എന്നിലേക്കുള്ള തിരിച്ചു വരവുകൾ
ഞാൻ ആഘോഷിക്കാൻ ഇഷ്ടപെടുന്നു
പിരിഞ്ഞു പോയ കുഞ്ഞാടിനെ
തിരിച്ചു കിട്ടിയ ആട്ടിടയനെ പോലെ
ധൂർത്ത പുത്രൻ തിരിച്ചെത്തുമ്പോൾ
വിരുന്നൊരുക്കി സ്വീകരിച്ച പ്രഭുവിനെപ്പോലെ
ദ്വാരകയിൽ പോയ കൃഷ്ണൻ
വൃന്ദാവനത്തിൽ തിരിച്ചെത്തുമ്പോൾ
ആനന്ദ നൃത്തം ചെയ്യും ഗോകുലം പോലെ
മഴക്കാറു കാണുമ്പോൾ പീലി വിടർത്തിയാടും
മയിൽ പക്ഷിയെ പോലെ
മഴ കൊതിച്ചു കാത്തിരിക്കും വേഴാമ്പൽ പോലെ
No comments:
Post a Comment