Friday, 6 September 2013

ജീവിത സന്ധ്യ

ജീവിത സന്ധ്യയിലാണ് ഞാൻ .!
ഇരുട്ടിന്റെ പുതപ്പെന്നെ മൂടും മുന്പേ 
ഏറെ ദൂരം നടക്കാനുണ്ട് .. സമയം 
കുറവും , ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളും .!
കാത്തിരിക്കാനും സഹായിക്കാനും ആരും വരാനില്ല .
ഞാൻ ചെയ്യേണ്ടത് ഞാൻ തന്നെ ചെയ്യണമല്ലോ !
ഒരു നിദ്രയിലേക്ക് പോകും മുന്നേ , അതൊക്കെയും തീർക്കാൻ
പറ്റുമോ?
സൂര്യൻ അസ്തമിക്കാനുള്ള ഒരുക്കത്തിലാണ് .
ചുവപ്പ് രാശിയിലേക്കാകാശം കുതിച്ചു തുടങ്ങി .
നേർത്ത പൊൻപ്രഭ എന്നിലേക്കും ... അതെന്റെ നിറം മാറ്റുന്നു ..
അസ്വാഭാവികമായി !
ഇരുട്ട് വീഴും മുന്നേ തിരി കൊളുത്തട്ടെ , 

 ഞാന്‍ ദിശ തെറ്റി വീഴാതിരിക്കാന്‍...! ........!...!

No comments:

Post a Comment