എന്റെ അരാഷ്ട്രീയം
വൃദ്ധ സദനങ്ങളിൽ അന്തിയുറങ്ങുന്ന അശരണരിലാണ്
ഞാൻ എന്റെ സ്നേഹം പകുക്കാൻ ഇഷ്ടപ്പെടുന്നത്
വഴിയരികിൽ കാണുന്ന ദീനമുഖങ്ങളിലാണ് ഞാൻ
എന്റെ ദൗർബല്യത്തിന്റെ ബലാബലം കാണുന്നത്
കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിലാണ്
ഞാൻ എന്റെ നിസ്സഹായതയുടെ ആഴം കാണുന്നത്
പച്ചക്കറിക്കടയിൽ ഒരു വീട്ടമ്മ പകച്ചു നില്ക്കുന്നതു
കാണുമ്പോൾ ആണ് വിലക്കയറ്റം എത്ര ഭീകരമെന്നു
എന്നിലെ വീട്ടമ്മയിൽ ചോദ്യ ശരങ്ങളുതിർക്കുന്നത്
കുക്കിംഗ് ഗ്യാസ് തീരുമ്പോഴാണ് എന്നിലെ വീട്ടമ്മ
അടുക്കളയും അവർ ഭരിക്കുന്നത് കാണുന്നത്
നാളത്തെ പാചകത്തിന്റെ മെനു അവർ തീരുമാനിക്കുമോ ..?

No comments:
Post a Comment