കൈമോശം വന്ന ഒരു രാത്രിയുടെ ഓർമ്മക്കായി , അവൾ എനിക്ക് തന്നത് ഒരു നിശാഗന്ധി പുഷ്പമായിരുന്നു ...! അത്ഭുതം തോന്നി ആദ്യം ... എന്തിനു നിശാഗന്ധി ...? പകലിൽ കൂമ്പുന്ന
പുഷ്പ ത്തിൻ ദുഃഖം കണ്ടപ്പോൾ ഉത്തരം കിട്ടി . എങ്കിലും എന്തിനായിരുന്നു , അവൾ എനിക്കായി തന്നെ അത് നല്കണം , മരണത്തിന്റെ മറയൊരുക്കാൻ ! ഒരു ചോദ്യത്തിന് ഉത്തരങ്ങൾ പലതായിരുന്നു എനിക്ക് കിട്ടിയത് , എന്നിട്ടും എനിക്ക് ഒരാശയം ഉറപ്പിക്കാൻ കഴിയുന്നില്ല . എന്നെ അവൾ ഇഷ്ടപെട്ടിരിക്കണം ഉള്ളിന്റെ ഉള്ളിൽ ! എനിക്ക് തോന്നി ഞാനത്
ചോദിക്കുമ്പോൾ അവൾ വരാലിനെ പോലെ വഴുതി കളിക്കുന്നതും അത് കൊണ്ടായിരുന്നിരിക്കണം .
സ്നേഹത്തിന്റെ നിർവചനങ്ങളിൽ എനിക്കവൾ പകർന്നാടിയതും പല വേഷങ്ങളിലൂടെ ഭാവ പകർച്ചകളിലൂടെ .... ഒരിടത്തും എനിക്കവൾ പിടി തന്നതെയില്ല . ഇടയ്ക്കെപ്പോഴോ ,
അവൾ എന്നെ ഒന്ന് ഉലച്ചിരുന്നു അടിമുടി .... ഗുൽമോഹർ പൂക്കും പോലെ ഞാനൊന്നു പൂത്തുലഞ്ഞിരുന്നു . എന്നിലെ വസന്തം ഒരു മാത്രയെങ്കിലും അവളും കണ്ടിരുന്നു . എന്നിട്ടും , ഒരിക്കലെങ്കിലും അവൾക്കായി മാത്രം പൂക്കൾ പൊഴിക്കാൻ ആവശ്യപ്പെടാതെ ...!

No comments:
Post a Comment