Friday, 6 September 2013

വല്മീകം


ഒന്ന് നില്ക്കണേ ..ഒരു നിമിഷം
ഒരു മൌനത്തിൻ വല്മീകമുണ്ട്
തന്നു വിട്ടാൽ അവിടെ എല്പ്പിക്കുമോ ?
കൊടുക്കുമ്പോൾ വാക്കുകൾപറന്നു പോകാതെയും
അക്ഷരങ്ങളാക്കി കൊരുത്തിട്ടടച്ച്‌ വച്ചോരാ
മുത്തുമണികൾ പൊട്ടാതെയും നോക്കണേ !
എന്നിട്ടവനോട്‌ പറയേണ്ടതൊന്നു മാത്രം
ഇതിനുള്ളിലെന്റെ ആത്മാവുറങ്ങുന്നുണ്ടെന്നു !


No comments:

Post a Comment