മരണത്തിന്‍റെ ഗന്ധം
---------------------------------
എനിക്ക് വേണ്ടി പാടിയ പാട്ടുകളില്‍
എവിടെയാണ് മരണത്തിന്‍റെ ദൂതുമായി
നീ കലര്‍ന്നത് .!.
ഇന്നും നിന്‍റെ പാട്ടിനു കാതോര്‍ത്തു ഞാനും
ഈ ഇരുണ്ട നിശബ്ദതയില്‍ ഉറങ്ങാതെ ...!
എങ്കിലും തോഴാ ... നീ മരിച്ചിട്ടില്ല
എന്നോര്‍മ്മകളില്‍ നിനക്ക് മരണമില്ല ..
ഒരു പാട്ട് നിനക്കായി ഞാന്‍ പാടാന്‍
കൊതിച്ചിരുന്നു ... !
നാം കണ്ടുമുട്ടും ഒരിക്കല്‍ ...
അന്ന് നിനക്കായി എന്റെ ചുണ്ടില്‍
ആ ഗീതം ഞാന്‍ കാത്തു വച്ചിട്ടുണ്ടാകും .
നീ പാടി കൊതിപ്പിച്ച പാട്ടുകളല്ല
ഞാന്‍ നിനക്കായി പാടുന്നത് ....
ഒരേ ഒരു പാട്ട് ....!
അന്ന് എന്നിലും മരണത്തിന്റെ
ഗന്ധമുണ്ടാകും ... നിന്നിലെ പോലെ ..!
എങ്കിലും നാം മുഖം തിരിക്കയില്ല ,
ഇപ്പോഴുമെന്നപോലെ ..!
നീ പകര്‍ന്നിട്ടു പോയ മരണത്തിന്റെ
ഗന്ധം സാംബ്രാണി ചുരുളുകള്‍ക്കിടയിലൂടെ
എന്നിലേക്കും പടരും ... !
അതായിരിക്കും പിന്നെ എന്നും നമ്മുടെ ഗന്ധം ...
മരണത്തിന്റെയും .....!
No comments:
Post a Comment