Sunday, 22 September 2013

മൌന സംവാദങ്ങള്‍

ഒരു വിരൽത്തുമ്പിനപ്പുറമെന്നെ കാണും 
നീയുണ്ടെന്നുള്ളോരറിവെനിക്കുണ്ട് ..
ഒരു പച്ചയ്ക്കുള്ളിൽ നിന്റെ സാമീപ്യം 
എന്നിൽ വന്നു ചേരുന്നതും കാണുന്നുണ്ട് .
മിണ്ടുന്നില്ലേലും എനിക്കായി നീട്ടപ്പെടുന്ന 
നിൻ സ്നേഹത്തിൻ മിഴിമുനകളറിയുന്നുണ്ട് 
കറകളഞ്ഞ സ്നേഹസംവാദങ്ങൾ നമ്മിൽ 
മൌനമായ് നിറയുന്നത് നീയറിയുന്നുണ്ടോ..?
എന്നിൽ നിന്ന് നിന്നിലേക്കും , മറിച്ചെന്നിലെക്കും   
പ്രവഹിക്കും സൌഹൃദ തന്ത്രികളിലുണരും
ഗാനവീചികളെ നീ തിരിച്ചറിയുന്നോയെന്നെപ്പോലെ ..?


No comments:

Post a Comment