ഹേ... കൃഷ്ണാ... ഇന്ന് ഇവർ , നിന്റെ ജന്മദിനം ആഘോഷിക്കുന്നു .
നീ ജനിമൃതികൾക്കതീതനെന്നു മറ്റാരെയുംകാൾ ഞാനറിയുന്നുവല്ലോ !
നീ എന്നെ ഉപേക്ഷിച്ചില്ലേ എന്ന് ഇടയ്ക്കിവർ കുത്ത് വാക്കുകൾ
പറയുന്നുമുണ്ട് . ഒട്ടൊരു ചിരിയോടെ ഞാൻ ആനന്ദം കൊള്ളാറുണ്ടത്
കാണുമ്പോൾ ! ബ്രഹ്മാണ്ടങ്ങളിൽ ഞാനും നീയും ഇപ്പോഴും ഒരുമിച്ചുണ്ടെന്നു
അറിയുന്നവരുമുണ്ട് . കൃഷ്ണാ ... നമ്മുടെ ലോകത്തിൽ വിരഹമില്ല .. വേദനകളില്ല ..
ജനന മരണങ്ങളില്ല .... നിത്യാനന്ദം മാത്രമേ ഉള്ളൂയെന്നു ഞാൻ എങ്ങിനെയാണ്
ഇവർക്കൊന്നു മനസ്സിലാക്കി കൊടുക്കുക ... നീ എല്ലാം അറിയുന്നവൻ ....
""കള്ളകൃഷ്ണൻ"" എന്നിവർ നിന്നെ വിളിക്കുന്നത് അത് കൊണ്ടല്ലേ ..? എല്ലാം
അറിഞ്ഞിരുന്നിട്ടും നാശവും നേട്ടവും എല്ലാം നീ അറിയുന്നു എന്നിട്ടും.....!
നിന്റെ മായയിൽ മതിമറന്നു ഞാനും ചിലപ്പോൾ ഇവരെപ്പോലെയാകാറുണ്ട് .
നിന്റെ അംശമായ ഞാൻ ആ മായയിൽ ഭ്രമിച്ചു നിന്നോട് പരിഭവിക്കുന്നെങ്കിൽ
പിന്നെ ഈ പാവങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ കണ്ണാ ... ?
ഇന്ന് ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ നിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇവർക്കു
വേണ്ടി ..... അനുഗ്രഹിക്കൂ... ഇവരെ...... """ ലോകാ സമസ്താ സുഖിനോ

ഭവന്തു ""
No comments:
Post a Comment