികളിൽ പല രൂപത്തിൽ നാം !
നീ മയിലെങ്കിൽ ഞാൻ വേഴാമ്പലും 
നീ മുല്ലവള്ളിയാകുമാരാമത്തിൽ 
ഞാൻ പനിനീർപ്പൂവുമെങ്കിലും
വ്യത്യസ്തതകളിൽ സമരസപ്പെട്ടു നാം !

നമ്മൾ കണ്ടുമുട്ടുമിടങ്ങളിലെല്ലാം
സ്നേഹപാശത്താൽ ബന്ധിതരായ് 
നമുക്ക് നാം അന്യരാവാതെയെപ്പൊഴും 
ജന്മാന്തര പുണ്യം നേടിയ പോൽ 
നമ്മിലെ നമ്മളെ കണ്ടെത്തുന്നു ..!


No comments:

Post a Comment